Our website is made possible by displaying online advertisements to our visitors. Please consider supporting us by whitelisting our website.
ഉപകാരപ്പെട്ടുവെങ്കിൽ മറ്റുള്ളവരിലേക്ക് ഷെയർ ചെയുക

സർക്കാർ ജീവനക്കാരുടെ കോൺഫിഡൻഷ്യൽ റിപ്പോർട്ട് ഓൺലൈനായി ആയി രജിസ്റ്റർ ചെയ്തു സബ്മിറ്റ് ചെയുന്ന വിധം

പൊതു ഭരണ വകുപ്പിന്റെ 18-08-2021ലെ 3113/ 2021 എന്ന ഉത്തരവ് പ്രകാരം ജീവനക്കാരുടെ കോൺഫിഡൻഷ്യൽ റിപ്പോർട്ട് ഓൺലൈനായി (SCORE) സമർപ്പിക്കണം

രജിസ്റ്റർ ചെയ്യുന്നതിനായി https://score.kerala.gov.in/NewUserRegistration.jsp എന്ന ലിങ്കിൽ ക്ലിക്ക് ചെയുക

താഴെ കാണുന്ന പോലെ ഒരു പേജ് ആണ് കാണാൻ കഴിയുക.അവിടെ PEN ,Date of Birth എന്നിവ കൊടുത്തു check എന്ന ഓപ്ഷൻ ക്ലിക്ക് ചെയുക

Parent Department :- select ചെയുക

Register എന്ന ഓപ്ഷൻ ക്ലിക്ക് ചെയുക

സ്കോർ സൈറ്റിൽ രെജിസ്ട്രേഷൻ കമ്പ്ലീറ്റ് ആയി കഴിഞ്ഞാൽ നമ്മുടെ ഡിപ്പാർട്മെന്റിന്റെ നോഡൽ ഓഫീസർ പരിശോധിച്ചു അപ്പ്രൂവ് ചെയ്യുന്നതോടെ നമ്മുടെ ഫോണിലേക്ക് SMS ആയി പാസ്സ്‌വേർഡ് ലഭിക്കുകയും യൂസർ ഐ ഡി ആയി PEN ഉപയോഗിക്കേണ്ടതുമാണ്.

സ്കോർ സൈറ്റിൽ രെജിസ്ട്രേഷൻ കമ്പ്ലീറ്റ് ആയി കഴിഞ്ഞാൽ പിന്നീട് ലോഗിൻ ചെയ്യാൻ ശ്രമിക്കുമ്പോൾ invalid യൂസർ ഐ ഡി എന്ന് പറയുകയോ മിസ് മാച്ച് എന്ന് പറഞ്ഞോ ലോഗിൻ ചെയ്യാൻ കഴിയാത്ത ഒരു അവസ്ഥ ഉണ്ടാകാറുണ്ട് .അതിന്റെ കാരണം നമ്മൾ രജിസ്റ്റർ ചെയുന്ന ഡിപ്പാർട്മെന്റ് മാറി പോകുന്നതിനാലാണ്.ഇത് ഓട്ടോമാറ്റിക് ആയി change ആകുന്നതുമൂലം ആണ്.ഇത് പരിഹരിക്കുന്നതിനായി https://score.kerala.gov.in/Contact.jsp എന്ന പേജിൽ നിന്നും ഹെൽപ്ഡ് ഡെസ്കിൽ (ടോൾ ഫ്രീ നമ്പർ 1800-425-1857) കോൺടാക്ട് ചെയ്താൽ കറക്റ്റ് ചെയിതു ലഭിക്കുന്നതാണ്.

സ്കോർ സൈറ്റിന്റെ പാസ്സ്‌വേർഡ് ലഭിച്ചു കഴിഞ്ഞാൽ സൈറ്റ് ലോഗിൻ ചെയ്യാവുന്നതാണ് .യൂസർ ഐ ഡി ആയി PEN ഉം ,മൊബൈലിൽ SMS ആയി ലഭിച്ചിട്ടുള്ള പാസ്‌വേർഡ് നൽകി ലോഗിൻ പറയുമ്പോൾ രജിസ്റ്റർ ചെയ്തിട്ടുള്ള മൊബൈലിലേക്ക് OTP വരുന്നതാണ് .OTP കൂടി നൽകി ലോഗിൻ ചെയ്യാവുന്നതാണ്.

താഴെ കാണുന്ന പേജ് പോലെ ലോഗിൻ ആകുന്നതാണ്.

ലോഗിൻ ചെയുമ്പോൾ തന്നെ ആവശ്യമെങ്കിൽ പാസ്സ്‌വേർഡ് ചെയിന്ജ് ചെയ്യാവുന്നതാണ് .

അതിനു ശേഷം ഈ പേജിൽ ആദ്യം കാണുന്ന മെനുവിൽ Profile ->>Edit Profile എന്ന ഓപ്ഷൻ ക്ലിക്ക് ചെയുക.

താഴെ കാണുന്ന പോലെ ഒരു പേജ് കാണാൻ കഴിയും .അതിൽ ഫിൽ ചെയ്യാൻ ഉള്ള എല്ലാ കോളെങ്ങളും ഫിൽ ചെയിതു താഴെ കാണുന്ന സേവ് ബട്ടൺ ക്ലിക്ക് ചെയിതു അപ്ഡേറ്റ് ചെയ്യെണ്ടതാണ്.

സ്പാർക്കിൽ നൽകിയിട്ടുള്ള ഫോട്ടോ തന്നെ ആണ് Score വരുക.വേണമെകിൽ ഫോട്ടോ മാറ്റാവുന്നതാണ്.

ഇനി നമുക്ക് അടുത്തതായി ചെയ്യാൻ ഉള്ളത് Confidential Report Preparation തയ്യാറാക്കൽ ആണ് .അതിനായി My Appraisals എന്ന മെനു സെലക്ട് ചെയുക .തുടർന്നു വരുന്ന പേജിൽ New e CR എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക .

താഴെ കാണുന്ന പോലെ ഒരു പേജ് കാണാം

ആദ്യമായി റിപ്പോർട്ടിങ് പീരീഡ് നൽകുക.ഉദാഹരണമായി 2022 വർഷത്തെ ആണ് നൽകുന്നത് എങ്കിൽ from date 01-01-2022 ഉം To date 31-12-2022 ആണ് നൽകേണ്ടത്.നമ്മുടെ കൺട്രോളിങ് ഓഫീസർ ഒരു വർഷത്തിന്റെ ഇടയിൽ മാറുന്നുടെങ്കിൽ ഓരോ ഓഫീസറുടെ പക്കൽ നിന്നും CR വാങ്ങേണ്ടതാണ്.ഒന്നിലധികം e CR നൽകുന്നതിനുള്ള ഓപ്ഷൻ ലഭ്യമാണ്.അങ്ങനെ ഒന്നിലധികം e CR നല്കുന്നുടെങ്കിൽ , reporting period കൃത്യമായി നൽകേണ്ടാതാണ്.പീരീഡ് നൽകി കഴിഞ്ഞാൽ താഴെ കാണുന്ന വർക്ക് സ്‌പേസിൽ റിപ്പോർട്ടിങ് പീരിഡിലെ നമ്മുടെ ജോലിയെ സംബന്ധിച്ചുള്ള സ്വയം വിലഇരുത്തലുകൾ ചുരുങ്ങിയ വാക്കുകളിൽ നൽകുക .

സെൽഫ് അസ്സസ്മെന്റ് ടൈപ്പ് ചെയ്തതതിനു ശേഷം save ബട്ടണിൽ ക്ലിക്ക് ചെയ്ത് ഡേറ്റ സേവ് ചെയ്യാവുന്നതാണ്.നമ്മൾ പൂരിപ്പിക്കുന്ന എല്ലാ വിവരങ്ങളും ഫൈനൽ സബ്‌മിഷന് മുൻപ് എഡിറ്റ് ചെയ്യാവുന്നതാണ്.സെൽഫ് അസ്സസ്മെന്റ് സേവ് ചെയ്തതിനു ശേഷം പ്രൊസീഡ് ബട്ടൺ കൂടി ക്ലിക്ക് ചെയുക.അതോടു കൂടി ആദ്യ ഘട്ടം പൂർത്തിയാകുന്നതാണ്.

1.SELF ASSESSMENT .

2.GENERAL INFORMATION :

Present Status * Cadre എന്ന് സെലക്ട് ചെയുക .Deputation ഉള്ളവർ അത് സെലക്ട് ചെയുക
Present Department *അനുയോജ്യമായതു സെലക്ട് ചെയുക
Parent Department *അനുയോജ്യമായതു സെലക്ട് ചെയുക
Present Post *നിലവിലെ തസ്തിക സെലക്ട് ചെയ്യുക
Parent Post(Original Post held during CR Period) *CR Period ലെ തസ്തിക സെലക്ട് ചെയ്യുക (Parent post സെലക്ട് ചെയുമ്പോൾ കോൺഫിഡൻഷ്യൽ റിപ്പോർട്ടിന് ഏതു ഫോം ആണ് എന്നുള്ള മെസ്സേജ് കാണിക്കും.ഒകെ ക്ലിക്ക് ചെയുക )
Scale of Pay *സെലക്ട് ചെയുക
Pay *ടൈപ്പ് ചെയിതു നൽകുക
List of Subjects dealt with/Category of work –-Select–അനുയോജ്യമായതു സെലക്ട് ചെയുക
Date from which functioning in the present grade Continuously ഇപ്പോഴത്തെ തസ്തികയിൽ പ്രവേശിച്ച തീയതി നൽകാവുന്നതാണ്. Date of entry in the Present Department വകുപ്പിൽ ജോലിയിൽ പ്രവേശിച്ച തീയതി നൽകുക
.Date of Appointment to the present post *നിലവിലെ ഓഫ്‌സിൽ ജോലിയിൽ പ്രവേശിച്ച തീയതി നൽകുക
…Name and Address of Present office *നിലവിലെ ഓഫീസിന്റെ നെയിം സെലക്ട് ചെയുക
എല്ലാ ഫീൽഡുകളും എൻട്രി വരുത്തിയതിനു ശേഷം സേവ് പറഞ്ഞു പ്രൊസീഡ് ബട്ടൺ ക്ലിക്ക് ചെയ്യുക

3.HIERARCHY
കോൺഫിഡൻഷ്യൽ റിപ്പോർട്ട് ചെയ്യുന്നതിനായി Reporting officer, Reviewing Officer എന്നിവരെ സെലക്ട് ചെയേണ്ടതുണ്ട്. Reporting officer, Reviewing Officer എന്നിവരെ സെലക്ട് ചെയ്തതിനു ശേഷം സൈഡിൽ ആയി കാണുന്ന ആഡ് ബട്ടൺ ക്ലിക്ക് ചെയിതു പ്രൊസീഡ് ബട്ടൺ ക്ലിക്ക് ചെയുക

4.Submission of Confidential Report
Self Appraisal, General Information,Hierarchy എന്നീ ഭാഗങ്ങളും പൂർത്തിയാകുന്നതോടെ കോൺഫിഡൻഷ്യൽ റിപ്പോർട്ട് തയാറാക്കൽ പൂർത്തിയാകുന്നതാണ്
.

ഈ പേജിൽ Reporting Officer സെലക്ട് ചെയ്തതിനു ശേഷം സെൽഫ് അസ്സസ്മെന്റിൽ എന്തെങ്കിലും ക്ലെയിം ഉണ്ടെങ്കിൽ അപ്‌ലോഡ് ചെയ്യാവുന്നതാണ് .നിർബന്ധം ഇല്ല.റിപ്പോർട്ടിന്റെ ഡ്രാഫ്റ് റിപ്പോർട്ട് ക്ലിക്ക് ചെയ്യ്തു ഡൌൺ ലോഡ് ചെയിതു വെരിഫൈ ചെയ്യാവുന്നതാണ്.

തുടർന്ന് താഴെ വരുന്ന റിമാർക്സ് കോളത്തിൽ അഭിപ്രായം രേഖപെടുത്തിയതിനു ശേഷം E-sign എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയുക .രജിസ്റ്റർ ചെയ്തിട്ടുള്ള മൊബൈലിൽ OTP വരുന്നതാണ്

OTP നിർദിഷ്‌ട കോളത്തിൽ എന്റർ ചെയിതു കോൺഫിഡൻഷ്യൽ റിപ്പോർട്ട് Reporting Officerക്ക് സമർപ്പിക്കാവുന്നതാണ്,

Status of Confidential Report :
സബ്മിറ്റ് ചെയ്യ്ത കോൺഫിഡൻഷ്യൽ റിപ്പോർട്ടിന്റെ സ്റ്റാറ്റസ് അറിയുന്നതിന് ഹോം പേജിലെ My Appraisals എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്താൽ താഴെ കാണുന്ന പോലെ റിപ്പോർട്ട് കാണാവുന്നതാണ്.

Pull back Application :
നമ്മൾ സബ്മിറ്റ് ചെയിത കോൺഫിഡൻഷ്യൽ റിപ്പോർട്ട് തിരുത്തലുകൾ വരുത്തണം എങ്കിൽ ഹോം പേജിൽ കാണുന്ന Pull Back Application ഓപ്ഷൻ തിരിച്ചു ലോഗിനിൽ കൊണ്ട് വരാവുന്നതാണ്.

നമ്മൾ സബ്മിറ്റ് ചെയിത കോൺഫിഡൻഷ്യൽ റിപ്പോർട്ട് റിവ്യൂ നു ശേഷം ഹോം പേജിൽ ഇൻബോക്സിൽ ലഭ്യമാകുന്നതാണു്.

ഇൻബോക്സിൽ ക്ലിക്ക് ചെയിതു eCR എന്ന് കാണുന്ന ഓപ്ഷൻ ക്ലിക്ക് ചെയ്ത് ഓഫീസർ അംഗീകരിച്ച റിപ്പോർട്ട് ഓപ്പൺ ആക്കുക.ഓരോ പേജും നോക്കി വേരിഫൈ ചെയ്തതിനു ശേഷം പ്രൊസീഡ് ബട്ടണിൽ ക്ലിക്ക് ചെയിതു അടുത്ത പേജിലേക്ക് പോകാവുന്നതാണ്.കോൺഫിഡൻഷ്യൽ റിപ്പോർട്ടിലെ നമ്മുടെ അസ്സസ്മെന്റുകൾ എല്ലാം ബോധ്യപെട്ടതിനു ശേഷം അസ്സസ്മെന്റു അംഗീകരിക്കുന്നെങ്കിൽ I have read the report എന്ന ഓപ്ഷനും,ഒബ്ജക്ഷൻ ഉണ്ടെങ്കിൽ I have Objection/Appeal എന്ന ഏതെങ്കിലും ഒരു ഓപ്ഷനിൽ ക്ലിക്ക് ചെയിതു താഴെ ഉള്ള E-Sign എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യ്തു OTP ജെനെറേറ്റ് ചെയെണ്ടാതാണ്.

I have read the report എന്ന ഓപ്ഷൻ ആണ് സെലക്ട് ചെയ്തത് എങ്കിൽ എല്ലാ നടപടികളും പൂർത്തിയായി എന്നുള്ളതാണ്.I have Objection/Appeal എന്ന ഓപ്ഷൻ ആണ് സെലക്ട് ചെയ്തത് എങ്കിൽ അപ്പീൽ ഹയർ ആതോറിറ്റിക് ഫോർവേർഡ് ചെയപെടുന്നതാണ്’

തുടർന്ന് ഹോം പേജിലെ My Appraisals എന്ന ഓപ്ഷൻ എടുത്താൽ സ്റ്റാറ്റസ് കംപ്ലീറ്റ്ഡ് എന്ന് കാണാവുന്നതാണ്.

Report എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യ്തു റിപ്പോർട്ടിന്റെ ഫൈനൽ റിപ്പോർട്ട് ഡൌൺലോഡ് ചെയിതു എടുക്കാവുന്നതാണ്.

NCR [Non CR Declaration] Preparation
ലീവ് ,സസ്പെന്ഷൻ ,45 ദിവസത്തിൽ താഴെ ഉള്ള ഡ്യൂട്ടി തുടങ്ങിയവക്ക് e-CR ചെയ്യാൻ കഴിയില്ല .അങ്ങനെ ഉള്ള സാഹചര്യത്തിൽ NCR ഡിക്ലറേഷൻ ആണ് ചെയേണ്ടത് .NCR ഫയൽ ചെയ്യുന്നതിനായി ഹോം പേജിൽ ഉള്ള My Appraisals എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയുക.

NCR എന്ന ഓപ്ഷൻ ക്ലിക്ക് ചെയുമ്പോൾ താഴെ കാണുന്ന പോലെ ഒരു വിൻഡോ കാണാവുന്നതാണ്.

ഓക്കേ ബട്ടൺ ക്ലിക്ക് ചെയുക.താഴെ കാണുന്ന പോലെ ഒരു പേജ് ആകും കാണുക.ആദ്യമായി റിപ്പോർട്ടിങ് പീരീഡ് നൽകുക.പീരീഡ് നൽകി കഴിഞ്ഞാൽ താഴെ കാണുന്ന വർക്ക് സ്‌പേസിൽ റിപ്പോർട്ടിങ് പീരിഡിലെ നമ്മുടെ ജോലിയെ സംബന്ധിച്ചുള്ള സ്വയം വിലഇരുത്തലുകൾ ചുരുങ്ങിയ വാക്കുകളിൽ നൽകുക .

സെൽഫ് അസ്സസ്മെന്റ് ടൈപ്പ് ചെയ്തതതിനു ശേഷം save ബട്ടണിൽ ക്ലിക്ക് ചെയ്ത് ഡേറ്റ സേവ് ചെയ്യാവുന്നതാണ്.നമ്മൾ പൂരിപ്പിക്കുന്ന എല്ലാ വിവരങ്ങളും ഫൈനൽ സബ്‌മിഷന് മുൻപ് എഡിറ്റ് ചെയ്യാവുന്നതാണ്.സെൽഫ് അസ്സസ്മെന്റ് സേവ് ചെയ്തതിനു ശേഷം പ്രൊസീഡ് ബട്ടൺ കൂടി ക്ലിക്ക് ചെയുക.അതോടു കൂടി ആദ്യ ഘട്ടം പൂർത്തിയാകുന്നതാണ്.

HIERARCHY
ഈ പേജിൽ നമ്മുടെ Present & Parent ഡിപ്പാർട്മെന്റ് ആദ്യം സെലക്ട് ചെയ്യുക.തുടർന്ന് താഴെ ഉള്ള റിപ്പോർട്ടിങ് ഓഫീസറെ സെലക്ട് ചെയിതു ആഡ് ചെയ്യുക

തുടർന്ന് താഴെ ഉള്ള പ്രൊസീഡ് ബട്ടൺ ക്ലിക്ക് ചെയുക.അതോടുകൂടി സബ്മിഷൻ പേജ് വരുന്നതാണ്.ഈ പേജിൽ Reporting Officer സെലക്ട് ചെയ്തതിനു ശേഷം സെൽഫ് അസ്സസ്മെന്റിൽ എന്തെങ്കിലും ക്ലെയിം ഉണ്ടെങ്കിൽ അപ്‌ലോഡ് ചെയ്യാവുന്നതാണ് .നിർബന്ധം ഇല്ല.തുടർന്ന് താഴെ വരുന്ന റിമാർക്സ് കോളത്തിൽ അഭിപ്രായം രേഖപെടുത്തിയതിനു ശേഷം E-sign എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയുക .രജിസ്റ്റർ ചെയ്തിട്ടുള്ള മൊബൈലിൽ OTP വരുന്നതാണ്

Status of Non Confidential Report :സബ്മിറ്റ് ചെയ്യ്ത നോൺ കോൺഫിഡൻഷ്യൽ റിപ്പോർട്ടിന്റെ സ്റ്റാറ്റസ് അറിയുന്നതിന് ഹോം പേജിലെ My Appraisals എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്താൽ താഴെ കാണുന്ന പോലെ റിപ്പോർട്ട് കാണാവുന്നതാണ്


ഉപകാരപ്പെട്ടുവെങ്കിൽ മറ്റുള്ളവരിലേക്ക് ഷെയർ ചെയുക

By Gopakumarannair.S

Hi friends, I am Gopakumaran Nair .S, Junior superintendent, working in Animal Husbandry Department.Spark-related classes have been taken in various departments since 2009 .This page is dedicated to Government employees. Ph.9496329164, mail .nairgopakumar76 @ gmail.com

Leave a Reply

Your email address will not be published. Required fields are marked *