Our website is made possible by displaying online advertisements to our visitors. Please consider supporting us by whitelisting our website.
ഉപകാരപ്പെട്ടുവെങ്കിൽ മറ്റുള്ളവരിലേക്ക് ഷെയർ ചെയുക

How to Generate Employee ID Card in SPARK

സർക്കാർ ജീവനക്കാർ  തിരിച്ചറിയല്‍ കാര്‍ഡ്‌ ഓഫീസ് പ്രവൃത്തിദിവസങ്ങളിൽ നിർബന്ധമായും ഉപയോഗിക്കണം എന്നുള്ള കാര്യം നമ്മുക്ക് എല്ലാവർക്കും അറിവുള്ളതാണല്ലോ.അത് അനുസരിച്ചു അതാതു ഡിപ്പാർട്മെന്റ്‌കൾ രൂപകൽപന ചെയിതിട്ടുള്ള തിരിച്ചറിയല്‍ കാര്‍ഡ്‌കൾ നമ്മൾ ഉപയോഗിക്കുന്നുമുണ്ട്.എന്നാൽ P&ARD യുടെ 18 / 08 / 2016 ലെ 7318 /AR13 (2 )/ 16 എന്ന circular പ്രകാരം എല്ലാ ജീവനക്കാരും ഒരേ രീതിയിൽ ഉള്ള തിരിച്ചറിയല്‍ കാര്‍ഡ്‌(ഒരു ഏകികൃത തിരിച്ചറിയൽ കാർഡ് ) ഉപയോഗിക്കണം എന്നുള്ള കാഴ്ച പാടിൽ അതിന്റെ ഫോർമാറ്റ് സഹിതം ഉത്തരവ് ഇറക്കിയിരുന്നു.അതെ ഫോർമാറ്റിൽ തന്നെ ആണ് സ്പാർക്കിലും ഫോർമാറ്റ് വന്നിട്ടുള്ളത്.ഉത്തരവിനായി ഇവിടെ ക്ലിക്ക് ചെയുക പലരും ആ രീതിയിൽ ഉപയോഗിന്നുമുണ്ട്.സ്പാർക്കിൽ അത് എങ്ങനെ ജെനറേറ്റ് ചെയാം നോക്കാം.ജെനറേറ്റ് ചെയ്യുന്നതിന് മുൻപായി കാർഡിൽ എന്തെല്ലാം കാര്യങ്ങൾ ആണ് വരുന്നത് എന്ന് നോക്കാം.താഴെ പറയുന്ന കാര്യങ്ങൾ അപ്ഡേറ്റ് അല്ല എങ്കിൽ ആ ഭാഗം ബ്ലാങ്ക്‌ ആയി കിടക്കുന്നതാണ്.

KERALA GOVERNMENT ഇത് എല്ലാ കാര്‍ഡിലുമുണ്ടാകും

Name of Department:-എല്ലാ കാര്‍ഡിലുമുണ്ടാകും

PEN : എല്ലാ കാര്‍ഡിലുമുണ്ടാകും

Name ;-എല്ലാ കാര്‍ഡിലുമുണ്ടാകും

Designation :-എല്ലാ കാര്‍ഡിലുമുണ്ടാകും

Valid upto : എല്ലാ കാര്‍ഡിലുമുണ്ടാകും

Name :-എല്ലാ കാര്‍ഡിലുമുണ്ടാകും

Name of officer:-എല്ലാ കാര്‍ഡിലുമുണ്ടാകും 

Date of Issue : എല്ലാ കാര്‍ഡിലുമുണ്ടാകും

Date of Birth :എല്ലാ കാര്‍ഡിലുമുണ്ടാകും

താഴെ പറയുന്ന കാര്യങ്ങൾ നമുക്ക് എഡിറ്റ് ചെയിതു അപ്ഡേറ്റ് ചെയ്യാവുന്നതാണ്,നിലവിൽ ഡീറ്റെയിൽസ് കാണും എന്നിരുന്നാലും മാറ്റങ്ങൾ വരുത്തണം എന്നുടെങ്കിൽ :-Salary matters-Personal Details ക്ലിക്ക് ചെയുക .Personal memoranda,Contact details എന്ന ഓപ്ഷൻ വഴി മാറ്റങ്ങൾ വരുത്തി അപ്ഡേറ്റ് ചെയാം.

Photo 

Sign 

Residential Address:-

 Phone : 

 Blood group :

PAN : 

 ഇത്രയും കാര്യങ്ങൾ അപ്ഡേറ്റ് ആയാൽ ഐ ഡി കാർഡ് ജെനെറേറ്റ് ചെയാം.അതിനായി 

Service Matters-Employee ID Card:-എന്ന ഓപ്ഷൻ ക്ലിക് ചെയുക


ഒരു ന്യൂ വിന്ഡോയിലേക്ക് പോകുന്നത് കാണാം 

Initialise Identity card Number എന്ന ഓപ്ഷനിൽ ക്ലിക്ക് ക്ലിക് ചെയുക

ഒരു ന്യൂ വിന്ഡോയിലേക്ക് പോകുന്നത് കാണാം 


നമ്മുടെ ഓഫീസിലെ ജീവനക്കാർക്ക് ഐ ഡി കാർഡിന് ഒരു നമ്പർ ജനറേറ്റ് ചെയുക എന്നുള്ളതാണ് ഉദേശിക്കുന്നത്.ഈ നമ്പർ അലോട്ട് ചെയേണ്ടത്  ഡയറെക്ടർ ലെവലിൽ ഓരോ ഓഫീസിനും  ജീവനക്കാരുടെ എണ്ണം അനുസരിച്ചു അലോട്ട് ചെയേണ്ടതാണ്.അങ്ങനെ ലഭിക്കാറില്ല.പിന്നെ നമ്മൾ ചെയുന്നത് ഇഷ്ടം ഉള്ള നമ്പർ കൊടുക്കുക എന്നുള്ളതാണ്.ഉദാഹരണമായി ഒന്ന് മുതൽ നമ്പർ ആണ് ആവശ്യം എങ്കിൽ 0 എന്ന് കൊടുക്കുക ,അതിനായി 

Department സെലക്ട് ചെയുക

Office:സെലക്ട് ചെയുക

Card No:– ഒന്ന് മുതൽ ആണ് വേണ്ടതെങ്കിൽ 0 കൊടുക്കുക 

അതിനു ശേഷം താഴെ ഉള്ള  proceed ബട്ടൺ ക്ലിക്ക് ചെയുക.ഇങ്ങനെ മെസ്സേജ് വരുന്നത് കാണാം  

അടുത്ത നടപടി കാർഡ് ജനറേറ്റ് ചെയുക എന്നുള്ളതാണ്,അതിനായി  Back  എന്നൊരു ഓപ്ഷൻ കാണാം .അതിൽ ക്ലിക്ക് ചെയുക.നമ്മൾ ആദ്യം എടുത്ത ഓപ്ഷനിലേക്ക് വരും 

Department-സെലക്ട് ചെയുക 

Office:-സെലക്ട് ചെയുക 

Designation -All  സെലക്ട് ചെയുക.നമ്മുടെ ഓഫീസിലെ മൊത്തം ജീവനക്കാരുടെയും നെയിം ലിസ്റ്റ് ചെയ്യും.അവിടെ ആവശ്യം ഉള്ളവരുടെ മാത്രം സെലക്ട് ചെയാം വേണമെങ്കിൽ.ഇല്ല എങ്കിൽ മൊത്തം സെലക്ട് ചെയുക .

താഴെ ആയി Draft Print Final Print  എന്ന് രണ്ടു ഓപ്ഷൻ കാണാം.അതിൽ ഡ്രാഫ്റ്റിൽ ക്ലിക്ക് ചെയുക.

ഇങ്ങനെ ഒരു മെസ്സേജ് കാണിക്കും.ഇത് ഇല്ലാവർക്കും വരുന്ന മെസ്സേജ് ആണ്.നേരത്തെ ഐ ഡി കാർഡ് ഇഷ്യൂ ചെയ്തിട്ടുണ്ടെങ്കിൽ സറണ്ടർ ചെയ്യണം എന്നുള്ളതാണ് .ഈ ഓപ്ഷൻ ഓക്കേ പറയുക.അതിനു ശേഷം confirm  ക്ലിക്ക് ചെയുക .കൺഫേം ക്ലിക്ക് ചെയുമ്പോൾ Generate എന്നൊരു ഓപ്ഷൻ വരുന്നത് കാണാം .

  Generate   ക്ലിക്ക് ചെയുക 

ഡ്രാഫ്റ്റ് ജനറേറ്റ് ചെയിതു വരുന്നത് കാണാം.ഇത് ഓപ്പൺ ചെയിതു ശരിആണോ എന്നുള്ളത് ഉറപ്പു വരുത്തുക .ശരി അല്ലെങ്കിൽ ഡീറ്റെയിൽസ് കറക്റ്റ് ചെയുന്ന വിധം മുകളിൽ പറഞ്ഞിട്ടുള്ളതാണ്.ശരി ആണെകിൽ നമുക്ക് ഫൈനൽ പ്രിന്റ് പറയാം.final print ൽ മാത്രമേ കാർഡ് നമ്പർ രേഖ പെടുത്തി വരുകയുള്ളു.അതിനായി വീണ്ടും 

Service Matters-Employee ID Card:എന്ന ഓപ്ഷൻ ക്ലിക് ചെയുക

Department-സെലക്ട് ചെയുക 

Office:-സെലക്ട് ചെയുക 

Designation -All  സെലക്ട് ചെയുക.നമ്മുടെ ഓഫീസിലെ മൊത്തം ജീവനക്കാരുടെയും നെയിം ലിസ്റ്റ് ചെയ്യും.അവിടെ ആവശ്യം ഉള്ളവരുടെ മാത്രം സെലക്ട് ചെയാം വേണമെങ്കിൽ.ഇല്ല എങ്കിൽ മൊത്തം സെലക്ട് ചെയുക .

രണ്ടു ഓപ്ഷൻ കാണാം.അതിൽ final print ചെയുക.

ഇങ്ങനെ ഒരു മെസ്സേജ് കാണിക്കും.ഇത് ഇല്ലാവർക്കും വരുന്ന മെസ്സേജ് ആണ്.നേരത്തെ ഐ ഡി കാർഡ് ഇഷ്യൂ ചെയ്തിട്ടുണ്ടെങ്കിൽ സറണ്ടർ ചെയ്യണം എന്നുള്ളതാണ് .ഈ ഓപ്ഷൻ ഓക്കേ പറയുക.അതിനു ശേഷം confirm  ക്ലിക്ക് ചെയുക .

  Generate   ക്ലിക്ക് ചെയുക 

final print ജനറേറ്റ് ചെയിതു വരുന്നത് കാണാം.

ഇതിൽ ഓഫീസറുടെ സൈൻ, ഓഫീസ് സീൽ എന്നിവ പതിച്ചു നമുക്ക് ലാമിനേറ്റ് ചെയ്യുകയോ,കാർഡ് രൂപേണ  (ATM കാർഡ് പോലെ ) കാർഡ് ഉണ്ടാക്കുന്ന ഏതെങ്കിലും സ്ഥാപനങ്ങളിൽ നൽകി ചെയ്യാവുന്നതും,അതിന്റെ ചെലവ് ഓഫീസ് എകസ്പെൻസ്‌ ആയി മാറാവുന്നതുമാണ്.വലിയ ചെലവ് വരില്ല. ഈ കാർഡിന് രണ്ടു പുറം ആണ് ഉള്ളത്.രണ്ടാമത്തെ പുറത്തിൽ ഒരു നോട്ട് ആയി തന്നെ കാർഡിന്റെ സുരക്ഷിതത്തെ പറ്റി സൂചിപ്പിക്കുണ്ട് .

1. The holder of this card is responsible for its safe keeping.

2. The holder while on duty must produce this card on demand by security staff or any other officer authorised by the Govt.3. Loss or theft of this card must be immediately reported to the Security/Authorised Signatory.4. A charge will be levied for issue of a new card.5. This card is non-transferable and must be surrendered immediately upon retirement or cessation of employment.

ഇത്രയും മാണ്  ഐ ഡി കാർഡ് ജനറേറ്റ് ചെയ്യുന്നതിന് മനസ്സിൽ ആക്കിരിയി ക്കേണ്ട കാര്യങ്ങൾ .

ഈ പോസ്റ്റ് പ്രയോജന പെട്ടുവെങ്കിൽ മറ്റു ഉള്ളവരിലേക്ക് ഷെയർ ചെയുക .അഭിപ്രായം രേഖപ്പെടുത്തുക  


ഉപകാരപ്പെട്ടുവെങ്കിൽ മറ്റുള്ളവരിലേക്ക് ഷെയർ ചെയുക

By Gopakumarannair.S

Hi friends, I am Gopakumaran Nair .S, Junior superintendent, working in Animal Husbandry Department.Spark-related classes have been taken in various departments since 2009 .This page is dedicated to Government employees. Ph.9496329164, mail .nairgopakumar76 @ gmail.com

One thought on “ID CARD”

Leave a Reply

Your email address will not be published. Required fields are marked *