മെഡിക്കൽ റീ ഇംബേഴ്സ്മെന്റ് മാറുന്നതിന്റെ മാർഗനിർദേശങ്ങളും,തുടർനടപടി ക്രമങ്ങളും
കേരള സർക്കാർ, ജീവനക്കാർക്കും,അവരുടെ കുടുംബാംഗങ്ങൾക്കും പെൻഷൻകാർക്കും വേണ്ടിയുള്ള മെഡിക്കൽ ട്രീറ്റ്മെന്റും കേരള ഗവർമെന്റ് മെഡിക്കൽ അറ്റന്റന്റ് (KGMO)റൂൾ 1960 പ്രകാരം ആണ് നടപ്പിലാക്കുന്നത്.ഗവേണ്മെന്റ് ഹോസ്പിറ്റലുകളിൽ നിന്നും, എംപാനൽഡ് സ്വകാര്യ ആശുപത്രികളിൽ നിന്നും ഔട്ട് പേഷ്യന്റ്, ഇൻപേഷ്യന്റ് മെഡിക്കൽ പരിചരണത്തിനായി ജീവനക്കാർക്ക് മെഡിക്കൽ റീഇംബേഴ്സ്മെന്റിന് അർഹതയുണ്ട്.കൂടാതെ,ജീവനക്കാര്ക്ക് പലിശ രഹിത മെഡിക്കൽ അഡ്വാൻസ് കിട്ടുന്നതിനും അർഹത ഉണ്ട്.
സർക്കാർ മെഡിസെപ് എന്ന പേരിൽ ജീവനക്കാർക്ക് മെഡിക്കൽ ഇൻഷുറൻസ് പരിരക്ഷ ഉറപ്പുവരുത്താനായി മെഡിസെപ് പോർട്ടൽ വഴി വിവര ശേഖരണം നടത്തിയെങ്കിലും നാളിതുവരെ ആയി ഈ പദ്ധതി നടപ്പിലാക്കിയിട്ടില്ല. ആയതു നടപ്പിൽ ആക്കുന്നത് വരെ പഴയതു പോലെ അപ്പ്ലിക്കേഷനും ബില്ലും നൽകേണ്ടി വരും.
കണ്ണട അലവൻസ്
സർക്കാർ ഉത്തരവ് (പി )നമ്പർ 197 / 2015 / H&FWD തീയതി 10 .09 .2015 പ്രകാരം പാർട്ട് ടൈം സ്വീപ്പർമാർ ഉൾപ്പെടെ ഉള്ള ജീവനക്കാർക്ക് ഡി ഡി ഒ ക്ക് തന്നെ മാറി നൽകാവുന്നതാണ്.കണ്ണട വാങ്ങിയതിന്റെ സ്വയം സാഷ്യപെടുത്തിയ ബില്ലും,സ്വന്ത൦ സത്യപ്രസ്താവനയും എഴുതി സമർപ്പിച്ചാൽ മതി.G.O.(P)No.27/2021/Fin dated 10/02/2021 പ്രകാരം കണ്ണട അലവൻസ് ആയി 1500 /- രൂപ ഓരോ അഞ്ചു വര്ഷം കൂടുമ്പോഴും മാറാവുന്നതും,മാറിയ വിവരം സർവീസ് ബുക്കിൽ രേഖ പെടുത്തേണ്ടതുമാണ് സത്യപ്രസ്താവനയുടെ ഒരു മോഡൽ കാണാൻ ഇവിടെ ക്ലിക്ക് ചെയുക
മെഡിക്കൽ റീ ഇമ്പേഴ്‌സ്‌മെന്റ് അപേക്ഷ നൽകുമ്പോഴും,സാങ്ക്ഷൻ ചെയ്യുമ്പോഴും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
- അപ്ലിക്കേഷൻ,എസ്സൻഷ്യലിറ്റി സർട്ടിഫിക്കറ്റ്,ഡിക്ലറേഷൻ (ഫോം അവശ്യമുള്ളവർ ഇവിടെ ക്ലിക്ക് ചെയുക )അപേക്ഷ തീയതി വ്യക്തമായി രേഖപ്പെടുത്തേണ്ടതും,സത്യവാങ്‌മൂലം ജീവനക്കാരൻ തീയതി ചേർത്ത് സൈൻ രേഖപ്പെടുത്തേണ്ടതും, മേലധികാരിക്ക് അയക്കേണ്ട അപ്ലിക്കേഷൻ ആണെകിൽ ഡിഡിഒ ശുപാർശ കുടി രേഖപ്പെടുത്തേണ്ടാതാണ്.അപേക്ഷകന്റെ ഫോൺ നമ്പർ അപ്പ്ലിക്കേഷനിൽ രേഖപെടുത്തണം.
- ഗവ.അംഗീകൃത സ്വകാര്യ ആശുപത്രി ആണെകിൽ ഡി .എം .ഒ.മേല്പ്പ് വച്ച appendix 2 നൽകണം (ഫോം അവശ്യമുള്ളവർ ഇവിടെ ക്ലിക്ക് ചെയുക )
- ചികിത്സ കഴിഞ്ഞു മുന്ന് മാസത്തിനകം അപേക്ഷ സമർപ്പിക്കണം,ചികിത്സ തുടരുന്ന കേസുകളിൽ പാർട്ട് ബിൽ നൽകാം.അപേക്ഷയുടെ കൂടെ നൽകുന്ന ബില്ലുകൾ അപേഷിക്കുന്ന മാസത്തിന്റെ തൊട്ടു മുമ്പത്തെ മാസം വരെ പാടുള്ളു
- എല്ലാ ക്യാഷ് ബില്ലിന്റെയും പുറകിൽ അപേക്ഷകൻ “paid by me” എന്ന് എഴുതി പേര്,ഡെസിഗ്നേഷൻ, തീയതി സഹിതം എഴുതി സൈൻ രേഖപ്പെടുത്തണം,അത് പോലെ ചികിത്സ നടത്തിയ ഡോക്ടറും അതിനു താഴെ ആയി ‘Prescribed and administrated to the patient by me” എന്ന് എഴുതി സൈൻ രേഖപ്പെടുത്തണം.കൂടെ സീലും പതിച്ചിരിക്കണം.
- എസ്സൻഷ്യലിറ്റി സർട്ടിഫിക്കറ്റിൽ ഡോക്ടറുടെ നെയിം,രജിസ്റ്റർ നമ്പർ ,തീയതിയോടു കുടി സൈൻ,ഔദ്യോഗിക സീൽ,ഓഫീസ് സീൽ,ഉണ്ടായിരിക്കണം.എസ്സെൻഷ്യാലിറ്റി സർട്ടിഫിക്കറ്റ് ൽ ഒരു തരത്തിലുള്ള തിരുത്തലുകളും വരൻ പാടില്ല.അങ്ങനെ തിരുത്തലുകൾ വന്നാൽ ബന്ധപ്പെട്ട ഡോക്ടർ സാഷ്യപെടുത്തേണ്ടതാണ്.
- എസ്സൻഷ്യലിറ്റി സർട്ടിഫിക്കറ്റിൽ രോഗത്തിന്റെ പേര് ,രോഗിയുടെ പേര്,ചികിത്സ കാലയളവ്,മരുന്നിന്റെ പേര്,കെമിക്കൽ നെയിം,ബിൽ നമ്പർ,തീയതി,തുക രേഖപ്പെടുത്തണം.
- എസ്സൻഷ്യലിറ്റി സർട്ടിഫിക്കറ്റിൽ ലാബ് ചാർജ്,മെഡിക്കൽ ചാർജ്,ഹോസ്പിറ്റൽ ചാർജ് എന്നിവ പ്രത്യകം കാണിക്കണം .
- മെഡിക്കൽ റീ ഇംബേഴ്സ്മെന്റ് ക്ലെയിം അപേക്ഷ അസ്സൽ മാത്രം സമർപ്പിച്ചാൽ മതി.കോപ്പി ആവശ്യം ഇല്ല
- ആശുപത്രയിൽ കിടത്തി ചികിസിച്ചതു ആണെകിൽ അസ്സൽ ഡിസ്ചാർജ് / ട്രീറ്റ്മെന്റ് സമ്മറി ഡോക്ടറുടെ സീലോടു കുടി സമർപ്പിക്കേണ്ടതാണ്.
- രോഗി സർവീസ് പെന്ഷണർ അല്ല എന്നും,അപേക്ഷകൻ പൂർണമായും ആശ്രയിയ്ച്ചു കഴിയുന്ന ആളാണ് എന്ന് എന്നുള്ള സത്യപ്രസ്താവന ലഭ്യമാകേണ്ടതും,അത് ഡിഡിഒ ഉറപ്പു വരുത്തി മേല്പ്പു പതിക്കേണ്ടതുമാണ്.
- ഒരു തരം ചികിത്സ രീതിയുടെ ആനുകൂല്യം മാത്രമേ നേടിയിട്ടുള്ളു എന്നുള്ള അപേക്ഷകന്റെ സത്യവാങ്‌മൂലം വാങ്ങേണ്ടതാണ്
- അപേക്ഷയോടപ്പം ഒ.പി ടിക്കറ്റിന്റെ കോപ്പി വെക്കേണ്ടതും,അവശ്യപെടുന്ന പക്ഷം ഒർജിനൽ നൽകേട്ണ്ടതുമാണ്
- അപേക്ഷിക്കുന്ന ആളും,ജീവിത പങ്കാളിയും,സർക്കാർ സർവിസ് ൽ തുടർന്ന ആൾ ആണെകിൽ ജീവിത പങ്കാളി ക്ലെയിം ചെയ്യുന്നില്ല എന്നുള്ള സാഷ്യപത്രം വാങ്ങേണ്ടതാണ്
- പലിശ രഹിത ചികിത്സവായ്പാ ആണ് എടുക്കുന്നത് എങ്കിൽ, വായ്പ ലഭ്യമാക്കി മുന്ന് മാസത്തിനകം ചികിത്സ നൽകിയ ഡോക്ടർ വിനിയോഗപത്രവും,പേരും,ഒപ്പും,സീലും,രജിസ്റ്റർ നമ്പർ സഹിതം സമർപ്പിക്കേണ്ടതാണ്.അതോടപ്പം ആറു മാസത്തിനകം സെറ്റിൽ മെൻറ് ബിൽ നൽകേണ്ടാതാണ്.











അപ്ലിക്കേഷൻ ലഭിച്ചു കഴിഞ്ഞാൽ ചെക്ക് ലിസ്റ്റ് ഉപയോഗിച്ച് പരിശോധിക്കേണ്ടതാണ് .ചെക്ക് ലിസ്റ്റ് കാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയുക പരിശോധിച്ചു എല്ലാം കറക്റ്റ് ആണെകിൽ ഓഫീസർ തലത്തിൽ പാസ്സാക്കാൻ പറ്റുന്നവ പാസാക്കുകയും,പാസ്സാക്കാൻ പറ്റാത്തവ ഹെഡ് ഓഫ്‌സിലേക്ക് അയച്ചു അലോട്ട്മെന്റ് സഹിതം വാങ്ങി ജീവനക്കാരന് മെഡിക്കൽ റീ ഇംബേഴ്സ് മെന്റ് ഇനത്തിൽ മാറി നൽകേണ്ടതാണ്. സാങ്ക്ഷൻ ചെയ്യുന്നതിന്റെ സിലിങ് ലിമിറ്റ് ഓർഡർ കാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയുക
ഇത് സംബന്ധിച്ച പ്രധാനപ്പെട്ട ഉത്തരവുകളും,അപ്ലിക്കേഷൻ ഫോമുകളും ഇവിടെ ചേർക്കുന്നു .
Sl No | Descriptions | Downloads |
1 | Application, Essentiality Certificate, Declaration | Click Here |
2 | ചെക്ക് ലിസ്റ്റ് | Click Here |
3 | Register of Medical reimbursement | Click Here |
4 | Verification and sanction of reimbursement claims-Celing Limit enhanced | Click Here |
5 | Treatment that can be availed from approved private Hospitals without reference from an authorized medical attendant-Guidelines . GO(Ms) No. 1842017H&FWD dtd 15.12.2017 | Click Here |
6 | Medical Reimbursement –Further orders No.24263 | Click Here |
7 | Empanelment of of Private Hospitals for medical reimbursement Go(P)144/2013 | Click Here |
8 | List of Private Hospitals for Empanelment | Click Here |
9 | Medical Attendance-List of Approved Hospitals in Kerala | Click Here |
10 | Additional List of Admissible Medicines and Equipment’s | Click Here |
11 | Additional List of Admissible Medicines Go(P)No.217/2015/H&FWD | Click Here |
12 | List of reimbursable Allopathic Medicines | Click Here |
13 | Additional List of Reimbursable Allopathic Medicines | Click Here |
14 | List of Ayurveda Medicine | Click Here |
15 | List of Homeo Medicines Eligible for Reimbursement | Click Here |
16 | Interest Free Medical Advance To Government employees Modification Application Form | Click Here |
17 | List of Private Hospitals for Empanelment | Click Here |
18 | Appendix-11 (patient is referred to other hospital) | Click Here |
19 | Application for Claiming refund of Medical expense | Click Here |
20 | NON DRAWAL CERTIFICATE | Click Here |
21 | റീജിയണൽ ക്യാൻസർ സെന്റർ, തിരുവന്തപുരംശ്രീചിത്തിര തിരുനാൾ ഹോസ്പിറ്റൽ എന്നിസ്ഥാപനങ്ങളിൽ നിന്നും റീ ഇമ്പേഴ്‌സ്‌മെന്റ് ചെയാം എന്നുള്ള ഉത്തരവ് | Click Here |
22 | പാർട്ടൈം സ്വീപ്പർ മാർക്ക് കണ്ണട മാറി നൽകുന്നതിനുള്ള ഉത്തരവ് | Click Here |
23 | കണ്ണട അലവൻസ് മാറുന്നതിനുള്ള നടപടി ക്രമം -ഉത്തരവ് | Click Here |
24 | Self-Declaration | Click Here |
25 | Anti-Rabies Order | Click Here |
26 | special-casual-leave-to-undergo-angioplasty | Click Here |
27 | Time bound settling of Medical Reimbursement Claims in respect of Government Servants I Teachers suffering from Cancer and Kidney diseases Instruction issued – Regarding. | Click Here |
28 | സർക്കാർ അംഗീകൃത സ്വകാര്യ ആശുപത്രികളിൽ അല്ലാതെ ചികിത്സ തേടുന്ന ജീവനക്കാരുടെ ചികിത്സ ചെലവ് പ്രതിപൂരണം ചെയ്യുന്നതിന് പരിഗണിക്കുന്നതല്ല എന്നത് സംബന്ധിച്ചുള്ള പരിപത്രം | Click Here |
മെഡിക്കൽ റീ ഇമ്പേഴ്‌സ്‌മെന്റ് അനുവദിച്ചു കിട്ടിയാൽ സ്പാർക്കിൽ എങ്ങനെ ബിൽ എടുകാം എന്ന് നോക്കാം.കണ്ണട അലവൻസ് ഉം മെഡിക്കൽ റീ ഇമ്പേഴ്‌സ്‌മെന്റ് എണ്ണത്തിൽ തന്നെ ആണ് മാറുന്നത്.സ്പാർക്കിൽ അലോട്ട്മെന്റ് വന്നാൽ മാത്രമേ ക്ലെയിം ചെയ്യാൻ പറ്റു.അത് വന്നോ എന്ന് അറിയാൻ ആയി
Accounts-Initialisation-Head of Account– ക്ലിക്ക് ചെയുക

Department –Select– ചെയുക
Office –Select– ചെയുക
DDO Code –Select– ചെയുക
Fin. Year –Select– ചെയുക സൈഡിൽ ആയി Get Headwise allocation from treasury കാണാം അതിൽ ക്ലിക്ക് ചെയുക

ഹെഡ് ഓഫീസിൽ നിന്നും അലോട്ട്മെന്റ് അനുവദിച്ചുവെങ്കിൽ താഴെ ആയി തുക ആഡ് ആകുന്നത് കാണാം.തുക വന്നിട്ടുണ്ടെങ്കിൽ ക്ലെയിം എൻട്രി വഴി ബിൽ എടുക്കാവുന്നതാണ്

അതിനായി
Accounts-Claim Entry-Regular Employees ക്ലിക്ക് ചെയുക

താഴെ കാണുന്ന രീതിയിൽ ഒരു പേജിലേക്ക് പോകും

താഴെ പറയുന്ന രീതിയിൽ ഫിൽ ചെയുക
Department –Select– ചെയുക
Office –Select– ചെയുക
Name of Treasury ഓട്ടോമാറ്റിക് ആയി വരും
Nature of Claim : Med re-reimbursement/ Medical advance settlement എന്നുള്ളത് ചെയുക
DDO Code –Select– ചെയുക
Period of Bill ട്രീറ്റ്മെന്റ് നടത്തിയ കാലയളവ് കൊടുക്കുക –
Expenditure Head of Account :- –Select– ചെയുക (അല്ലോട്മെന്റിൽ വന്ന ഹെഡ് തന്നെ സെലക്ട് ചെയുക.ഇല്ല എങ്കിൽ അടുത്ത സ്റ്റെപ് ആയ ക്ലെയിം അപ്രൂവൽ ചെയ്യാൻ പറ്റില്ല തുക മൈനസ് ആയി വരും.ഒരേ പോലുള്ള ഒന്നിൽ കൂടുതൽ ഹെഡ് കാണാൻ കഴിയും.ശ്രദ്ധിച്ചു കൊടുക്കുക )
Salary Head of Account –Select– ചെയുക
Mode of Payment ETSB Select– ചെയുക
താഴെ ഉള്ള കോളങ്ങൾ കുടി ഫിൽ ചെയിതു insert പറയുക
PEN | Name | Designation | Period of Claim From | Period of Claim To | Patient Name | Relation | System of Medicine | Total Bill Amount | less advance | Refund Amount | Refund Date | Refund challan no | Sanction order No. | Sanction order Date | Amount Payable | Insert | |
–Select– ചെയുക | ഓട്ടോമാറ്റിക് ആയി വരും | ഓട്ടോമാറ്റിക് ആയി വരും | ട്രീറ്റ്മെന്റ് നടത്തിയ കാലയളവ് കൊടുക്കുക | ട്രീറ്റ്മെന്റ് നടത്തിയ കാലയളവ് കൊടുക്കുക | ഇവിടെ നെയിം സെലക്ട് ചെയുക,(ഫാമിലി യിൽ ഉള്ളവരുടെ ചിക്‌സആണെകിൽ അവരുടെ നെയിം വരണമെങ്കിൽ ഫാമിലി ഡീറ്റെയിൽസ് അപ്ഡേറ്റ് ചെയ്യണം) | കൊടുക്കുക | allopathy/homeo/ayurvedam ഏതു ആണ് എന്ന് ടൈപ്പ് ചെയുക | അഡ്വാൻസ് മാറിയെങ്കിൽ മാത്രം | അഡ്വാൻസ് മാറിയെങ്കിൽ മാത്രം | അഡ്വാൻസ് മാറിയെങ്കിൽ മാത്രം | order No | date | amount | Insert | ക്ലെയിം ചെയുന്ന തുക |
Insert ചെയുക
തൊ ട്ടു താഴെ ആയി സബ്മിറ്റ് ബട്ടൺ കാണാം .പക്ഷെ അതി ക്ലിക്ക് ചെയ്യണം എന്നില്ല .ഇന്സേര്ട് ചെയുമ്പോൾ തന്നെ താഴെ കാണുന്ന മെസ്സേജ് വരുന്നത് കാണാം

അടുത്തായി claim approval ചെയ്യണം അതിനായി
Accounts-Claim approval ക്ലിക്ക് ചെയുക
നേരത്തെ ചെയിത ഡീറ്റെയിൽസ് ഇടതു സൈഡിൽ സേവ് ആയി കാണാം.അതിൽ ക്ലിക് ചെയിതു സെലക്ട് പറയുക

ഈ ഓട്ടോ മാറ്റിക് ആയി എൻട്രി കൽ എല്ലാം വരുന്നതാണ്.താഴെ ആയി അപ്പ്രൂവൽ or reject എന്നൊരു ഓപ്ഷൻ കാണാം.അതിൽ comments രേഖപ്പെടുത്തി അപ്പ്രൂവൽ ബട്ടൺ ക്ലിക്ക് ചെയുക .താഴെ കാണുന്ന മെസ്സേജ് വരുന്നത് കാണാം

അടുത്തായി Make bill from claim approval ചെയ്യണം അതിനായി
Accounts-Bills-Make bill from Approved Claims ക്ലിക്ക് ചെയുക

ഇങ്ങനെ ഒരു പേജ് വരും

Department –Select–
Office –Select– ചെയുക
DDO Code –Select–
Nature of Claim- Med re-reimbursement/ Medical advance settlement എന്നുള്ളത് സെലക്ട് ചെയുക.തൊട്ടു താഴെ ആയി നേരത്തെ സേവ് ചെയിതിട്ടുള്ള ഡീറ്റെയിൽസ് കാണണം .അതിന്റെ സൈഡിൽ ആയി select എന്നൊരു ഓപ്ഷൻ കാണാം.അതിൽ ക്ലിക്ക് ചെയുക


വലതു സൈഡിലെ കോളങ്ങൾ എല്ലാം ഫിൽ ആയി വരുന്നതാണ്.താഴെ ആയി make bill എന്നൊരു ഓപ്ഷൻ കാണാം.അതിൽ ക്ലിക്ക് ചെയുക

ബിൽ ജനറേറ്റ് ആയി വരുന്നതാണ്.ബിൽ ഇവിടെ വച്ച് നമുക്ക് പ്രിന്റ് എടുക്കാവുന്നതാണ്

അടുത്തതായി ബിൽ e submit ചെയുക എന്നുള്ളതാണ് അതിനായി
Accounts-Bills-E_Submit Bill ക്ലിക്ക് ചെയുക

ഇങ്ങനെ ഒരു പേജ് വരും

Department –Select– ചെയുക
Office –Select– ചെയുക
Bill Nature എന്നുള്ളടത്തു other claims -Select– ചെയുക
DDO Cod –Select– ചെയുക
താഴെ ബിൽ ഡീറ്റെയിൽസ് കാണാൻ കഴിയും .select ഓപ്ഷൻ ക്ലിക്ക് ചെയുക

നമ്മള്‍ ഇ-സബ്മിറ്റ് ചെയ്യാനുദ്ദേശിക്കുന്ന ബില്ല് എന്ന് ഉറപ്പു വരുത്തിയതിന് ശേഷം മാത്രം താഴെ കാണുന്ന Approve and Submit എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്യുക..E submit ചെയ്യണമെങ്കിൽ DSC (Digital signature) കമ്പ്യൂട്ടറിൽ കണക്ട് ചെയ്തിരിക്കണം .DSC ടോക്കൺ പാസ്സ്‌വേർഡ് കൊടുത്തു സബ്മിറ്റ് ചെയ്യാവുന്നതാണ്.
ബിൽ പ്രിന്റ് എടുക്കുന്നതിനോ ബിൽന്റെ സ്റ്റാറ്റസ് അറിയുന്നതിനോ ആയി
Accounts-Bills-View Prepared Contingent Claims ഓപ്ഷൻ ക്ലിക്ക് ചെയുക

ഇങ്ങനെ ഒരു പേജ് വരും.

Department ഓട്ടോ മാറ്റിക് ആയി വരും
Office ഓട്ടോ മാറ്റിക് ആയി വരും
DDO Code ഓട്ടോ മാറ്റിക് ആയി വരും
Bills submitted in the month of:– ഏതു മാസം ആണ് ബിൽ ജനറേറ്റ് ചെയ്യ്തത്
Department –Select– ചെയുക
Office –Select–ചെയുക
DDO Code –Select–ചെയുക
Bills prepared in the month of ഏതു മാസം ആണ് ബിൽ ജനറേറ്റ് ചെയ്യ്തത് എന്നുള്ളത് സെലക്ട് ചെയുക
Nature of Claim:–Select–ചെയുക
തൊട്ടു താഴെ കാണുന്നു select ഓപ്ഷൻ ക്ലിക്ക് ചെയുക

താഴെ കാണുന്ന പ്രിന്റ് ഓപ്ഷനിൽ ക്ലിക്ക് ചെയിതു പ്രിന്റ് പറയാം.ബിൽ സ്റ്റാറ്റസ് ഉം അവിടെ കാണാവുന്നതാണ്
very useful sir i am from health services