Our website is made possible by displaying online advertisements to our visitors. Please consider supporting us by whitelisting our website.
ഉപകാരപ്പെട്ടുവെങ്കിൽ മറ്റുള്ളവരിലേക്ക് ഷെയർ ചെയുക

കേരളത്തിലെ സർക്കാർ ജീവനക്കാർക്കും,അധ്യാപകർക്കും ഒൻപതാം ശമ്പളപരിഷ്കരണം (GO(P) No 85/2011 dt 26/02/2011) അനുസരിച്ചു അവധി യാത്ര ആനുകൂല്യം (Leave Travel Concession)അനുവദിച്ചു ഉത്തരവായിട്ടുണ്ട്.ആയതു അനുസരിച്ചു G.O(P)No. 512013/Fin.Dated, Thiruvananthapuram, 021 01 I 2013 എന്ന ഉത്തരവ് പ്രകാരം അവധി യാത്ര ആനുകൂല്യം (LTC) മാർഗ്ഗ നിദ്ദേശങ്ങളും പുറപ്പെടുവിച്ചു.ഉത്തരവ് കാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയുക .

ആർക്കൊക്കെ ഇതിനു അർഹത ഉണ്ട്
സർക്കാർ ജീവനക്കാർ,അർദ്ധ സർക്കാർ ജീവനക്കാർ,ഫുൾ ടൈം കണ്ടിജൻറ് എംപ്ലോയീസ്,തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജീവനക്കാർ.

അർഹത ഇല്ലാത്തവർ
ക്വാഷ്യൾ സ്വീപ്പർ,ഡെയിലി വേജസ്,കോൺട്രാക്ട് ബേസിസ് , റിട്ടയർ ആയതിനു ശേഷം ജോയിൻ ചെയുന്ന റീ എംപ്ലോയെമെൻറ്എംപ്ലോയീസ് ,സാലറി ഇല്ലാതെ അവധിയിൽ പോകുന്നവർ,സസ്പെന്ഷൻ ,മറ്റു ഏതെങ്കിലും Leave Travel Concession എടുത്തിട്ടുള്ളവർ ,കണ്സോളിഡേറ്റ് പേ യിൽ അപ്പോയ്ന്റ് ചെയിതിട്ടുള്ളവർ,കണ്ടിജൻറ് പാർട്ട് ടൈം എംപ്ലോയീസ്
.

ജീവനക്കാരന്റെ / ഭാര്യ / ഭർത്താവ് ,അവിവാഹിതരായ കുട്ടികൾ ,ലീഗലി അഡോപ്റ് ചെയിത കുട്ടികൾ എന്നിവർക്കാണ് അവധി യാത്ര ആനുകൂല്യം (Leave Travel Concession) നു അർഹത ഉള്ളത്.ജീവനക്കാരുടെ കുടുംബാoഗങ്ങളൂടെ പേര് വിവരം സർവീസ് ബുക്കിലെ പേജ് നമ്പർ 5 ൽ രേഖപെടുത്തേണ്ടതും,മേലധികാരി വെരിഫൈ ചെയേണ്ടതുമാണ്.

അവധി യാത്ര ആനുകൂല്യം (Leave Travel Concession) നു അർഹത ലഭിക്കണമെകിൽ ജീവനക്കാരന് 15 വര്ഷം തുടർച്ചയായി സർവീസ് ഉണ്ടായിരിക്കണം.സർവീസ് ഒരു തവണ മാത്രമേ ഈ ആനുകൂല്യം ലഭിക്കുകയുള്ളു.
ഭാര്യയും,ഭർത്താവും ജോലിക്കാരാണ് എങ്കിൽ ഒരാൾക്ക് മാത്രം ആയിരിക്കും ഈ ആനുകൂല്യം ലഭിക്കുക.അവധി ദിവസങ്ങൾ ഉൾപ്പെടെ മാക്സിമം 15 ദിവസങ്ങൾ ആണ് LTC അനുവദിക്കുക.

അവധി കാലയളവിൽ (കാഷ്വൽ അവധി, പ്രത്യേക കാഷ്വൽ അവധി , സ്ഥിരം ജീവനക്കാരുടെ കാര്യത്തിൽ പ്രസവാവധി)അവധി യാത്ര ആനുകൂല്യം (Leave Travel Concession)അനുവദിച്ചു നൽകാവുന്നതാണ്. അവധി യാത്ര ആനുകൂല്യം (Leave Travel Concession) കാലയളവ് ഹാഫ് പേ ലീവ് ,കമ്മ്യൂട്ടേഡ്‌ ലീവ് ,ശമ്പളമില്ലാതെ അവധി( under Rute 88, Part l, KSRs) എന്നി ലീവ് കളായി പരിഗണിക്കാവുന്നതാണ്. വെക്കേഷൻ കാലയളവിൽ മാത്രമേ അധ്യാപകർക്ക് Leave Travel Concession അനുവദിക്കുകയുള്ളു.

വിരമിക്കലിനു മുമ്പുള്ള അവധി സമയത്ത് ( leave preparatory to retirement) LTCഅനുവദനീയമാണ്..

ഒർജിനൽ ബസ് ടിക്കറ്റ്,ട്രെയിൻ ടിക്കറ്റ് ,എയർ ടിക്കറ്റ് എന്നിവ ഹാജർ ആക്കേണ്ടതാണ്

ഇന്ത്യയിൽ അങ്ങോട്ടും ഇങ്ങോട്ടും കുടി 6500 കിലോമീറ്റർ യാത്ര ചെയാം,ഏറ്റവും ഷോർട്ട്സ്റ്റ് റൂട്ടിലൂടെ മാത്രo ഉള്ള യാത്ര മാത്രമേ അനുവദിക്കൂ

സന്ദർശന സ്ഥലം മുൻ‌കൂട്ടി പ്രഖ്യാപിക്കേണ്ടതാണ്.അതിൽ നിന്നും പിന്നീട്‌ മാറ്റം ഉണ്ടാകാൻ പാടില്ല.മറ്റെങ്ങൾ വല്ലതും ഉണ്ടെങ്കിൽ അത് യാത്രക്ക് മുൻപ് തന്നെ അറിയിക്കേണ്ടതാണ്.

ബസ് ടിക്കറ്റ്,ട്രെയിൻ ടിക്കറ്റ് ,എയർ ടിക്കറ്റ് എന്നിവക്കുള്ള ചാർജ് മാത്രമേ ലഭിക്കു.ടൂർ TA യിൽ പറഞ്ഞിട്ടുള്ളപോലെ ഉള്ള മറ്റു അനുകൂല്യങ്ങൾ ലഭ്യമല്ല.(incidental expenses and DA for halt)ഒരേ യാത്രയിലെ വ്യത്യസ്ത ക്ലാസുകൾ. ഒരു സർക്കാർ ജീവനക്കാരന് താഴ്ന്നതോ ഉയർന്നതോ ആയ ക്ലാസിൽ ട്രെയിനിൽ യാത്രചെയ്യാം, കെ‌എസ്‌ആറിലെ പാർട്ട് II ചട്ടങ്ങൾ അനുസരിച്ച് ടൂർ ടി‌എയിലെ ഉദ്യോഗസ്ഥർക്ക് അർഹതയുള്ള ക്ലാസ് താമസിക്കുന്നതിനുള്ള നിരക്കിൽ പരിമിതപ്പെടുത്തിയിരിക്കുന്നു. എന്നിരുന്നാലും, ഒരു താഴ്ന്ന ക്ലാസിലെ യാത്രയ്ക്ക്, ആ ക്ലാസ്സിൽ ഈടാക്കുന്ന യഥാർത്ഥ നിരക്കിന്റെ നിരക്കായിരിക്കും. റിസർവേഷനുകൾ / സുരക്ഷാ ചാർജുകൾ എന്നിവയ്‌ക്കുള്ള അധികച്ചെലവും ക്ലെയിം ചെയ്യാവുന്നതാണ്.

യാത്രാച്ചെലവിന്റെ 90% വരെ അഡ്വാൻസ് അനുവദനീയമാണ്.സാങ്ക്ഷൻ അതോറിറ്റിക്ക് തന്നെ അഡ്വാൻസ് അനുവദിച്ചു നൽകാവുന്നതാണ്.മടക്കയാത്ര പൂർത്തിയായി ഒരു മാസത്തിനുള്ളിൽ അന്തിമ ബില്ല് നൽകണം. അത് ചെയ്തില്ലെങ്കിൽ, 30 ദിവസത്തെ ഗ്രേസ് പിരീഡ് പൂർത്തിയാക്കിയ ശേഷം ശമ്പള ബില്ലിൽ നിന്നും മുഴുവൻ അഡ്വാൻസും പിടിക്കണം. യഥാസമയം വീണ്ടെടുക്കൽ നടത്തിയില്ലെങ്കിൽ, മുഴുവൻ തുകയും പലിശ സഹിതം നൽകുന്നതിന് ഡ്രോയിംഗ് ആൻഡ് ഡിസ്ബറിംഗ് ഓഫീസർ (ഡി‌ഡി‌ഒ) ഉത്തരവാദിയും ബാധ്യസ്ഥനുമാണ്. അഡ്വാൻസ് തുക ആവശ്യത്തിനായി വിനിയോഗിച്ചില്ലെങ്കിലോ ,30 ദിവസത്തിനുള്ളിൽ യാത്ര ആരംഭിച്ചില്ലെങ്കിലോ, മുഴുവൻ തുകയും 18% പലിശ സഹിതം വീണ്ടെടുക്കുകയും അച്ചടക്കനടപടി സ്വീകരിക്കുകയും വേണം.

ഈ സ്കീമിന് കീഴിൽ ഒരു ഓഫീസർ അഡ്വാൻസ് എടുക്കുകയാണെങ്കിൽ, അഡ്വാൻസ് അനുവദിച്ച തീയതി മുതൽ 30 ദിവസത്തിനുള്ളിൽ യാത്ര ആരംഭിക്കുമെന്ന് ഉറപ്പാക്കണം.സ്കീമിന് അഡ്വാൻസ് അനുവദിക്കുമ്പോൾ ശരിയായ രേഖ കൺട്രോളിംഗ് ഓഫീസറും അനുമതി നൽകുന്ന അതോറിറ്റിയും സൂക്ഷിക്കണം.
ജീവനക്കാരുടെ സേവന പുസ്തകത്തിൽ ഉചിതമായ എൻ‌ട്രികൾ നൽകണംനിയന്ത്രണ ഉദ്യോഗസ്ഥർ എൽ‌ടി‌സി ക്ലെയിമുകളുടെയും അഡ്വാൻസ് രജിസ്റ്ററുകളുടെയും ഒരു രജിസ്റ്റർ സൂക്ഷിക്കണം.അഡ്വാൻസ് വിതരണം ചെയ്ത ശേഷം, യഥാർത്ഥത്തിൽ യാത്ര ചെയ്യുന്നതിന് മുമ്പ് സർക്കാർ ജീവനക്കാരൻ മരിച്ചാൽ, നിയമപരമായ അവകാശികൾ നിന്നും മുഴുവൻ അഡ്വാൻസും വീണ്ടെടുക്കും.യാത്ര നടത്തിയതിന് ശേഷം സർക്കാർ ജീവനക്കാരൻ മരിച്ചാൽ, ബന്ധപ്പെട്ട കുടുംബാംഗങ്ങൾക്ക്ഡി‌ഡി‌ഒ തുക നല്കണം

സർക്കാർ ജീവനക്കാരന്റെ പങ്കാളി സർക്കാർ ജീവനക്കാരൻ ആണെകിൽ , അനുബന്ധം II ൽ നിർദ്ദേശിച്ചിരിക്കുന്ന പ്രകാരം സർട്ടിഫിക്കറ്റ് നൽകണം.

റെയിൽ‌വേ / റോഡ് വഴി / എയർ വഴി യാത്ര നടത്തിയാലും കെ‌എസ്‌ആർ‌ പാർട്ട് II ൽ‌ പരിഗണിക്കുന്നതുപോലെ ടൂറിലെ ഉദ്യോഗസ്ഥന്റെ യോഗ്യതയനുസരിച്ച് ക്ലെയിം പരിമിതപ്പെടുത്തിയിരിക്കുന്നു


ഉപകാരപ്പെട്ടുവെങ്കിൽ മറ്റുള്ളവരിലേക്ക് ഷെയർ ചെയുക

By Gopakumarannair.S

Hi friends, I am Gopakumaran Nair .S, Junior superintendent, working in Animal Husbandry Department.Spark-related classes have been taken in various departments since 2009 .This page is dedicated to Government employees. Ph.9496329164, mail .nairgopakumar76 @ gmail.com

Leave a Reply

Your email address will not be published. Required fields are marked *