Our website is made possible by displaying online advertisements to our visitors. Please consider supporting us by whitelisting our website.
ഉപകാരപ്പെട്ടുവെങ്കിൽ മറ്റുള്ളവരിലേക്ക് ഷെയർ ചെയുക

ഓൺലൈൻ ആയി 10 E സബ്മിറ്റ് ചെയുന്ന വിധം

ഓൺലൈൻ ആയി ചെയ്യുന്നതിനായി ആദ്യം 10 E സ്റ്റേറ്റ്മെന്റ് ഒന്ന് മാന്വൽ ആയി തയാറാക്കുകയോ ഏതെങ്കിലും സോഫ്റ്റ്‌വെയർ വഴിയോ ചെയേണ്ടതാണ്‌ . 10 E ഫോം ആവശ്യം ഉള്ളവർ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയിതു ഡൌൺലോഡ് ചെയുക

നമുക്ക് ആദ്യം 10 E ഒന്ന് പരിചയപ്പെടാം.10 E മൂന്ന് ഭാഗങ്ങൾ ആണ് ഉള്ളത്
1 .FORM NO. 10E
2 .TABLE “A”[See item 7 of Annexure I]
3 .ANNEXURE I[See item 2 of Form No. 10E]

ആദ്യം FORM NO. 10E നോക്കാം
Form for furnishing particulars of income under section 192(2A) for the year ending 31st March…………………., for claiming relief under section 89(1) by a Government servant or an employee in a company, co-operative society, local authority,university, institution, association or body ( ഈ വര്ഷം ആണ് ചെയുന്നത് എങ്കിൽ (ഉദാ.സാമ്പത്തിക വര്ഷം 2021- 22 ആണെകിൽ ) മാർച്ച് 2022 എന്ന് എഴുതുക )

  1. Name and address of the employee ……….(ഫിൽ ചെയുക )
  2. Permanent Account Number or Aadhaar Number………
  3. Residential status……….. Resident

പിന്നീട് ശ്രദ്ധിക്കാൻ ഉള്ളത്

  1. (a) Salary received in arrears or in advance in accordance
    with the provisions of sub-rule (2) of rule 21A
    Rs……..(.ഇവിടെ ഈ സാമ്പത്തിക വര്ഷം എത്ര രൂപഅരിയർ ലഭിച്ചു എന്നുള്ളത് ഫിൽ ചെയ്യണം) മുൻ വർഷകളിൽ കിട്ടേണ്ട അരിയർ ആയിരുന്നു ലഭിച്ചത് ഈ വര്ഷം ആയിരുന്നു

ഈ പേജ് കംപ്ലീറ്റ് ആയി.അടുത്തതായി Table A ഫിൽ ചെയുന്നത് എങ്ങനെ എന്ന് നോക്കാം

ഈ പേജ് കംപ്ലീറ്റ് ആയി.അടുത്തതായി ANNEXURE I ഫിൽ ചെയുന്നത് എങ്ങനെ എന്ന് നോക്കാം

1 ആദ്യത്തെ കോളം Previous year(s) :-എന്നുള്ളതാണ് അവിടെ ഓരോ കോളങ്ങളിൽ ആയി സാമ്പത്തിക വര്ഷം
ആഡ് ചെയുക.(ഉദാ ..2015-2016,2016-2017,2017-2018 എന്നിങ്ങനെ

2 .Total income of the relevant previous year :- മുൻവർഷങ്ങളിലെ ടാക്സ് സ്റ്റെമെന്റ്റ് നോക്കി ടാക്സബിൾ ഇൻകം ഓരോ
കോളേങ്ങളിൽ ആയി ആഡ് ചെയുക.(note .ടാക്സബിൾ ഇൻകം ആണ് ഗ്രോസ് എമൗണ്ട് അല്ല എന്ന് ശ്രദ്ധിക്കുക

എല്ലാ ഡിഡക്ഷനും കഴിഞ്ഞു ഉള്ള എമൗണ്ട് ആണ് ടാക്സബിൾ ഇൻകം എന്ന് പറയുന്നത് )
3 .Salary recieved in arrears or advance relating to the relevant previous year as mentioned in column(1):– അരിയർ ആയി ആ
വര്ഷം ലഭിക്കേണ്ടി ഇരുന്ന തുക ( മൊത്തം അരിയർ തുകയെ മുൻ വർഷങ്ങളിൽ കിട്ടാൻ
ഉള്ള തുക സ്പ്ലിറ്റ് ചെയ്തു മാറ്റി ആ തുക ഓരോ വർഷങ്ങളിലായി ആഡ് ചെയുക )
4 .Total income (as increased by salary received in arrears or advance) of the relevant previous year mentioned in column(1) [Add
columns (2) and (3)] :
-രണ്ടാം കോളത്തിലെയും മൂന്നാം കോളത്തിലും വരുന്ന തുക കൂട്ടി ഈ കോളത്തിൽ
എഴുതുക
5 .Tax on total income [as per column(2)] :-രണ്ടാമത്തെ കോളത്തില് വരുന്ന തുകക്ക് അന്ന് അടച്ച തുകയാണ് അവിടെ
വരുന്നത് .അത് എന്റർ ചെയുക
6 .Tax on total income [as per column(4)] അരിയർ കൂടി അന്ന് കൂട്ടിയിരുന്നു എങ്കിൽ എത്ര രൂപ ടാക്സ് വരൂ
യുമായിരുന്നോ ആ തുക (അതായത്‌ നാലാം കോളത്തിൽ വരുന്ന തുകയുടെ ടാക്സ് എമൗണ്ട് അവിടെ
ചേർക്കുക )
7 .Difference in tax [Amount under column(6) minus amount under column (5)]:- അഞ്ചാം കോളവും ആറാം കോളവും
തമ്മിലുള്ള വ്യത്യാസം (6-5 =7 ) ഈ എമൗണ്ട് ഇവിടെ എഴുതുക.നമുക്ക് ഇപ്പോൾ കിട്ടിയ അരിയർ തുക അന്ന്
തന്നെ കിട്ടിയിരുന്നു വെങ്കിൽ ഈ അധികമായി വന്ന തുക അന്ന് അടക്കണമായിരുന്നു.ഈ തുകയാണ് ആ
വർഷത്തെ അധിക നികുതി ബാധ്യത ആയി വരുന്നത്.

ഇങ്ങനെ Table A യിൽ മുൻ വർഷങ്ങൾ എത്ര വര്ഷം ആഡ് ചെയ്യാൻ ഉണ്ടെങ്കിൽ ഓരോന്നായി ആഡ് ചെയുക.
ഈ തുക നമ്മൾ ANNEXURE I ലേക്ക് കൊണ്ട് പോകും..അത് താഴെ പറയുന്നുണ്ട്

  1. Total income (excluding salary received in arrears or advance) :-
    (അരിയർ ഉം ,അഡ്വാൻസ് ഉം ഇല്ലാതെ ഈ സാമ്പത്തിക വർഷത്തെ ടോട്ടൽ ടാക്സബിൾ ഇൻകം ഇവിടെ
    നൽകുക )
  2. Salary received in arrears or advance :-
    (മുൻ വർഷങ്ങളിൽ കിട്ടേണ്ടി ഇരുന്ന തുക ഈ വര്ഷം അരിയർ ആയി ലഭിച്ച തുക )
  3. Total income (as increased by salary received in arrears or advance)[Add item 1 and item 2]
    (1 +2 = അകെ തുക ) നൽകുക
  4. Tax on total income (as per item 3)
    (മുകളിൽ നൽകിയിട്ടുള്ള അരിയർ അടക്കമുള്ള അകെ തുകയുടെ ടാക്സ് ഇവിടെ നൽകുക )അതായതു മൂന്നാമത്തെ കോളത്തിലെ തുകയുടെ ടാക്സ് ഉം ,സെസും എല്ലാം കൂടി ഉള്ള തുക
  1. Tax on total income (as per item 1)
    (ഈ വര്ഷം കിട്ടേണ്ടി ഇരുന്ന ടാക്സ്ബിൾ ഇൻകത്തിന്റെ അകെ തുക ആണ് ഇവിടെ കൊടുക്കേണ്ടത് )അതായത് ഒന്നാമത്തെ കോളത്തിൽ കൊടുത്ത തുകയുടെ ടാക്സ് എത്ര ആണോ വരുന്നത് ആ തുക

6.Tax on salary received in arrears or advance [Difference of item 4 and item 5]
(4 -5 ) നാലാമത്തെ കോളത്തിൽ കൊടുത്തിട്ടുള്ള തുകയിൽ നിന്നും അഞ്ചാമത്തെ കോളം കുറക്കുമ്പോൾ കിട്ടുന്ന തുക .അതായതു അരിയർ അടക്കം ഉള്ള തുകയുടെ ടാക്‌സും ,അരിയർ ഇല്ലാത്ത തുകയുടെ ടാക്സും തമ്മിലുള്ള വ്യത്യാസം ഇവിടെ കൊടുക്കുക.ഈ തുക എന്ന് പറയുന്നത് അരിയർ തുക കിട്ടിയത് കാരണം ഈ വര്ഷം അടെക്കേണ്ട അധിക നികുതി ബാധ്യത ആണ് ഈ തുക

  1. Tax computed in accordance with Table “A” [Brought from column 7 of Table “A”]
    ( ഇവിടെ വരുന്ന തുക എന്ന് പറയുന്നത് Table “A” യിൽ 7 മത്തെ കോളത്തിൽ വരുന്ന അകെ തുകയാണ്) മുകളിൽ Table “A” പരിചയപ്പെട്ടതാണ് .Table “A” വരുന്നത് അതാതു വര്ഷം ടാക്സ് അടക്കണമായിരുന്നു എങ്കിൽ എത്ര തുക വരും എന്നുള്ളതിന്റെ കണക്ക് ആണ് )
  1. Relief under section 89(1) [Indicate the difference between the amounts mentioned against items 6 and 7]:- ആറാം
    കോളത്തിൽ നിന്നും ഏഴാം കോളം കുറവ് ചെയുമ്പോൾ കിട്ടുന്ന തുകയാണ് (6-7 =8 ) ഈ തുകയാണ് നമുക്ക്
    റിലീഫ് ലഭിക്കുന്നത്

എത്രയും കാര്യങ്ങൾ റെഡി ആയി കഴിഞ്ഞാൽ നമുക്ക് ഓൺലൈനായി ആയി 10 E സബ്മിറ്റ് ചെയുന്നത് എന്ന് നോക്കാം അതിനായി www.incometax.gov.in എന്ന പുതിയ പോർട്ടൽ ആണുപയോഗിക്കേണ്ടത് .ഇതിൽ ഒരുപാടു മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്..അഡ്രസ്സ് ബാറില്‍ www.incometax.gov.in എന്ന് ടൈപ്പ് ചെയിതു കൊടുത്തു enter ബട്ടൺ ക്ലിക്ക് ചെയുക.

ഈ പേജിൽ നമുക്ക് പുതിയ ഒട്ടേറെ കാര്യേങ്ങൾ കാണാൻ കഴിയും.ഏറ്റവും മുകളിലായി ലോഗിൻ ചെയ്യുന്നതിനും,പുതുതായി രജിസ്റ്റർ ചെയുന്നതിനുമുള്ള ഓപ്ഷൻ കാണാൻ കഴിയും.Login എന്ന ഓപ്ഷൻ ക്ലിക്ക് ചെയുക.യൂസർ ഐ ഡി എന്റർ ചെയ്യുന്നതിനുള്ള പേജ് കാണാൻ കഴിയും.

യൂസർ ഐ ഡി ടൈപ്പ് ചെയിതു Continue ബട്ടൺ ക്ലിക്ക് ചെയുക.

ഇവിടെ Please confirm your secure access message* എന്നതിന് നേരെ ഉള്ള ബോക്സിൽ ടിക്ക് ചെയുക.താഴെ പാസ്സ്‌വേർഡ് ടൈപ്പ് ചെയുക,Continue ബട്ടൺ ക്ലിക്ക് ചെയുക.ഈ ഫയലിംഗ് സൈറ്റ് ലോഗിൻ ചെയുന്നത് കാണാം.പാസ്സ്‌വേർഡ് അറിയില്ല എങ്കിൽ Forgot Password? ഉപയോഗിച്ച് reset ചെയ്യാവുന്നതാണ്.

ഇവിടെ നമ്മുടെ പ്രൊഫൈൽ സ്റ്റാറ്റസ് കാണാവുന്നതാണ്.പ്രൊഫൈൽ അപ്ഡേറ്റ് ചെയ്യാൻ ഉണ്ടെങ്കിൽ update എന്ന ഓപ്ഷൻ ക്ലിക്ക് ചെയിതു പ്രൊഫൈൽ അപ്ഡേറ്റ് ചെയ്യാവുന്നതാണ്.ഇല്ല എങ്കിൽ Skip എന്ന ഓപ്ഷൻ ക്ലിക്ക് ചെയിതു മെയിൻ പേജിൽ എത്താം.

e- file എന്ന ടാബിലെ File Income Tax Return എന്ന മെനു വിലെ Income Tax Forms –>> Income Tax Forms എന്ന സബ് മെനുവിൽ ക്ലിക്ക് ചെയുക.

താഴെ കാണുന്ന രീതിയിൽ ഉള്ള ഒരു പേജിലേക്കാണ് പോകുന്നത്. ഈ പേജിൽ Persons without Business/
Professional Income
എന്ന ഓപ്ഷൻ ക്ലിക്ക് ചെയുക

ഇവിടെ file Now എന്ന ഓപ്ഷൻ ക്ലിക്ക് ചെയുക

Assessment Year (A.Y) * സെലക്ട് ചെയിതു കൊടുക്കു

ഇവിടെ കറന്റ് അസ്സെസ്സ്മെന്റ് ഇയർ തന്നെ ആണ് സെലക്ട് ചെയേണ്ടത്.ശ്രദ്ധിക്കുക .കഴിഞ്ഞ വർഷത്തെ ടാക്സ് ആയതു കൊണ്ട് കഴിഞ വര്ഷം നൽകാം എന്ന് കരുതരുത് .ഏതു വര്ഷമാണോ നമ്മൾ ഇ ഫയലിംഗ് ചെയ്യുന്നത് ആ വര്ഷം തന്നെ നൽകുക

continue എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക

താഴെ കാണുന്ന പോലെ ഉള്ള ഒരു പേജ് കാണാം .ഈ പേജിൽ Arrears Salary/Family Pension[Annexure I] എന്ന ഓപ്ഷൻ ക്ലിക്ക് ചെയിതു continue എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക

താഴെ കാണുന്ന പോലെ ഉള്ള ഒരു പേജ് കാണാം .ഈ പേജിൽ
Personal Information,
Arrears Salary/Family Pension[Annexure I],
Verification

എന്നിങ്ങനെ മൂന്ന് പാർട്ട് കമ്പ്ലീറ്റ് ചെയ്യണം

ആദ്യത്തെ ഓപ്ഷൻ ആയ Personal Information ക്ലിക്ക് ചെയുക

ഈ പേജിൽ Residential Status എന്ന ഓപ്ഷൻ ക്ലിക്ക് ചെയിതു സേവ് പറയുക

അടുത്തതായി Arrears Salary/Family Pension[Annexure I] എന്ന ഓപ്ഷൻ ക്ലിക്ക് ചെയുക

ഈ പേജിൽ കുറെ കോളങ്ങൾ ഫിൽ ചെയ്യാൻ ഉണ്ട് .അത് എങ്ങനെ ആണ് എന്ന് നോക്കാം .ഇതു ഫിൽ ചെയ്യുന്നതിനായി നേരത്തെ തയ്യാറക്കി വെച്ചിട്ടുള്ള 10 E ഫോം ഉപയോഗിക്കാം

1 .Total taxable income (excluding salary/family pension received in arrears)* :-10 E ൽ ANNEXURE I ൽ ഫിൽ ചെയ്തിട്ടുള്ള
Total income (excluding salary received in arrears or
advance) എന്ന കോളത്തിൽ ഫിൽ ചെയിതു
തുക ഇവിടെ എന്റർ ചെയുക

ഒന്നാമത്തെ കോളം ഫിൽ ചെയ്തതിനു ശേഷം താഴെ ആയി കാണുന്ന TABLE ‘A‘ എന്ന സെക്ഷൻ ഫിൽ ചെയ്യണം .അതിനു ശേഷം മറ്റുള്ള കോളേങ്ങൾ ഫിൽ ചെയാം.

TABLE ‘A എന്ന് പറയുന്നത് ഈ വര്ഷം കിട്ടിയ അരിയർ കൾ കഴിഞ്ഞ വർഷത്തേക്ക് വീതിച്ചു നൽകുകയാണ് ഇവിടെ ചെയുന്നത്.

TABLE ‘A ൽ ഡീറ്റെയിൽസ് ആഡ് ചെയ്യുന്നതിനായി Add Details എന്ന ഓപ്ഷൻ ക്ലിക്ക് ചെയുക

ഈ പേജിൽ ഉള്ള കോളേങ്ങൾ ഫിൽ ചെയ്യുന്നതിനായി 10 E യുടെ TABLE ‘A’ എന്ന പേജ് എടുക്കുക . TABLE ‘A’ ൽ കൊടുത്തിരിക്കുന്ന മുൻ വർഷങ്ങളിലെ അരിയർ നോക്കി എന്റർ ചെയ്യാവുന്നതാണ്.

1 .Previous year(s)* :– 10 E നോക്കി ഏതു വര്ഷത്തെ ആണ് എന്നുള്ളത് സെലക്ട് ചെയുക
2 .Total income of the relevant previous year:– ആ വർഷത്തെ അകെ വരുമാനം ടൈപ്പ് ചെയിതു നൽകുക

3 .Salary/Family Pension received in arrears relating to the relevant previous year as mentioned in column(1):-മുകളിൽ സെലക്ട് ചെയ്തിട്ടുള്ള വർഷത്തിൽ എത്ര രൂപ അരിയർ വന്നിട്ടുണ്ട് ആ തുക ഈ കോളത്തിൽ എന്റർ ചെയിതു നൽകുക

Total income (as increased by salary received in arrears) of the relevant previous year mentioned in column(1) [Add columns (2) and (3)] :-ഓട്ടോ മാറ്റിക് ആയി ഫിൽ ആകുന്നതാണ്

Tax on total income [as per column(2)]* കോളം (2 ) കൊടുത്തിട്ടുള്ള തുകക്ക് അന്ന് നമ്മൾ അടച്ച ടാക്സ് (ഇൻക്ലഡിങ് സെസ്സ് )ഈ കോളത്തിൽ കൊടുക്കുക.

Tax on total income as per taxpayer [as per column(4)]* ഈ കോളത്തിൽ ഇപ്പോൾ കിട്ടിയ അരിയർ അടക്കമുള്ള ടാക്സബിൾ ഇൻകം ത്തിനു വരുന്ന ടാക്സ്

Difference in tax [Amount under column(6) minus amount under column (5)] ഓട്ടോ മാറ്റിക് ആയി ഫിൽ ചെയിതു വരുന്നതാണ് .10 E യിൽ ഫിൽ ചെയ്‌ത തുകയുമായി ഒത്തു നോക്കുക

കോളം ഫിൽ ചെയ്തതിനു ശേഷം താഴെ കാണുന്ന ആഡ് ബട്ടണിൽ ക്ലിക്ക് ചെയുക .അവിടെ നേരത്തെ എന്റർ ചെയിത ഡീറ്റെയിൽസ് അവിടെ ആഡ് ആകുന്നത് കാണാം .ഇത് പോലെ എത്ര വര്ഷം മുൻ വര്ഷങ്ങളിലെ ആഡ് ചെയ്യാൻ ഉണ്ടോ അത്രയും വര്ഷം ഇത് പോലെ ആഡ് ചെയുക

ഇനി അടുത്തതായി 7 മത്തെ കോളം Tax computed in accordance with Table ‘A’ [Brought from column 7 of Table ‘A’] ഓട്ടോ മാറ്റിക് ആയി ഫിൽ ആയി വരുന്നതാണ്.(10 E യിലെ TABLE ‘A’ 7 മത്തെ കോളം)

ഇനി കോളം നമ്പർ ( 2) Salary/Family Pension received in arrears*:-ഓട്ടോമാറ്റിക് ആയി ഫിൽ ആയതു കാണാം .ഈ തുക എന്ന് പറയുന്നത് മുൻ വർഷങ്ങളിൽ വീതിച്ചു നൽകിയ അകെ തുകയാണ് .ഇത് 10 E ഫോമിൽ TABLE ‘A’ യിൽ കാണാൻ കഴിയും

ഇനി ( 3 ) ത്തെ കോളം :-Total income (as increased by salary/family pension received in arrears) [Add item 1 and item 2]–>> അത് ഓട്ടോ മാറ്റിക് ആയി ഫിൽ ആയി വരും .ഇത് 10 E ഫോമിൽ ANNEXURE I ൽ കാണാവുന്നതാണ്.കോളം (1 +2 ) കൂട്ടിയ തുകയാണ് ഇത്.

ഇനി ( 4 ) ത്തെ കോളം–>>Tax on total income as per system calculation (as per item 3)* ഇത് 10 E ഫോമിൽ ANNEXURE I ൽ കാണാവുന്നതാണ്.

ഇനി ( 5 ) ത്തെ കോളം–>>Tax on total income as per system calculation (as per item 1)* ഇത് 10 E ഫോമിൽ ANNEXURE I ൽ കാണാവുന്നതാണ്

ഇനി (6 ) ത്തെ കോളം–>>Tax on salary/family pension received in arrears [Difference of item 4 and item 5] ഈ കോളത്തിലെ തുക എന്ന് പറയുന്നത് അരിയർ ലഭിച്ചതുമൂലം ഉണ്ടായ അധിക ബാധ്യത ആണ് ഇത് .ഇത് 10 E ഫോമിൽ ANNEXURE I ൽ കാണാവുന്നതാണ്.

ഇനി (8 ) ത്തെ കോളം–>>Relief under section 89[Indicate the difference between the amounts mentioned against items 6 and 7] അത് ഓട്ടോ മാറ്റിക് ആയി ഫിൽ ആയി വരും..ഈ തുക യാണ് നമുക്ക് റിലീഫ് ആയി ലഭിക്കുക .10 E ഫോമുമായി ഒത്തു നോക്കുക.

ഇത്രയും ശരി ആണ് എന്ന് ഉറപ്പു വരുത്തിയതിനു ശേഷം ഈ പേജിൽ താഴെ കാണുന്ന save ബട്ടൺ ക്ലിക്ക് ചെയുക.

ഇനി അടുത്തതായി വെരിഫിക്കേഷൻ ആണ് .അതിനായി Verification എന്ന ഓപ്ഷൻ ക്ലിക്ക് ചെയുക

ഈ പേജിൽ കാണുന്ന ചെറിയ ബോക്സിൽ ടിക്ക് ചെയിതു സേവ് ബട്ടൺ ക്ലിക്ക് ചെയുക

ഈ പേജിൽ preview എന്ന് ഓപ്ഷൻ ക്ലിക്ക് ചെയിതു എന്റർ ചെയിതിട്ടു വിവരങ്ങൾ ശരി ആണ് എന്ന് ഉറപ്പു വരുത്തി e -verify ചെയ്യാവുന്നതാണ്.ഈ പേജിൽ എഡിറ്റ് ചെയ്യണം എങ്കിൽ ചെയ്യാവുന്നതാണ്.

ഈ പേജിന്റെ ഏറ്റവും താഴെ ആയി കാണുന്ന Procced to E – verify എന്ന ഓപ്ഷൻ ക്ലിക്ക് ചെയുക.

പുതുതായി തുറന്നു വരുന്ന പേജിൽ അനുയോജ്യ മായാ ഓപ്ഷൻ തെരഞ്ഞു എടുത്തു e-verify ചെയ്യാവുന്നതാണ്.

ഇത്രയും ചെയിതു കഴിഞ്ഞാൽ 10 E സബ്മിറ്റ് ആയി കഴിഞ്ഞു .ഇതിനു ശേഷം ടാക്സ് റിട്ടേൺ ഫയൽ ചെയ്യാവുന്നതാണ്

.


ഉപകാരപ്പെട്ടുവെങ്കിൽ മറ്റുള്ളവരിലേക്ക് ഷെയർ ചെയുക

By Gopakumarannair.S

Hi friends, I am Gopakumaran Nair .S, Junior superintendent, working in Animal Husbandry Department.Spark-related classes have been taken in various departments since 2009 .This page is dedicated to Government employees. Ph.9496329164, mail .nairgopakumar76 @ gmail.com

Leave a Reply

Your email address will not be published. Required fields are marked *