Our website is made possible by displaying online advertisements to our visitors. Please consider supporting us by whitelisting our website.
ഉപകാരപ്പെട്ടുവെങ്കിൽ മറ്റുള്ളവരിലേക്ക് ഷെയർ ചെയുക

ഡിജിറ്റൽ സിഗ്നേച്ചർ പുതുതായി എടുക്കുന്നതിനും,അത് പോലെ കാലാവധി പൂർത്തിയാകുമ്പോൾ പുതുക്കുന്നതിനേകുറിച്ചും അറിഞ്ഞിരിക്കേണ്ട കാര്യേങ്ങൾ(ഡിജിറ്റൽ സിഗ്നേച്ചർ സർട്ടിഫിക്കറ്റ് പുതുതായി എടുക്കുന്നതിനും പുതുക്കുന്നതിനും ഒരേ നടപടി ക്രമം തന്നെയാണ് )

എന്താണ് ഈ ഡിജിറ്റൽ സിഗ്നേച്ചർ:-നമ്മുടെ കൈ ഒപ്പു പോലെ വളരെ അധികം പ്രാധാന്യം ഉള്ള ഒന്നാണ് ഈ ഡിജിറ്റൽ സിഗ്നേച്ചർ അഥവാ DSC.ഇലക്ട്രോണിക് മാധ്യമത്തിൽ രേഖകൾ കൈ മാറുമ്പോൾ കൈ ഒപ്പു പതിക്കാൻ നിർവാഹം ഇല്ലാത്തതു കൊണ്ട് അതിനു വേണ്ടി ഡിജിറ്റൽ സിഗ്നേച്ചർ ഉപയോഗിക്കുന്നു.ഇത് സാധാരണ കൈ ഒപ്പു പതിക്കുന്നതിനു തുല്യം തന്നെ ആണ്.ഇൻഫെർമേഷൻ ടെക്‌നോളജി ആക്ട് 2000 പ്രകാരം ഡിജിറ്റൽ സിഗ്നേച്ചർന് നിയമ സാധ്യത നൽകിയിട്ടുണ്ട്.അത് കൊണ്ട് ഡിജിറ്റൽ സിഗ്നേച്ചർ കൂട്ടി ചേർത്ത് ഒരു ഇലക്ടോണിക് ഡോക്യൂമെൻറ് കൈ മാറി കഴിഞ്ഞാൽ അതിൽ നിന്നും പിന്മാറാനോ,നിഷേധിക്കാനോ ഡിജിറ്റൽ സിഗ്നേച്ചർ ചെയ്യ്ത ആളിന് കഴിയില്ല.ഈ സിഗ്നേച്ചർ ഉപയോഗിക്കുന്നതിനുള്ള അവകാശം നേടി എടുക്കുന്നതിനു നിശ്ചിത ഫീ നൽകി അംഗീകൃത ഗവൺമെൻറ് ഏജൻസികളിൽ നിന്നും വാങ്ങാവുന്നതാണ്.ഇങ്ങനെ ഡിജിറ്റൽ സിഗ്നേച്ചർ ഉപയോഗിക്കുന്നതിനുള്ള അവകാശം ആണ് ഡിജിറ്റൽ സിഗ്നേച്ചർ സർട്ടിഫിക്കറ്റ് എന്ന് പറയുന്നത്.ഡിജിറ്റൽ സിഗ്നേച്ചറുകളെ അവയുടെ ഉപയോഗത്തിനസരിച്ചു മൂന്നായി തരം തിരിച്ചിട്ടുണ്ട്, Class 2 ,Class 3 ,DGFT എന്നിങ്ങനെ മൂന്നായി തരം തിരിച്ചിട്ടുണ്ട്.സാധാരണ ബിൽ സമർപ്പിക്കുന്നതിനും,ഇൻകം ടാക്സ് ഇ ഫയലിംഗ് നും,ഫോം 16 ഇഷ്യൂ ചെയ്യുന്നതിനും ‘Class 2 ‘ ഡിജിറ്റൽ സിഗ്നേച്ചർ ആണ് ആവശ്യം.Class 3 ഉപയോഗിക്കുന്നത് ഗവണ്മെന്റ് ടെൻഡർ പോലുള്ള ആവശ്യങ്ങൾക്കാണ്.എന്നാൽ DGFT സാധനങ്ങളുടെ കയറ്റു ഇറക്കു ആവശ്യങ്ങൾക്കാണ്.കൂടാതെ ഡിജിറ്റൽ സിഗ്നേച്ചർ സർട്ടിഫിക്കറ്റ് ഒരു വര്ഷം,രണ്ടു വർഷം എന്നിങ്ങളെ കാലയളവിൽ ലഭ്യമാണ്.കാലാവധി കഴിയുമ്പോൾ പുതുക്കാവുന്നതാണ്.ഡിജിറ്റൽ സിഗ്നേച്ചർ സർട്ടിഫിക്കറ്റ് ഒരു സോഫ്റ്റ് ഫയൽ ആണ്.അത് കൊണ്ട് തന്നെ ഇതിന്റെ സുരക്ഷിതത്വം കണക്കിലെടുത്തു ഇതൊരു USB ടോക്കൺ എന്ന് അറിയപ്പെടുന്ന സാധാരണ പെൻ ഡ്രൈവ് പോലെ തോന്നിക്കുന്ന ഒരു ഡിവൈസിൽ ആണ് നൽകുന്നത്.ഈ ഉപകരണത്തിൽ സൂഷിക്കപ്പെടുന്ന ഡിജിറ്റൽ സിഗ്നേച്ചർ സർട്ടിഫിക്കറ്റ് വളരെ സുരക്ഷിതമാണ്.ഇത് ഓപ്പൺ ചെയ്തതിന് ശേഷം സൈൻ ചെയ്യണം എന്ന് ഉണ്ടെങ്കിൽ പാസ്സ്‌വേർഡ് നിർബന്ധമാണ്.അത് കൊണ്ട് പാസ്സ്‌വേർഡ് ഇല്ലാത്ത ഒരാൾക്ക് ഇത് ദുരുപയോഗം ചെയ്യാനും കഴിയില്ല.

ഇനി ഇത് കൈ കാര്യം ചെയുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

1.ഡിജിറ്റല്‍ സിഗ്നേച്ചര്‍ അടങ്ങുന്ന USB Token വളരെ ഭദ്രമായി സൂക്ഷിക്കുക. നഷ്ടപ്പെട്ടാല്‍ വീണ്ടും ലഭിക്കുന്നതിന് ആദ്യമായി എടുക്കുന്നതിനു് സ്വീകരിച്ച അതേ നടപടി ക്രമങ്ങള്‍ തന്നെ വേണ്ടി വരും.

2.USB Token കമ്പ്യൂട്ടറില്‍ ഘടിപ്പിക്കുമ്പോള്‍ ആവശ്യപ്പെടുന്ന പാസ് വേര്‍ഡ് തെറ്റാതെ നല്‍കുക. നിശ്ചിത പ്രാവശ്യം തെറ്റിക്കഴിഞ്ഞാല്‍ ഡിവൈസ് ബ്ലോക്ക് ആവുന്നതാണ്. സാധാരണ പാസ്‍വേര്‍ഡ് മറന്നു പോയാല്‍ റീസെറ്റ് ചെയ്യുന്ന രീതിയീല്‍ പാസ്‍വേര്‍ഡ് റീസെറ്റ് ചെയ്യാന്‍ സാധ്യമല്ല.

3.സിഗ്നേച്ചറിന്‍റെ കാലാവധി അവസാനിക്കുന്ന മുറയ്ക്ക് അത് പുതുക്കേണ്ടതാണ്. പുതുക്കുമ്പോള്‍ USB Token പഴയത് തന്നെ മതിയാകും.

4,USB Token സോഫ്റ്റ്‍വെയറില്‍ കാണുന്ന Initialise Device, Format Device തുടങ്ങിയ മെനുകളില്‍ ക്ലിക്ക് ചെയ്യരുത്. അങ്ങിനെ ചെയ്താല്‍ സിഗ്നേച്ചര്‍ ഡിലീറ്റായി പോകുന്നതാണ്. പിന്നീട് പുതിയ സിഗ്നേച്ചറിന് അപേക്ഷിക്കുക.

ഡിജിറ്റൽ സിഗ്നേച്ചർ സർട്ടിഫിക്കറ്റ് (DSC) എവിടെ ലഭിക്കും.

ഡിജിറ്റൽ സിഗ്നേച്ചർ സർട്ടിഫിക്കറ്റ് (DSC) നിശ്ചിത ഫീ നൽകി അംഗീകൃത ഗവൺമെൻറ് ഏജൻസികളിൽ നിന്നും വാങ്ങാവുന്നതാണ്.അതിൽ പ്രധാനമായും കെൽട്രോൺ വഴി ഡിഡിഒ ക്ക് സൗജന്യമായി ഈ ഡിവൈസ് വാങ്ങാവുന്നതാണ്.

കെൽട്രോൺ വഴി സൗജന്യമായി ലഭിക്കുന്നതിന് ഉള്ള നടപടി ക്രമം എന്താണ് എന്ന് നോക്കാം,

അതിനായി അതാതു ജില്ലാ തിരിച്ചു ജില്ലാ കോർഡിനേറ്റർ മാരെ നിയമിച്ചിട്ടുണ്ട്.ജില്ലാ കോർഡിനേറ്റർ മാരെ കോൺടാക്ട് ചെയ്യ്തു ആവശ്യമായ വിവരങ്ങൾ ആരായാവുന്നതാണ്

മുകളിൽ പറഞ്ഞിട്ടുള്ള രേഖകളുമായി നേരിട്ടോ,ആരുടെ എങ്കിലും കൈവശമോ കൊടുത്തു വിട്ടാലും മതിയാകും.ആധാർ കാർഡ് പ്രകാരമോ,പാൻ കാർഡ് പ്രകാരമോ DSC എടുക്കാൻ കഴിയും.എന്നാലും ആധാർ കാർഡ് ഉപയോഗിച്ച് എടുക്കുന്നതായിരിക്കും ഉചിതം.കാരണം സ്പാർക്കിലെ നെയിം കറക്റ്റ് ചെയ്യുന്നതിന് ഒരുപാട് ബുദ്ധിമുട്ടാണ്.എന്നാൽ സ്പാർക്കിലെ നെയിം അനുസരിച്ചു ആധാറിലെ നെയിം ഒരു അക്ഷയ സെന്ററിനെ സമീപിച്ചാൽ കറക്റ്റ് ചെയ്യാൻ കഴിയും.അതോടപ്പം ആധാർ മൊബൈൽ നമ്പര് മായി ലിങ്ക് ചെയ്തിരിക്കണം.എന്നാൽ മാത്രമേ OTP ഫോണിൽ ലഭിക്കുകയുള്ളു.മൊബൈൽ ,ഇമെയിൽ,എന്നിവ വഴി വരുന്ന ഒ.ടി.പി,വീഡിയോ വെരിഫിക്കേഷൻ എന്നിവ മുഖേനെ ആണ് അപേക്ഷ പൂർത്തീകരിക്കുന്നത്.ആൾ നേരിട്ട് അല്ല പോകുന്നത് എങ്കിൽ മൊബൈലിൽ ലഭിക്കുന്ന ലിങ്ക് വഴി വീഡിയോ വെരിഫിക്കേഷൻ നടത്താവുന്നതാണ്.

കെൽട്രോണിൽ നിന്നും കുറഞ്ഞത് മൂന്ന് ദിവസം എങ്കിലും എടുക്കും DSC നമുക്ക് ലഭിക്കുന്നതിനായി.എന്നാൽ e-mudhra പോലുള്ള ഏജൻസി യിൽ നിന്നും ഉടൻ ലഭിക്കുന്നതാണ്. പക്ഷെ രണ്ടുവർഷത്തെക്ക് കാലാവധിയുള്ള DSC എടുക്കുന്നതിനു ഏകദേശം 1780 /- രൂപ മുടക്കേണ്ടി വരും.ആള് നേരിട്ട് പോകേണ്ടി വരും.ആധാർ ,പാൻകാർഡ് എന്നിവയുടെ ഒർജിനൽ ,ഒരു പാസ്സ്പോർട് സൈസ് ഫോട്ടോ എന്നിവ മതിയാകും.ഇത് ഓൺലൈനായി ചെയ്യാവുന്നതാണ്.ഓൺലൈനായി ചെയ്താലും,ഈ ഡിവൈസ് വാങ്ങുന്നതിനായി നേരിട്ട് പോകേണ്ടി വരും.അടുത്തുള്ള ഏജൻസിയിൽ കോൺടാക്ട് ചെയ്താൽ മതിയാകും.

ഓൺലൈനായി ആയി e-mudhra വഴി ചെയ്യുന്നതിനുള്ള Link താഴെ കൊടുക്കുന്നു.


ഉപകാരപ്പെട്ടുവെങ്കിൽ മറ്റുള്ളവരിലേക്ക് ഷെയർ ചെയുക

By Gopakumarannair.S

Hi friends, I am Gopakumaran Nair .S, Junior superintendent, working in Animal Husbandry Department.Spark-related classes have been taken in various departments since 2009 .This page is dedicated to Government employees. Ph.9496329164, mail .nairgopakumar76 @ gmail.com

Leave a Reply

Your email address will not be published. Required fields are marked *