Our website is made possible by displaying online advertisements to our visitors. Please consider supporting us by whitelisting our website.
ഉപകാരപ്പെട്ടുവെങ്കിൽ മറ്റുള്ളവരിലേക്ക് ഷെയർ ചെയുക

സംസ്ഥാന സർക്കാർ ജീവനക്കാരുടെയും,പെൻഷൻ കരുടെയും ആരോഗ്യ ഇൻഷുറൻസ് പദ്ധതി –Medisep Portal ല്‍ ലഭ്യമായ മായാ വിവരം പരിശോധിക്കുന്നതും ,പുതുതായി ആഡ് ചെയ്ന്നതിനും, റിമൂവ് ചെയ്യുന്നതു ചെയുന്ന വിധം

1.MEDISEP-ല്‍ ലോഗിൻ ചെയുന്ന വിധം

2.VIEW EMPLOYEES

3.Add/Edit Dependants

4.Reports

5.Deactivated Employees

6.Retired/ Retiring Employees

7.Add New Employee

8.Change Password

MEDISEP -ല്‍ ലോഗിൻ ചെയുന്ന വിധം :-അതാതു ഓഫ്‌സിലെ ഡിഡിഒ കോഡ് യൂസർ ഐഡി ആയും ,ഡിഡിഒ യുടെ മൊബൈൽ നമ്പർ പാസ്സ്‌വേർഡ് ആയും ഉപയോഗിച്ച് Medisep Portal ലോഗിൻ ചെയ്യാവുന്നതാണ്.ലോഗിൻ ചെയ്യുന്നതിനായി ഹോം പേജിൽ Login എന്ന മെനുവിൽ ക്ലിക്ക് ചെയ്തു ഉചിതമായ ലോഗിൻ നെയിം തെരഞ്ഞടുക്കുക.താഴെ കാണുന്നപോലെ ലോഗിൻ പേജ് കാണാവുന്നതാണ്.

താഴെ കാണുന്ന പേജിൽ ഡിഡിഒ കോഡും (ഡിഡിഒ കോഡ് എന്റർ ചെയുമ്പോൾ ചിലർക്ക് സീറോ ചേർക്കുമ്പോൾ ലോഗിൻ പറ്റാതെ വരുന്നുണ്ട് അങ്ങനെ ഉള്ള കേസിൽ സീറോ ഒഴുവാക്കുക )പാസ്സ്‌വേർഡ് സ്പാർക്കിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഡിഡിഒ യുടെ മൊബൈൽ നമ്പറും ആഡ് ചെയുക.അതിനു തൊട്ടു താഴെ ആയി Captcha യും കൊടുത്തതിനു ശേഷം Generate OTP ബട്ടൺ ക്ലിക്ക് ചെയുക

ഡിഡിഒ യുടെ മൊബൈലിൽ ലഭ്യമാകുന്ന OTP (ഒൺ ടൈം പാസ്സ്‌വേർഡ് )എന്റർ ചെയിതു ലോഗിൻ ബട്ടൺ ക്ലിക്ക് ചെയുക.

താഴെ കാണുന്ന പേജിൽ ജീവനക്കാരന്റെ ID/PEN ഉപയോഗിച്ച് സേർച്ച് ചെയ്യാവുന്നതാണ്.അത് പോലെ നമ്മുടെ ഡിപ്പാർട്മെന്റിൽ നിന്ന് തന്നെ ട്രാൻസ്ഫർ ആയി വന്നിട്ടുള്ളതും ,എന്നാൽ ഓഫീസ് ഇപ്പോഴും മുൻപ് വർക്ക് ചെയ്യ്തിരുന്ന ഓഫീസ് ആണ് ഇപ്പോഴും Medisep Portal ഉള്ളത് എങ്കിലും ഇപ്പോൾ വർക്ക് ചെയുന്ന ഓഫ്‌സിലേക്ക് കൊണ്ട് വരാവുന്നതാണ്.അങ്ങനെ ഓഫീസ് നെയിം മാറ്റാൻ ആയി താഴെ കാണുന്ന പേജിൽ Office * എന്ന ബോക്സിൽ ഇപ്പോൾ ജീവനക്കാരന്റെ നെയിം ഏതു ഓഫ്‌സിൽ ആണോ ഉള്ളത് ആ ഓഫീസ് സെലക്ട് ചെയിതു കൊടുത്തു താഴെ കാണുന്ന ID/PEN/PPONO: എന്ന ബോക്സിൽ PEN എന്റർ ചെയിതു സേർച്ച് ക്ലിക്ക് ചെയുക.

താഴെ കാണുന്നപോലെ ഒരു പേജ് കാണാം.ഈ പേജിൽ View/Update എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയുക

ഇവിടെ ജീവനക്കാരന്റെ Personal Info കാണാൻ കഴിയും .താഴെ കാണുന്നപോലെ

മുകളിൽ കാണുന്ന പേജിൽ ഏറ്റവും താഴെ ആയി Edit എന്ന ഓപ്ഷൻ കാണാൻ കഴിയും .ഈ ഓപ്ഷൻ ക്ലിക്ക് ചെയുകതാഴെ കാണുന്ന പോലെ ഒരു പേജ് കാണാൻ കഴിയും . ഈ പേജിൽ department ,ഓഫീസ് നെയിം ,ഡെസിഗ്നേഷൻ മുതലായ എല്ലാ മാറ്റങ്ങളും വരുത്താവുന്നതാണ്.അതിനു ശേഷം എല്ലാവും താഴെ ആയി സേവ് എന്ന ബട്ടൺ ക്ലിക്ക് ചെയിതു സേവ് ചെയ്യാവുന്നതാണ്.

ഇങ്ങനെ നമ്മുടെ ഓഫ്‌സിലെ ഉള്ള ജീവക്കാരുടെ വിവരങ്ങൾ എഡിറ്റ് ചെയ്യാനും ,മാറ്റങ്ങൾ വരുത്താനും കഴിയും.

Dependant ഡീറ്റെയിൽസ് എഡിറ്റ് ചെയ്യുന്നതിനായി ഈ പേജിൽ തന്നെ ഏറ്റവും താഴെ ആയി Procced എന്ന ബട്ടൺ കാണാം അത് ക്ലിക്ക് ചെയുക

താഴെ കാണുന്ന പോലെ ഒരു പേജ് കാണാൻ കഴിയും

ഈ പേജിൽ പുതിയ Dependants നെ ആഡ് ചെയാം ,നിലവിൽ സേവ് ചെയ്തിട്ടുള്ള ഡീറ്റെയിൽസ് എഡിറ്റ് എന്ന ഓപ്ഷൻ വഴി മാറ്റങ്ങൾ വരുത്തണം എങ്കിൽ വരുത്താവുന്നതാണ്.ഡിലീറ്റ് ഓപ്ഷൻ വഴി ഡിലീറ്റ് ചെയ്യണം എങ്കിൽ ഡിലീറ്റ് ചെയാവുന്നതാണ്.

Dependant Type ‘State Employee ആയാൽ PEN അല്ല ഉപയോഗിക്കുന്നത് എങ്കിൽ Employee ID ക്ക് മുൻപിലായി Institution Code Prefix അതിനായി InstitutionCode Help കാണുക

മാറ്റങ്ങൾ വരുത്തിയതിനു ശേഷം ഈ പേജിൽ തന്നെ എംപ്ലോയീയെ verifiy ചെയ്യാൻ ആയി verifiy ബട്ടൺ ക്ലിക്ക് ചെയുക

Employee details verify ചെയിതു കൊടുത്ത ശേഷം Accept ബട്ടൺ ക്ലിക്ക് ചെയുക .എന്തെങ്കിലും മാറ്റം ആവശ്യമുണ്ടെങ്കിൽ റിജെക്ട് ചെയ്യാവുന്നതാണ്.

ഒരു ജീവനക്കാരനെ Deactivate ചെയ്യുന്നതിനായി User search ചെയിതു Deactivate ക്ലിക് ചെയ്യു .Deactivate ചെയ്യുന്നതിന്റെ കാരണം വ്യക്തമാക്കേണ്ടതാണ്.

Deactivate ചെയ്ത User നെ പിന്നിട് എപ്പോൾ വേണമെങ്കിലും Activate ചെയ്യാവുന്നതാണ്

Verify ചെയ്തിട്ടുള്ളതും , Verified/Rejected ആയിട്ടുള്ളതുമായ Employees-ന്റെ വിവരങ്ങൾ കാണുന്നതിന് View എന്ന Menu-ല്‍ Reports സെലക്ട് ചെയുക

Combined, Name wise, Medisep ID wise, Dependant Wise Reports Generate ചെയ്യാവുന്നതാണ്

Combined Select ചെയ്ത്, Verified/Rejected ബട്ടൺ ക്ലിക്ചെയ്ത് Verified/ Rejected ആയിട്ടുള്ള Employees-ന്റെ Report Generateചെയ്യുന്നു.

Retired ആയതും, Retired അകാൻ പോകുന്നതും ആയ Employees-നെ Block ചെയ്യുവോന്‍ Retired/ Retiring Employees Link ക്ലിക് ചെയ്ത് Year, Month എന്നിവ സെലക്ട് ചെയ്ത് View ക്ലിക് ചെയ്യുക

തുടർന്ന് ലഭിക്കുന്ന List-ല്‍നിന്നും Block ക്ലിക് ചെയ്ത് Employees-യെ Block ചെയ്യാവുന്നതാണ്.

lock ചെയ്ത Employees-യെ Unblock ക്ലിക് ചെയ്ത് Unblock ചെയ്യാവുന്നതാണ്.

ഇത് വരെ ആഡ് ചെയ്യാത്ത ജീവനക്കാരുണ്ടെങ്കിൽ ആഡ് ചെയ്യുന്നതിനായി New Employee Menu-ല്‍ Addition ക്ലിക്
ചെയ്യുക
.

SPARK-ല്‍ ഉൾപെട്ടിട്ടുള്ള Department ആണെങ്കിൽ പുതിയ Employee-യെ PEN, Date of Birth എന്നിവ ചേർത്ത് Check ക്ലിക് ചെയ്യുക . MEDISEP-ല്‍ Registered ആയിട്ടുണ്ടങ്കില്‍ ‘PEN Already Registered’ എന്ന alert message കാണിക്കുന്നതാണ്.

Employee Registered അല്ല എങ്കിൽ തുടർന്ന് ലഭിക്കുന്ന Employee details പേജിൽ Employee യെ Name, Department, Office, Designation എന്നിവ SPARKല്‍ഓട്ടോമാറ്റിക് ആയി വരുന്നതാണ് . Employee-യുടെ മറ്റു വിവരങ്ങൾ കൂടി ഉൾപ്പെടുത്തി Saveബട്ടൺ ക്ലിക് ചെയ്ത് Employee യെ Add ചെയ്യാവുന്നതാണ്.

Employee-യെ Add ചെയ്ത ലേഷം Dependants-നെ Add ചെയ്യുക .

പുതിയതായി Add ചെയ്ത Employees-യെ View ചെയ്യാൻ New Employee Menuല്‍ View സെലക്ട് ചെയുക . തുടർന്ന് Year, Month എന്നിവ സെലക്ട് ചെയ്ത് View ക്ലിക് ചെയ്യുക .

പാസ്സ്‌വേർഡ് Change ചെയ്യുന്നതിനായി New Employee Menu-ല്‍ Change Password ക്ലിക് ചെയ്തു മാറ്റാവുന്നതാണ് .

ഇത്രയും കാര്യങ്ങൾ ആണ് MEDISEP പോർട്ടലിൽ പ്രധാനമായും അറിഞ്ഞിരിക്കാൻ ഉള്ളത്


ഉപകാരപ്പെട്ടുവെങ്കിൽ മറ്റുള്ളവരിലേക്ക് ഷെയർ ചെയുക

By Gopakumarannair.S

Hi friends, I am Gopakumaran Nair .S, Junior superintendent, working in Animal Husbandry Department.Spark-related classes have been taken in various departments since 2009 .This page is dedicated to Government employees. Ph.9496329164, mail .nairgopakumar76 @ gmail.com

Leave a Reply

Your email address will not be published. Required fields are marked *