Our website is made possible by displaying online advertisements to our visitors. Please consider supporting us by whitelisting our website.
ഉപകാരപ്പെട്ടുവെങ്കിൽ മറ്റുള്ളവരിലേക്ക് ഷെയർ ചെയുക

ഫോറിൻ സർവീസ് (അന്യത്ര സേവനം ) 

കേരളത്തിലെ ഒരുദ്യോഗസ്ഥൻ ഭാരത സർക്കാരിന്റെയോ,ഭാരതത്തിലെ മറ്റേതെങ്കിലും സംസ്ഥാന സർക്കാരിന്റെയോ വകയല്ലാത്ത ശമ്പളവും,ബത്തകളും പറ്റികൊണ്ട് കൊണ്ട് സർക്കാർ അനുമതിയോടു കൂടി മറ്റേതെങ്കിലും സേവനമനുഷ്ഠിച്ചാൽ അക്കാലത്തെ ആണ് ഫോറിൻ സർവീസ് (അന്യത്ര സേവനം ) എന്ന് പറയുന്നത്.തുടർച്ചയായി അഞ്ചു  വർഷത്തിലധികം ഡെപ്യൂട്ടെഷനിൽ ഇരിക്കാൻ സാധാരണ ഗതിയിൽ ഇരിക്കാൻ ആനുവദിക്കുകയില്ല.

             ഇങ്ങനെ ഡെപ്യൂട്ടെഷനിൽ ജീവനക്കാരെ സ്പാർക്കിൽ വിടുതൽ ചെയിതു അവർ വർക്ക് ചെയ്ത് തീയതി വരെ സാലറി നൽകുകയും.ലാസ്റ്റ് പേ സർട്ടിഫിക്കറ്റ് (LPC ) നൽകുകയും വേണം.ഇവിടെ ഒരു പ്രധാന പ്രശ്ന൦ സ്പാർക്കിൽ വിടുതൽ ചെയുക എന്നുള്ളതാണ്.കാരണം  ഡെപ്യൂട്ടെഷനിൽ പോകുന്ന ഓഫീസിൽ സ്പാർക്ക് വഴി ആകില്ല സാലറി മാറുന്നത്.അങ്ങനെ വരുമ്പോൾ സ്പാർക്കിൽ എങ്ങനെ വിടുതൽ ചെയിതു അവർ വർക്ക് ചെയ്ത് തീയതി വരെ സാലറി നൽകുകയും.ലാസ്റ്റ് പേ സർട്ടിഫിക്കറ്റ് (LPC ) നൽകാം  എന്നുള്ളതിന്റെ  മൊഡ്യൂൾ ഇനിപ്പറയുന്നതാണ്.

Service Matters>Deputation>Relieving on Deputation:-ക്ലിക്ക് ചെയുക 

താഴെ കാണുന്ന പേജിലേക്കാണ് പോകുക 

Department:-ഓട്ടോമാറ്റിക് ആയി വരും 

Office:-         ഓട്ടോമാറ്റിക് ആയി വരും

Employee:- സെലക്ട് ചെയിതു കൊടുക്കുക 

Current Details

Parent Department :-ഓട്ടോമാറ്റിക് ആയി വരും 

Parent Office :-ഓട്ടോമാറ്റിക് ആയി വരും 

Designation:- ഓട്ടോമാറ്റിക് ആയി വരും 

Attendent :-ഓട്ടോമാറ്റിക് ആയി വരും 

Last Pay/Off/Desig Change Date:- ഓട്ടോമാറ്റിക് ആയി വരും 

Deputation Details

Deputation Period Years :- എത്ര വർഷം എന്നുള്ളത് കൊടുക്കുക.

Months :-                 എത്ര മാസം  എന്നുള്ളത് കൊടുക്കുക

Date of Relieving:-   ————-Select–   FN/AN 

Deputed to Department :—Select– ചെയുക (ഇവിടെ ഈ ജീവനക്കാരനെ വിടുതൽ ചെയിത ഡിപ്പാർട്മെന്റ് ഇല്ല എങ്കിൽ autonomous Bodies എന്നുള്ളത് Select– ചെയുക) 

District :- Select– ചെയുക 

Deputed to Office  :-Select– ചെയുക( autonomous Bodies ആണ് സെലക്ട് ചെയ്യുന്നതെങ്കിൽ ഈ ഓപ്ഷനിൽ കാണുന്ന ഏതെങ്കിലും  ഒരു ഓഫീസ് സെലക്ട് ചെയ്താൽ മതി )

Designation in Deputed Dept. :—Select– അനുയോജ്യമായത് സെലക്ട് ചെയുക 

Deputation OrderNo:- ടൈപ്പ് ചെയിതു കൊടുക്കുക.

Deputation OrderDate:-ടൈപ്പ് ചെയിതു കൊടുക്കുക

അതിനു താഴെ ആയി കാണുന്ന confirm and update data ക്ലിക്ക് ചെയുക

(Note ;- autonomous Bodies സെലക്ട് ചെയുന്നത് ഡെപ്യൂട്ടെഷനിൽ പോകുന്ന ഓഫീസിൽ സ്പാർക്ക് ഇല്ലാത്തതുകൊണ്ട് മാത്രമാണ്.ഈ ഒരു ഓപ്ഷൻ മാത്രമേ ഇക്കാര്യത്തിൽ ഉപയോഗിക്കാൻ കഴിയുകയുള്ളു.ജീവനക്കാരൻ ഡെപ്യൂട്ടെഷൻ കഴിഞ്ഞു തിരികെ ജോലിയിൽ പ്രവേശിക്കുമ്പോൾ ഡെപ്യൂട്ടെഷനിൽ വിട്ട ഓഫീസിൽ തന്നെ സെയിം ഓഫീസ് ആണെകിൽ ജോയിൻ ചെയ്യിക്കുകയോ,മറ്റു എന്തെങ്കിലും ഓഫീസിലേക്ക് ആണെങ്കിൽ ട്രാൻസ്ഫർ ചെയിതു നൽകാനും കഴിയും )

ജീവനക്കാരൻ നമ്മുടെ ഓഫ്‌സിൽ നിന്ന് റിലീവ് ആയി കഴിഞ്ഞു.ഇനി ജീവനക്കാരന് ഈ ഓഫ്‌സിൽ ജോലി ചെയിത കാലയളവ് വരെ സാലറി നല്കണം എങ്കിൽ സാധാരണ സാലറി പ്രോസസ്സ് ചെയുന്ന പോലെ ചെയ്താൽ മതി.സാലറി നൽകുന്നതിന്റെ ദിവസങ്ങൾ കുറവാണെകിൽ ഡിഡക്ഷൻ കൂടുകയും ചെയ്താൽ സാലറി പ്രോസസ്സ് ചെയുമ്പോൾ error വരും.അങ്ങനെ ഉണ്ടെങ്കിൽ വിടുതൽ ചെയുന്നതുനു മുൻപായി ഡിഡക്ഷനുകൾ ഫ്രീസ് ചെയുക.സാലറി പ്രോസസ്സ് ആയി ക്യാഷ് മാറി കഴിഞ്ഞാൽ LPC നൽകാം അതിനായി 

salary matters – other reports – LPC   എന്ന ഓപ്ഷൻ ക്ലിക് ചെയുക 

താഴെ കാണുന്ന രീതിയിൽ ഒരു പേജ് വരും 

Department 

office         എന്നിവ സെലക്ട് ചെയുക 

Month and year of reliving  എന്ന ഓപ്ഷനിൽ റിലീവ് ചെയിത മാസവും വർഷവും ടൈപ്പ് ചെയിതു കൊടുത്തു GO  പറയുക 

തൊട്ടു താഴെ ആയി ആ മാസം റിലീവ് ആയിട്ടുള്ള ജീവനക്കാരുടെ ലിസ്റ്റ് വരും എംപ്ലോയീ യെ സെലക്ട് ചെയുക .Reliving date ഓട്ടോമാറ്റിക് ആയി വരും 

proceed  ക്ലിക്ക് ചെയുക  LPC  generate ചെയിതു വരും 

ഡെപ്യൂട്ടെഷനിൽ പോകുന്ന ഓഫ്‌സിൽ സ്പാർക്ക് ഉപയോഗിക്കുന്ന ഓഫീസ് ആണെകിൽ ജോയിൻ ചെയ്യിക്കാൻ ആയി 

Service Matters>Deputation>Join on Deputation വന്ന ഓപ്ഷൻ ക്ലിക്ക് ചെയുക 

ഇതിൽ ജീവനക്കാരന്റെ നെയിം ലിസ്റ്റ് ചെയ്യും.അത് സെലക്ട് ചെയുക.ഓട്ടോ മാറ്റിക് ആയി ഡീറ്റെയിൽസ് വരുന്നതാണ്.ജോയിനിംഗ് തീയതി മാത്രം നൽകി അപ്ഡേറ്റ് പറയുക.ഓഫീസിൽ ജോയിൻ ആയി കഴിഞ്ഞു.

ഈ ജീവനക്കാരൻ തിരികെ ജോയിൻ ഡെപ്യൂട്ടെഷൻ കഴിഞ്ഞു തിരികെ ജോലിയിൽ പ്രവേശിക്കുമ്പോൾ  ഡെപ്യൂട്ടെഷനിൽ പോയ ഓഫ്‌സിൽ സ്പാർക്ക് ഇല്ല  എങ്കിൽ നമുക്ക് നേരിട്ട് തന്നെ ജോയിൻ ചെയ്യിക്കാൻ കഴിയും.അതിനായി

 Service Matters>Deputation>Return from Deputation എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയുക.

   താഴെ കാണുന്ന പേജിലേക്കാണ് പോകുക

 ഇവിടെ employee name മാത്രം സെലക്ട് ചെയുക 

    ഇവിടെ എല്ലാ കോളങ്ങളും ഫിൽ ആയി വരുന്നത് കാണാം. Details of Joining Back എന്ന ഓപ്ഷനിൽ Date of Joining back in Parent Dept.തീയതിയും നൽകി FN/AN സെലക്ട് ചെയിതു confirm and update data ക്ലിക്ക് ചെയുക

ഇത്രയും കാര്യങ്ങൾ ആണ് ഡെപ്യൂട്ടെഷൻ ചെയ്യുമ്പോൾ അറിഞ്ഞു ഇരിക്കേണ്ട കാര്യങ്ങൾ 


ഉപകാരപ്പെട്ടുവെങ്കിൽ മറ്റുള്ളവരിലേക്ക് ഷെയർ ചെയുക

By Gopakumarannair.S

Hi friends, I am Gopakumaran Nair .S, Junior superintendent, working in Animal Husbandry Department.Spark-related classes have been taken in various departments since 2009 .This page is dedicated to Government employees. Ph.9496329164, mail .nairgopakumar76 @ gmail.com

Leave a Reply

Your email address will not be published. Required fields are marked *