Our website is made possible by displaying online advertisements to our visitors. Please consider supporting us by whitelisting our website.
ഉപകാരപ്പെട്ടുവെങ്കിൽ മറ്റുള്ളവരിലേക്ക് ഷെയർ ചെയുക

എയ്‌ഡഡ്‌ സ്‌കൂളിലെ എംപ്ളോയീയെ സ്പാർക്ക് മുഖേന ട്രാൻസ്ഫെർ ചെയ്യുകയും,അതോടപ്പം തന്നെ പുതിയ സ്കൂളിൽ ജോയിൻ ചെയ്യിക്കുകയും ചെയുന്ന വിധം

ഇതിനായി ആദ്യം സ്കൂളിലെ ഡി ഡി ഒ ലോഗിൻ ഓപ്പൺ ചെയ്ത് Service Matters->>Transfer->>Transfer order entry എന്ന ഓപ്ഷൻ എടുക്കുക

ഇവിടെ Transfer Order No,Transfer Order date എന്നിവ എന്റർ ചെയുക ,ശേഷം From Office എന്റർ ചെയുക

Designation,PEN,Type Of Transfer,To Department,To Office,New Designation,Remarks എന്നിവ എന്റർ ചെയ്ത് Insert ഓപ്ഷൻ ക്ലിക്ക് ചെയുക

തുടർന്നു Govt. orders to read with,Order to be conveyed to എന്നുള്ള കോളങ്ങൾ ഫിൽ ചെയ്ത് ഡേറ്റ എല്ലാം കൃത്യം ആണ് എന്ന് ഉറപ്പു വരുത്തിയതിനു ശേഷം confirm ബട്ടൺ ക്ലിക്ക് ചെയുക.

Generate order ഓപ്ഷൻ വഴി ഓർഡറിന്റെ ഡീറ്റെയിൽസ് പി ഡി എഫ് രൂപത്തിൽ ലഭിക്കുന്നതായിരിക്കും.

അടുത്തതായി Service Matters->>Transfer->>Relieve on Transfer എന്ന ഓപ്ഷൻ വഴി ട്രാൻസ്ഫെർ ഓപ്ഷൻ അപ്പ്രൂവലിനായി അതാത് VERIFYING AUTHORITY ലേക്ക് അപ്ലിക്കേഷൻ ഫോർവേർഡ് ചെയ്യാൻ സാധിക്കും

ഇവിടെ reliving Details എല്ലാം കൃത്യം ആയി എന്റർ ചെയേണ്ടതാണ്

തുടർന്ന് FORWORD FOR APPROVAL എന്ന ഓപ്ഷൻ വഴി അതാത് VERIFYING AUTHORITY ലേക്ക് അപ്ലിക്കേഷൻ സമർപ്പിക്കപ്പെടും

അടുത്തതായി VERIFYING AUTHORITY യുടെ ലോഗിനിൽ അപ്ലിക്കേഷൻ VERIFY ചെയിതു അതാത് APPROVING AUTHORITY യിലേക്ക് അപ്പ്രൂവലിനായി ശുപാർശ ചെയ്യുവാൻ സാധിക്കും

അതിനായി ലോഗിൻ ചെയുക .SERVICE MATTERS->>VERIFY PROPOSALS (aided)->>TRANSFER->>RELIVE ON TRANSFER എന്ന ഓപ്ഷനിൽ സമർപ്പിക്കപ്പെട്ട അപ്ലിക്കേഷൻ കാണുവാൻ സാധിക്കും.

തുടർന്ന് സെലക്ട് ബട്ടൺ ക്ലിക്ക് ചെയ്ത് അപ്ലിക്കേഷൻ ഡീറ്റെയിൽസ് വെരിഫൈ ചെയേണ്ടതാണ്

തുടർന്ന് ആക്ഷൻ എന്ന കോളത്തിൽ ഡീറ്റെയിൽസ് എല്ലാം കൃത്യം ഉറപ്പു വരുത്തിയതിനു ശേഷം RECOMMEND FOR APPROVAL എന്ന ഓപ്ഷൻ എന്റർ ചെയുക.

അടുത്തതായി APPROVING AUTHORITY യുടെ ലോഗിനിൽ SERVICE MATTERS->> APPROVAL(For aided)->>TRANSFER->>RELIVE ON TRANSFER എന്ന ഓപ്ഷനിൽ എംപ്ലോയീ സെലക്ട് ചെയുമ്പോൾ വെരിഫയിങ് അതോറിറ്റി മുഖേന ശുപാർശ ചെയ്യപ്പെട്ട അപ്ലിക്കേഷൻ കാണുവാൻ സാധിക്കും

ഡീറ്റെയിൽസ് എല്ലാം കൃത്യം ആണ് എന്ന് ഉറപ്പ് വരുത്തിയതിനു ശേഷം കമെന്റ് ബോക്സ് എന്റർ ചെയുക.ശേഷം DSC device കണക്ട് ചെയുക

അപ്പ്രൂവ് എന്ന ഓപ്ഷൻ ക്ലിക്ക് ചെയുക

ചെയ്ത് ടോക്കൺ പാസ്സ്‌വേർഡ് നൽകുക

അപ്പോൾ റിലീവ് ഓൺ ട്രാൻസ്ഫർ അപ്പ്രൂവൽ successfully എന്ന് കാണുവാൻ സാധിക്കും

അടുത്തതായി റിലീവ് ചെയ്യപ്പെട്ട എംപ്ലോയീ പുതിയ ഓഫ്‌സിൽ ജോയിൻ ചെയ്‌ക്കുന്നതിനായി പുതിയ ഓഫ്‌സിലെ ഡി ഡി ഒ ലോഗിനിൽ Service Matters->>Transfer->>Join on Transfer എന്ന ഓപ്ഷൻ എടുക്കുക

ഇവിടെ ട്രാൻസ്ഫർ ആയി വന്ന എംപ്ലോയീ ഡീറ്റെയിൽസ് കാണുവാൻ സാധിക്കും.സെലക്ട് ബട്ടൺ ക്ലിക്ക് ഡീറ്റെയിൽസ് കാണുവാൻ സാധിക്കും

Date of joining എന്നിവ എന്റർ ചെയ്ത് FORWARD FOR APPROVAL എന്ന ഓപ്ഷൻ വഴി അപ്പ്രൂവലിനായി അതാതു വെരിഫയിങ് അതോറിറ്റി യിലേക്ക് ഫോർവേഡ് ചെയുവാൻ സാധിക്കും.

അടുത്തതായി VERIFYING AUTHORITY യുടെ ലോഗിനിൽ അപ്ലിക്കേഷൻ വെരിഫൈ ചെയ്ത് അതാതു അപ്പ്രുവിങ് അതോറിറ്റിക്ക് അപ്പ്രൂവലിനായി ശുപാർശ ചെയ്യാൻ സാധിക്കും അതിനായി സ്പാർക്ക് ലോഗിൻ ചെയുക.

SERVICE MATTERS->>VERIFY PROPOSALS (aided)->>TRANSFER->>JOIN ON TRANSFER->>എന്ന ഓപ്ഷനിൽ സമർപ്പിക്കപ്പെട്ട അപ്ലിക്കേഷൻ കാണുവാൻ സാധിക്കും.

തുടർന്ന് സെലക്ട് ബട്ടൺ ക്ലിക്ക് ചെയ്തു അപ്ലിക്കേഷൻ ഡീറ്റെയിൽസ് വെരിഫൈ ചെയ്യെണ്ടതാണ്

ഡീറ്റെയിൽസ് എല്ലാം കൃത്യം ആണ് എന്ന് ഉറപ്പു വരുത്തിയതിനു ശേഷം RECOMMEND FOR APPROVAL എന്ന ഓപ്ഷൻ എന്റർ ചെയുക .റിമാർക്സ് എന്റർ ചെയ്തു FORWARD TO APPROVING AUTHORITY എന്ന ഓപ്ഷൻ വഴി അപ്പ്രോവിങ് അതോറിറ്റിക്ക് അപ്ലിക്കേഷൻ ഫോർവേഡ് ചെയുക

അടുത്തതായി അപ്പ്രൂവ്ങ് അതോറിറ്റിയുടെ ലോഗിനിൽ SERVICE MATTERS ->>APPROVAL (for aided )->>TRANSFER->>JOIN ON TRANSFER എന്ന ഓപ്ഷനിൽ എംപ്ലോയീയെ സെലക്ട് ചെയുമ്പോൾ വെരിഫൈ ങ് അതോറിറ്റി മുഖേനെ ശുപാർശ ചെയ്യപ്പെട്ട അപ്ലിക്കേഷൻ കാണുവാൻ സാധിക്കും

ഡീറ്റെയിൽസ് എല്ലാം കൃത്യം ആണെന്ന് ഉറപ്പു വരുത്തിയതിനു ശേഷം കമെന്റ് ബോക്സിൽ എന്റർ ചെയുക.

ശേഷം DSC DEVISE കണക്ട് ചെയുക ,ശേഷം APPROVE AND AUTHENTICATE എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യ്തു ടോക്കൺ പാസ്സ്‌വേർഡ് എന്റർ ചെയുക

അപ്പോൾ JOIN ON TRANSFER അപ്പ്രൂവൽ SUCCESSFULLY എന്ന് കാണുവാൻ സാധിക്കും

ഇങ്ങനെ എംപ്ലോയീയെ ജോയിൻ ചെയ്യിക്കാൻ സാധിക്കും


.


ഉപകാരപ്പെട്ടുവെങ്കിൽ മറ്റുള്ളവരിലേക്ക് ഷെയർ ചെയുക

By Gopakumarannair.S

Hi friends, I am Gopakumaran Nair .S, Junior superintendent, working in Animal Husbandry Department.Spark-related classes have been taken in various departments since 2009 .This page is dedicated to Government employees. Ph.9496329164, mail .nairgopakumar76 @ gmail.com

Leave a Reply

Your email address will not be published. Required fields are marked *