Our website is made possible by displaying online advertisements to our visitors. Please consider supporting us by whitelisting our website.
ഉപകാരപ്പെട്ടുവെങ്കിൽ മറ്റുള്ളവരിലേക്ക് ഷെയർ ചെയുക

BiMS ൽ ETSB Beneficiary Account Change,ETSB Standing Instruction Percentage Change എന്നിവ അപ്ഡേറ്റ് ചെയുന്ന വിധം

ETSB Beneficiary Account Change

സ്പാർക്കിൽ PEN create ചെയിത സമയം ആണ് ജീവനക്കാരന്റെ ബാങ്ക് അക്കൗണ്ട് നമ്പർ അപ്ഡേറ്റ് ചെയുന്നത്.അതിനുശേഷം സ്പാർക്കിൽ തന്നെ Get  eTSB എന്ന ഓപ്ഷൻ വഴി eTSB അക്കൗണ്ട് നമ്പർ ജെനെറെറ്റ് ചെയുകയും ചെയ്യും.എന്നാൽ നമ്മൾ ആദ്യം കൊടുത്ത അക്കൗണ്ട് നമ്പർ മാറ്റി പുതിയ അക്കൗണ്ട് നമ്പരിലേക്ക് മാറ്റാനായി സ്പാർക്കിൽ പറ്റില്ല.അത് മാറ്റി മറ്റൊരു അക്കൗണ്ട് കൊടുക്കണമെങ്കിൽ BiMS വഴിയാണ് ചെയേണ്ടത്.അത് എങ്ങനെ എന്ന് നോക്കാം  

 അതിനായി  BiMS- DDO Admin ലോഗിൻ ചെയുക.

ഓപ്പൺ ആയി വരുന്ന പേജിൽ താഴെ ഇടതു സൈഡിൽ ആയി മെനുവിൽ E TSB എന്നൊരു ഓപ്ഷൻ കാണാം.അതിനു സബ് ആയി  Beneficiary Account Change എന്നൊരു ഓപ്ഷൻ കാണാം അതിൽ ക്ലിക്ക് ചെയുക

അവിടെ  Account Number Change | History എന്ന് രണ്ടു ഓപ്ഷൻ കാണാം,അതിൽ 

 Account Number Change Select  ചെയുക.അതിൽ ജീവനക്കാരന്റെ PEN  E TSB Account number എന്നിവ തെറ്റാതെ കൊടുക്കുക.(E TSB Account number സ്പാർക്കിൽ ലഭ്യമാണ് .Salary matters-changes in the month-present salary ) അതിനു ശേഷം  Retrieve ക്ലിക്ക് ചെയുക.താഴെ കാണുന്ന പോലെ വരും .

ഈ ജീവനക്കാരന്റെ പഴയ  അക്കൗണ്ട് നമ്പർ അവിടെ കാണാൻ കഴിയും.അതിനു സൈഡിൽ ആയി Action എന്നൊരു ഓപ്ഷൻ ഉണ്ട്.അതിൽ ക്ലിക്ക് ചെയുക.

തൊട്ടു താഴെ ആയി change account number എന്നൊരു വിന്ഡോ വരും അതിൽ പുതിയ ബാങ്ക് അക്കൗണ്ട് നമ്പറും,IFSE കോഡ് എന്നിവ എന്റർ ചെയിതു Change എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയുക 

account number Change ആയി എന്ന് മെസ്സേജ് വരും. 

 എങ്ങനെ ആണ് ജീവനക്കാരന്റെ അക്കൗണ്ട് നമ്പർ change ചെയുന്നത്.

ETSB Standing Instruction Percentage Change

സ്പാർക്കിൽ E TSB ജെനറേറ്റ് ചെയിതിട്ടുള്ളതിനാൽ സാലറി ബിൽ ട്രഷറിയിൽ പാസ് ആയാലും,സാലറി E TSB യിലേക്കാണ് പോകുന്നത്.അത് ഓട്ടോമാറ്റിക് ആയി ബാങ്ക് അക്കൗണ്ടിലേക്ക് പോകണമെകിൽ  ( കുറച്ചു തുക ട്രഷറിയിൽ  നില നിർത്തുകയോ,അല്ലെങ്കിൽ പൂർണമായും ETSB അക്കൗണ്ടിൽ നിന്നും ബാങ്ക് അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യണം എങ്കിൽETSB Standing Instruction Percentage Change എന്നൊരു ഓപ്ഷൻ ഉം കുടി അപ്ഡേറ്റ് ചെയ്യണം.അതിനായി 

BiMS- DDO Admin ലോഗിൻ ചെയുക.

ഓപ്പൺ ആയി വരുന്ന പേജിൽ താഴെ ഇടതു സൈഡിൽ ആയി മെനുവിൽ E TSB എന്നൊരു ഓപ്ഷൻ കാണാം.അതിനു സബ് ആയി  ETSB Standing Instruction Percentage Change എന്നൊരു ഓപ്ഷൻ കാണാം അതിൽ ക്ലിക്ക് ചെയുക

അവിടെ  Percentage Change | History എന്ന് രണ്ടു ഓപ്ഷൻ കാണാം .അതിൽ

 Account Number Change Select  ചെയുക.അതിൽ ജീവനക്കാരന്റെ PEN  E TSB Account number എന്നിവ തെറ്റാതെ കൊടുക്കുക.(E TSB Account number സ്പാർക്കിൽ ലഭ്യമാണ് .Salary matters-changes in the month-present salary ) അതിനു ശേഷം  Retrieve ക്ലിക്ക് ചെയുക.താഴെ കാണുന്ന പോലെ വരും .

ഈ ജീവനക്കാരന്റെ പഴയ  അക്കൗണ്ട് നമ്പർ,Beneficiary name,Salary Percentage  അവിടെ കാണാൻ കഴിയും.അതിനു സൈഡിൽ ആയി Action എന്നൊരു ഓപ്ഷൻ ഉണ്ട്.അതിൽ ക്ലിക്ക് ചെയുക.

Change Percentage എന്ന ഓപ്ഷനിൽ എത്ര % ആണ് ട്രാൻസ്ഫർ ചെയേണ്ടത് എന്നുള്ളത് കൊടുക്കുക.മൊത്തം സാലറിയും ബാങ്ക് അക്കൗണ്ടിൽ വരണമെങ്കിൽ 100 % ആക്കി കൊടുക്കുക.അതിനെ ശേഷം Change എന്ന ഓപ്ഷൻ ക്ലിക്ക് ചെയുക .

 .എത്രയും ആണ് ETSB Standing Instruction Percentage Change എന്ന ഓപ്ഷനിൽ അപ്ഡേറ്റ് ചെയ്യാൻ ഉള്ളത്


ഉപകാരപ്പെട്ടുവെങ്കിൽ മറ്റുള്ളവരിലേക്ക് ഷെയർ ചെയുക

By Gopakumarannair.S

Hi friends, I am Gopakumaran Nair .S, Junior superintendent, working in Animal Husbandry Department.Spark-related classes have been taken in various departments since 2009 .This page is dedicated to Government employees. Ph.9496329164, mail .nairgopakumar76 @ gmail.com

Leave a Reply

Your email address will not be published. Required fields are marked *