Our website is made possible by displaying online advertisements to our visitors. Please consider supporting us by whitelisting our website.
ഉപകാരപ്പെട്ടുവെങ്കിൽ മറ്റുള്ളവരിലേക്ക് ഷെയർ ചെയുക

SLI പോളിസി ക്ലെയിം ചെയുന്ന വിധം

ജീവനക്കാരൻ സെർവിസിൽ പ്രവേശിക്കുമ്പോൾ നിർബന്ധിത നിക്ഷേപ പദ്ധതിയായ SLI യിൽ അംഗത്വം എടുക്കുകയും,സേവനത്തിൽ നിന്നും വിരമിക്കലോടു അനുബന്ധിച്ചു പോളിസി കാലാവധി തീരുന്നതു അനുസരിച്ചു ക്ലെയിം ചെയുകയും ചെയ്യും.SLI ക്ലെയിം,GIS പോലെ ഓൺലൈനായി അപ്ലൈ ചെയ്യാൻ കഴിയുകയില്ല.മാന്വൽ ആയി ക്ലയിം ഫോം ഫിൽ ചെയിതു ആവശ്യമായ രേഖകൾ സഹിതം ഇൻഷുറൻസ് അയക്കുകയാണ് ചെയേണ്ടത് .അത് എങ്ങനെ ആണ് എന്ന് നോക്കാം

SLI ക്ലെയിം ചെയ്യുന്നതിനായി ആദ്യം ക്ലെയിം ഫോം ഫിൽ ചെയ്യുകയാണ് വേണ്ടത് .ഫോം ആവശ്യം ഉള്ളവർ ഇവിടെ നിന്നും ഡൗൺലോഡ് ചെയുക

ഫോമിൽ ജീവനക്കാരന്റെ വിവരങ്ങൾ ഫിൽ ചെയുക,ഒന്നിൽ കൂടുതൽ പോളിസികൾ ഉണ്ടെങ്കിൽ ഓരോന്നിനും ഓരോ ഫോം ഫിൽ ചെയ്യണം .ഈ അപേക്ഷയും,SLI ഒർജിനൽ പാസ്ബുക്ക് ,പോളിസി സർട്ടിഫിക്കറ്റ് ഡി ഡി ഒ യുടെ കവർ ലെറ്റർ സഹിതം ഇൻഷുറൻസ് ഓഫ്‌സിൽ നൽകുയാണ് വേണ്ടത്

ഇനി പോളിസി സർട്ടിഫിക്കറ്റ് നഷ്ടപെട്ടവരുടെ കാര്യത്തിൽ ആണ് എങ്കിൽ 500 രൂപയുടെ മുദ്ര പത്രത്തിൽ Indemnity Bond for Duplicate Policy – for the Use of Insured തയ്യാറാക്കി അപേക്ഷകൻ ഒപ്പിട്ടു നൽകണം

ജീവനക്കാരൻ മരണപ്പെടുകയാണെകിൽ നോമിനി 500 രൂപയുടെ മുദ്ര പത്രത്തിൽ Indemnity Bond for Duplicate Policy – for the Use of Nominee തയ്യാറാക്കി നോമിനി ഒപ്പിട്ടു നൽകണം.കൂടതെ അവകാശ സർട്ടിഫിക്കറ്റ് ,SLI ഒർജിനൽ പാസ്ബുക്ക് ,പോളിസി സർട്ടിഫിക്കറ്റ് ഡി ഡി ഒ യുടെ കവർ ലെറ്റർ സഹിതം ഇൻഷുറൻസ് ഓഫ്‌സിൽ നൽകുയാണ് വേണ്ടത് .

പോളിസിയെ കുറിച്ചുള്ള കൂടുതൽ നിർദേശങ്ങൾ അറിയുന്നതിന് താഴെ നിന്നും ഡൌൺലോഡ് ചെയുക

ഇൻഷുറൻസ് ഓഫീസിൽ ലഭിച്ച അപേക്ഷ പരിശോധിച്ചു അപാകതകൾ ഒന്നും ഇല്ല എങ്കിൽ ക്ലെയിം തുകക്ക് ഉള്ള വൗച്ചർ അയച്ചു തരുന്നതാണ് .അതിൽ റെവന്യൂ സ്റ്റാമ്പ് പതിപ്പിച്ചു ,അക്കൗണ്ട് നമ്പർ രേഖപ്പെടുത്തു ബാങ്ക് പാസ്ബുക്കിന്റെ പകർപ്പ് സഹിതം ഇൻഷുറൻസ് ഓഫ്‌സിൽ സമർപ്പിച്ചാൽ മതി ആകും


ഉപകാരപ്പെട്ടുവെങ്കിൽ മറ്റുള്ളവരിലേക്ക് ഷെയർ ചെയുക

By Gopakumarannair.S

Hi friends, I am Gopakumaran Nair .S, Junior superintendent, working in Animal Husbandry Department.Spark-related classes have been taken in various departments since 2009 .This page is dedicated to Government employees. Ph.9496329164, mail .nairgopakumar76 @ gmail.com

Leave a Reply

Your email address will not be published. Required fields are marked *