ഡി ഡി ഒ യ്ക്ക് എങ്ങനെ സ്പാർക്കിന്റെ ചാർജ് മറ്റൊരു ജീവനക്കാരന് കൈമാറാം
ഡി ഡി ഒ ട്രാൻസ്ഫർ ആയി പോകുമ്പോൾ പുതിയ ഡി ഡി ഒ ചാർജ് എടുക്കുന്നവരെ ഓഫ്‌സിലെ മറ്റൊരു State Subordinate category ഉള്ള ജീവനക്കാരന് താൽക്കാലികമായി സ്പാർക്കിന്റെ ചാർജ് കൈ മാറുന്നതിനായി സ്പാർക്കിൽ പുതിയ ഓപ്ഷൻ അപ്ഡേറ്റ് ആയിട്ടുണ്ട്.ഇങ്ങനെ ചാർജ് കൈമാറണം എങ്കിൽ ആ ജീവനക്കാരൻ individual user സ്പാർക്കിൽ രജിസ്റ്റർ ചെയ്‌തിട്ടുള്ള ജീവനക്കാരൻ ആയിരിക്കണം. individual user സ്പാർക്കിൽ രജിസ്റ്റർ ചെയിതിട്ടില്ലാത്തവർ ആണെകിൽ ചെയ്യുന്ന വിധംകാണുന്നതിനായി ക്ലിക്ക് ചെയുക.ഇങ്ങനെ ചാർജ് കൈ മാറി കഴിഞ്ഞാൽ ആ ലോഗിൻ വഴി ഡിഡിഒ യെ ട്രാൻസ്ഫെർ ചെയ്യാനും,പുതിയ ഡിഡിഒ യെ സ്പാർക്കിൽ ജോയിൻ ചെയ്യിക്കാനും കഴിയും.
സ്പാർക്കിന്റെ ചാർജ് മറ്റൊരു ജീവനക്കാരന് കൈ മാറുന്നതിനായി ലോഗിൻ ചെയുക.


ഇതിൽ Administration >> Create/Modify users under DDO എന്ന ഓപ്ഷൻ ക്ലിക്ക് ചെയുക

താഴെ കാണുന്ന രീതിയിൽ ഉള്ള പേജ് ആണ് കാണുക

ഇവിടെ ചാർജ് ഹാൻഡ് ഓവർ ചെയ്യാൻ ഉദ്ദേശിക്കുന്ന ജീവനക്കാരന്റെ PEN എന്റർ ചെയ്തു GO പറയുക

ഇവിടെ ജീവനക്കാരന് സ്പാർക്കിൽ കൊടുക്കേണ്ട Privileges, Bills Authorisations എന്നിവ ടിക്ക് ചെയിതു താഴെ ആയി കാണുന്ന Add selected privileges to the user എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയുക


ഒക്കെ പറയുക.ഇപ്പോൾ ഈ ജീവനക്കാരന്റെ പേരിൽ സ്പാർക്ക് ലോഗിൻ ചെയിതു ഉപയോഗിക്കുവുന്നതാണ്
