Our website is made possible by displaying online advertisements to our visitors. Please consider supporting us by whitelisting our website.
ഉപകാരപ്പെട്ടുവെങ്കിൽ മറ്റുള്ളവരിലേക്ക് ഷെയർ ചെയുക

How to transfer employees in Spark ( DDO Transfer | Transfer | Inter department Transfer)

ജീവനക്കാർക്ക്  സ്ഥലമാറ്റം പ്രധാനമായും മുന്ന് രീതിയിൽ ആണ് വരുക

TransferInter Department Transferpromotion on Transfer  

 ഇതിൽ promotion on Transfer   കുറച്ചു കൂടുതൽ ഓപ്ഷൻ ഉള്ളതിനാൽ അത് പ്രത്യെകം പോസ്റ്റ് ചെയ്യുന്നതാണ്.

ഡിഡിഒ മാരെ ട്രാൻസ്ഫർ ചെയുമ്പോൾ  സ്പാർക്കിൽ ചാർജ് മറ്റൊരു ജീവനക്കാരന് കൈമാറേണ്ടി വരാറുണ്ട്. ട്രാൻസ്ഫർ ഡീറ്റെയിൽസ് പറയുന്നതോടപ്പം അതും കുടി  പറയുന്നതാണ്

ജീവനക്കാരാനു  ട്രാൻസ്ഫർ ഓർഡർ ലഭിച്ചു കഴിഞ്ഞാൽ സ്പാർക്കിൽ നമുക്ക് രണ്ടു കാര്യങ്ങൾ ചെയേണ്ടതുണ്ട് 

  1. Generate Transfer Order
  2. Relive on Transfer      

 .Generate Transfer Order  കൊണ്ട് ഉദ്ദേശിക്കുന്നത് നമുക്ക് ലഭിച്ചരിക്കുന്ന ഹെഡ് ഓഫീസിലെ ഓർഡർ വച്ച്  സ്പാർക്കിൽ കുടി ഒരു ഓർഡർ ജനറേറ്റ് ചെയ്യണം .ഇനി നമുക്ക് എങ്ങനെ ചെയാം എന്ന് നോക്കാം 

Service Matters-Transfer-Generate Transfer Order  എന്ന ഓപ്ഷൻ ക്ലിക് ചെയുക 

ഒരു ന്യൂ വിന്ഡോയിലേക്ക് പോകുന്നത് കാണാം 

.

ഇവിടെ ഈ പേജിൽ കുറച്ചു കാര്യങ്ങൾ ശ്രദ്ധിക്കാൻ ഉണ്ട് .താഴെ കാണുന്ന രീതിയിൽ കുറെ ഓപ്ഷൻ കാണാം അത് ഫിൽ ചെയ്യണം .എങ്ങനെ എന്ന് നോക്കാം 

Department-  സെലക്ട് ചെയുക 

Office-സെലക്ട് ചെയുക 

Transfer Order Type- 

Govt. Order OM Proceedings-ഒന്നും ചെയേണ്ടതില്ല 

Transfer Order No.  ഓർഡൺ നമ്പർ കൊടുക്കുക .(ഇവിടെ ഓർഡർ നമ്പറിന്റെ കൂടെ കാണുന്ന സ്പെഷ്യൽ character ആഡ് ചെയിതു നൽകാം )

(Note.ഇവിടെ ഓർഡർ നമ്പർ ടൈപ്പ് ചെയ്തതിനു ശേഷം കുറച്ചു സെക്കന്റ് വെയിറ്റ് ചെയിതിട്ടു വേണംTransfer Order date ടൈപ്പ് ചെയ്യാൻ )   

Transfer Order date -ഓർഡർ തീയതി കൊടുക്കുക 

അടുത്തതായി  താഴെ കാണുന്ന ഓപ്ഷൻ എല്ലാം സെലക്ട് ചെയ്‌തു നൽകിയാൽ മതി 

 From Office  -സെലക്ട് ചെയുക  (Note.കുറച്ചു സെക്കന്റ് വെയിറ്റ് ചെയിതിട്ടു വേണം അടുത്ത ഓപ്ഷനിലേക്ക് പോകേണ്ടത്)                                                   Designation- ട്രാൻസ്ഫർ ചെയ്യണ്ട ആളുടെ designation സെലക്ട് ചെയുക                       PEN-ട്രാൻസ്ഫർ ചെയ്യണ്ട ആളുടെ PEN  സെലക്ട് ചെയുക    

Type Of Transfer:- ഇവിടെ സെലക്ട് ചെയുമ്പോൾ രണ്ടു തരം transfer type കാണാം  

 Transfer 

 Inter department transfer  അനുയോജ്യമായത് തിരഞ്ഞു എടുക്കുക  

To Department – Inter department transfer എന്ന ഓപ്ഷൻ ആണ് തെരഞ്ഞു എടുക്കുന്നത് എങ്കിൽ മാത്രം ഈ ഓപ്ഷൻ സെലക്ട് ചെയ്താൽ മതി .സെയിം ഡിപ്പാർമെൻറ് ആണെകിൽ അവിടെ ഡിപ്പാർട്മെന്റ് അവിടെ വരും .               

To Office  :-സെലക്ട് ചെയുക    

Select District  :-സെലക്ട് ചെയുക      

New Designation:-സെലക്ട് ചെയുക               

Remarks :-ട്രാൻസ്ഫർ എന്നോ ,Nil  എന്നോ കൊടുക്കാം    

Insert   ക്ലിക് ചെയുക

ഡീറ്റെയിൽസ് insert ആകും .ഇനി അടുത്തതായി Govt. orders to read with.Order to be conveyed to എന്നിങ്ങനെ രണ്ടു ഓപ്ഷൻ കാണാം .അത് കുടി ഫിൽ ചെയുക .ഇത് ഫിൽ ചെയുമ്പോൾ ശ്രദ്ധിക്കേണ്ടത് സ്പെഷ്യൽ character ഒന്നും പാടില്ല (കുത്ത് ,കോമ എന്നിങ്ങനെ ) 

Govt. orders to read with:- ഗവ ഉത്തരവ്  വല്ലതും റഫർ ചെയിതിട്ടുണ്ടെകിൽ അത് നൽകുക  .ഇല്ല എങ്കിൽ മുകളിൽ കൊടുത്തിരിക്കുന്ന നമ്പർ കൊടുക്കുക ,കോളം ഒഴിച്ച് ഇടരുത് .

Order to be conveyed to :- ഇവിടെ ഈ ഓർഡർ  ആർക്കൊക്കെ കൊടുക്കണം എന്നുള്ളത് ടൈപ്പ് ചെയുക .(ഉദാഹരണം .incumbent head office stock file) ഒന്നിൽ കൂടുതൽ  എൻട്രി ഉണ്ടെങ്കിൽ ഇതിനോട് ചേർന്ന് (+ ) ചിഹ്നം കാണാം .അതിൽ ക്ലിക് ചെയ്താൽ ഒരു ന്യൂ ബോക്സ് വരും .അതിൽ എൻട്രി ചെയാം .ഇത്രയും കഴിഞ്ഞാൽ ഈ പേജിൽ അവസാനം കാണുന്ന 

                                                                  confirm ബട്ടൺ ക്ലിക്ക് ചെയാം  

ഓക്കേ പറയുക .താഴെ കാണുന്ന മെസ്സേജ് വരുന്നത് കാണാം .

ഇത്രയുമാണ് ട്രാൻസ്ഫർ ചെയ്യുന്നതിന്റെ ആദ്യ നടപടി .അത്  ഡിഡിഒ യുടെ ട്രാൻസ്ഫർ ആയാലും ,നോർമൽ ട്രാൻസ്ഫർ ആയാലും ,inter department ആയാലും ഇതേ രീതിയിൽ തന്നെ ആണ് ചെയുന്നത് . ചെറിയ വ്യത്യാസം മാത്രമാണ് ഉള്ളത് .നമുക്ക് ഇനി അടുത്തതായി ഡിഡിഒ യുടെ ട്രാൻസ്ഫർ അയാൽ  റിലീവ് ചെയുന്ന വിധം ഒന്ന് നോക്കാം 

അതിനായി  

Service Matters -Transfer-Relieve on Transfer-എന്ന ഓപ്ഷൻ ക്ലിക് ചെയുക 

ഒരു ന്യൂ വിന്ഡോയിലേക്ക് പോകുന്നത് കാണാം

ഈ പേജിൽ  Department,സെലക്ട് ചെയുക   

Office സെലക്ട് ചെയുക   

Employee ആയി ഡിഡിഒ  യെ select ചെയുമ്പോൾ താഴെ കാണുന്ന ഒരു മെസ്സേജ് ആണ് വരുക .

അത് കുറച്ചു സെക്കൻഡുകൾ മാത്രം ആണ് കാണുക .പലർക്കും അത് വായിച്ചു നോക്കാൻ കുടി സമയം കിട്ടാറില്ല ,അത് കാരണം ഡിഡിഒ  യെ റിലീവ് ചെയ്യാൻ പലർക്കും ബുദ്ധിമുട്ടു വരാറുണ്ട് . മെസ്സേജ് വീണ്ടു കാണുന്നതിനായി ആദ്യം മുതൽ reliving option ഒരിക്കൽ കുടി എടുത്താൽ മതി .വീണ്ടും വരുന്നതാണ് .എവിടെ മെസ്സേജ് ൽ വരുന്നത്   ഡിഡിഒ ക്ക് സ്വയം റിലീവ് ചെയ്യാൻ  കഴിയില്ല. എസ്റ്റാബ്ലിഷ്‌മെന്റിന്റെ ചാർജ് ദയവായി ബന്ധപ്പെട്ട ഉദ്യോഗസ്ഥന് കൈമാറുക,  അത് അനുസരിച്ചു ആ ജീവനക്കാരാനു ഡിഡിഒ യെ റിലീവ് ചെയ്യാൻ കഴിയും. ചാർജ് ഇപ്പോൾ ആർക്കെങ്കിലും കൈമാറാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ?  എങ്ങനെ ഒരു മെസ്സേജ് വരുമ്പോൾ  ഈ മെസ്സേജിന്റെ അടിയിൽ കാണുന്ന ok ബട്ടൺ ക്ലിക്ക് ചെയുക .അപ്പോൾ താഴെ കാണുന്ന രീതിയിൽ ഒരു പുതിയ പേജിലേക്ക് പോകും .

 ഇവിടെ  Department അവിടെ വരും 

                   Office            സെലക്ട് ചെയുക

                   Designation    സെലക്ട് ചെയുക

                   Employee      ചാർജ് നൽകേണ്ട ജീവനക്കാരന്റെ നെയിം സെലക്ട്                                                        ചെയുക 

ഇവിടെ വേണമെങ്കിൽ പുതുതായി  വന്ന ഡിഡിഒ ഓഫീസിൽ   ചാർജ് എടുത്തിട്ടുണ്ടെങ്കിൽ   സ്പാർക്കിൽ കുടി ജോയിൻ ചെയ്യിച്ചിട്ടുണ്ടെങ്കിൽ സ്പാർക്കിന്റെ ചാർജ്  നേരിട്ട് നൽകാവുന്നതാണ് .ഇങ്ങനെ ചാർജ് കൈ മാറിയില്ല എങ്കിലും പുതിയ ഡിഡിഒ ചാർജ് എടുക്കുമ്പോൾ സ്പാർക്കിൽ ആദ്യം ജോയിൻ ചെയ്യിക്കുക .അതിനു ശേഷം ഫോം നമ്പർ 3 ,ഫോം നമ്പർ 5 എന്നിവ  കവർ ലെറ്റർ സഹിതം സ്പാർക്കിലേക്ക് മെയിൽ ചെയ്താൽ മതി 

ഫോം നമ്പർ 3 ,ഫോം നമ്പർ 5  ലഭിക്കുന്നതിനായി ക്ലിക്ക് ചെയുക .മെയിൽ ഐഡി .info@spark.gov.in .

(note.പല ഓഫീസ് കളിലും ഡിഡിഒ മാറി പോയാലും പുതിയ ഡിഡിഒ മാരെ പോസ്റ്റ് ചെയ്യാൻ കാലതാമസം ഉണ്ടാകാറുണ്ട് .ഈ സമയങ്ങളിൽ മറ്റു ഓഫിസിലെ ഒരു ഓഫീസർക്ക് ആയിരിക്കും അഡി .ചാർജ് വരുക .സ്പാർക്കിൽ പക്ഷെ ലോഗിൻ അതാതു ഓഫീസിലെ ഒരു ജീവനക്കാരന്റെ PEN ഉപയോഗിച്ചാവും ചെയുക .ഈ ലോഗിനിൽ ബിൽ പ്രോസസ്സ് ചെയാം പക്ഷെ സുബ്മിറ്റ് ചെയ്യാൻ പറ്റാറില്ല .ക്ലെയിം എൻട്രയിൽ ബിൽ എന്റർ ചെയാം അപ്പ്രൂവ് ചെയ്യാൻ പറ്റില്ല .ഇതൊക്കൊ ചെയുനുള്ള അധികാരം അഡി .ചാർജ് വഹിക്കുന്ന ഓഫീസിലെ ഓഫീസറുടെ ലോഗിൻ ഐഡി യിൽ മാത്രമാണ് .അതിന്റെ authorisation ലഭിക്കാൻ ആയി controlling ഓഫീസർനെ സെറ്റ് ചെയേണ്ടതുണ്ട് .അതിനായി ഫോം നമ്പർ 3 ,ഫോം നമ്പർ 5 എന്നിവ  കവർ ലെറ്റർ സഹിതം സ്പാർക്കിലേക്ക് മെയിൽ ചെയ്താൽ മതി .ഫോം നമ്പർ 3 യിൽ ഈ ഓഫീസിലെ ജീവനക്കാരന്റെ PEN ഡീറ്റെയിൽസ് ആണ് നൽകേണ്ടത് .അതിന്റെ കൂടെ റിമാർക്സ് ആയി ,അഡി .ചാർജ് ആണ് എന്ന് കുടി രേഖപ്പെടുത്തുക )

                   User code                                                     ഈ മുന്ന് 

                   Administration for sub office also               കോളങ്ങളിലും 

                   DDO for sub office also                                ഒന്നും ചെയേണ്ടതില്ല 

                   Enter a password                               ഇഷ്ടം ഉള്ള 

                   Enter confirm  password                   പാസ്സ്‌വേർഡ്  സെറ്റ് ചെയുക  

New password  must be minimum eight characters in length and it should contain alphabets, special characters (@$!%*#?&^) and number. (Longer is generally better.)

* New password should be different from existing password and 2 previous ones.

* Password like user name, PEN, date of birth, month, standard word should be avoided.

* Password will be expired after Every 30 days , so change your password before that..

           ഈ ഓപ്ഷനിൽ പാസ്സ്‌വേർഡ് സെറ്റ് ചെയ്യാൻ കഴുന്നില്ല എങ്കിൽ spark login ൽ കാണുന്ന forgot password ഉപയോഗിച്ച് reset ചെയാം .അതുമല്ല എങ്കിൽ നിങ്ങളുടെ ഡിപ്പാർട്മെന്റ് മാനേജ്മെന്റ് യൂസർ  (DMU )  നെ കോൺടാക്ട് ചെയ്യ്താൽ reset  ചെയിതു തരും .DMU ലിസ്റ്റ് കാണാൻ ഇവിടെ ക്ലിക്ക് ചെയുക .

അടുത്തതായി 

                          please select the privilege to be granted  ഈ ഓപ്ഷനിൽ ആണ്  സ്പാർക്കിന്റെ ചാർജ് കൈമാറുന്ന ജീവനക്കാരന്  എന്തെല്ലാം authorisation നല്കണം എന്നുള്ളത് തീരുമാനിക്കുന്നത് .അതിൽ കാണുന്ന എല്ലാ ഓപ്ഷനും ടിക്ക് ചെയുക ,അതിനു ശേഷം സബ്മിറ്റ്  ബട്ടൺ ക്ലിക്ക് ചെയുക .

                                             Submit 

ഇത്രയും ആയാൽ ഡിഡിഒ  യുടെ ചാർജ് മറ്റൊരു ജീവനക്കാരന് കൈ മാറി കഴിഞ്ഞു .അടുത്ത നടപടി ഈ പേജ് sign out ചെയുക .

ഇനി ഡിഡിഒ യെ റിലീവ് ചെയ്യാൻ ആയി തൊട്ടു മുകളിൽ നമ്മൾ ചാർജ് കൈ മാറിയ ജീവനക്കാരന്റെ user id യും പാസ്സ്‌വേർഡ് ഉം ഉപയോഗിച്ച് ലോഗിൻ ചെയുക . user id ഈ ജീവനക്കാരന്റെ PEN  തന്നെ ആണ് .password മുകളിൽ നമ്മൾ സെറ്റ് ചെയിതു നൽകിയിട്ടുണ്ട് .ലോഗിൻ ചെയിതതിനു ശേഷം 

Transfer-Relieve on Transfer-എന്ന ഓപ്ഷൻ ക്ലിക് ചെയുക

ഒരു ന്യൂ വിന്ഡോയിലേക്ക് പോകുന്നത് കാണാം

 ഇവിടെ  Department അവിടെ വരും 

                   Office            സെലക്ട് ചെയുക

                   Designation    സെലക്ട് ചെയുക

                   Employee        ഡിഡിഒ  യുടെ നെയിം സെലക്ട് ചെയുക 

താഴെ കാണുന്ന രീതിയിൽ ഒരു പേജ് വരും 

ഇവിടെ ഡീറ്റെയിൽസ് എന്റർ ചെയുനതിന് മുൻപ് ഒരു കാര്യം പറയട്ടെ .ഞാൻ ആദ്യം പറഞ്ഞിരുന്നു .ഡിഡിഒ മാരുടെ ട്രാൻസ്ഫെറിനും, നോർമൽ ട്രാൻസ്ഫർ നും ചെറിയ വ്യത്യാസം മാത്രം ആണ് ഉള്ളത് എന്ന്. വ്യത്യാസം പറയാം .ഡിഡിഒ യുടെ കാര്യത്തിൽ നേരിട്ട് റിലീവ് ചെയ്യാൻ പറ്റില്ല .സ്പാർക്ക് വഴി ചാർജ് കൈമാറാം .റിലീവ് ചെയ്യാൻ ഡിഡിഒ യുടെ നെയിം സെലക്ട് ചെയ്യുമ്പോൾ മാത്രം ആണ് ചാർജ് കൈ മാറാൻ ഓപ്ഷൻ ഉള്ള ഒരു പേജിലേക്ക് പോകുക .നോർമൽ ട്രാൻസ്ഫർ കാര്യത്തിൽ അങ്ങനെ വരില്ല .മുകളിൽ കാണുന്ന  പോലെ റിലീവ് ചെയ്യണ്ട ഡീറ്റെയിൽസ് മാത്രം ആണ് വരുക .ഇപ്പോൾ ഇത് തമ്മിലുള്ള വ്യത്യാസം മനസ്സിൽ ആയി കാണും എന്ന് കരുതുന്നു .അതിനാൽ നോർമൽ ട്രാൻസ്ഫർ വരുന്ന സാഹചര്യത്തിൽ ആദ്യം generate transfer order ചെയ്ക .ചെയുന്ന വിധം മുകളിൽ പറഞ്ഞിട്ടുണ്ട് .അടുത്തതായി റിലീവ് ഓൺ ട്രാൻസ്ഫർ ചെയുക .

റിലീവ് ഓൺ ട്രാൻസ്ഫർ പേജിൽ താഴെ പറയുന്ന രീതിയിൽ ഉള്ള ഡീറ്റെയിൽസ് ആണ് കൊടുക്കേണ്ടത് 

Present Department                              ഈ നാലു ഓപ്ഷനുകളും    

Present Office                                              ഓട്ടോമാറ്റിക്  ആയി 

Designation                                              ഫിൽ ആയിട്ടുണ്ടകും   

Last Pay/Off/Desig Change Date               ഒന്നും ചെയേണ്ടതില്ല 

അടുത്തത്              Enter Relieving Details                  ആണ്

 Relieving Date   തീയതി കൊടുക്കുക  FN/AN സെലക്ട് ചെയുക 

Relieve Order Number  ഓർഡർ നമ്പർ കൊടുക്കുക 

Joining Time, No of days ;- ഇവിടെ ജോയിനിംഗ് ടൈം  എടുക്കുന്നെകിൽ അത്രയും ഡേയ്സ് കൊടുക്കുക .(ഉദാ. ജോയിനിംഗ് ഏഴു ദിവസം എടുക്കുന്ന ആൾ ഏഴാം ദിവസം അവധി ആണെകിൽ അടുത്ത ദിവസം ജോയിൻ ചെയ്താൽ മതി .അപ്പോൾ ജോയിൻ ചെയുമ്പോൾ എട്ടു ദിവസം ആകും .അപ്പോൾ ജോയിനിംഗ് days “8 “കൊടുക്കുക .ജോയിനിംഗ് ടൈം എടുക്കുന്നില്ല എങ്കിൽ” 0 Transfered to Department  ഇത്രയും  കാര്യങ്ങൾ  

District                          ഓട്ടോമാറ്റിക്  ആയി 

Transfered to Office           ഫിൽ ആയിട്ടുണ്ടകും 

Designation                               ഒന്നും ചെയേണ്ടതില്ല

Transfer Order Number

Transfer Order Date

Remarks :- ഈ കോളത്തിൽ NIl കൊടുക്കുക      

ഈ ഓപ്ഷന് താഴെ ആയി Whether part salary to be processed

എന്നൊരു ഓപ്ഷൻ കാണാം .അവിടെ yes /  no എന്ന് രണ്ടു ഓപ്ഷൻ ആണ് ഉള്ളത് ഈ ഓപ്ഷൻ ശ്രദ്ധിച്ചു ചെയ്യാൻ ഉള്ള ഒരു കാര്യം ആണ് .yes കൊണ്ട് ഉദേശിക്കുന്നത്. ഈ ജീവനക്കാരന് ഈ ഓഫീസിൽ നിന്നും റിലീവ് ചെയുന്ന തീയതി വരെ സാലറി ഈ ഓഫീസിൽ നിന്ന് തന്നെ നൽകണം എന്നുള്ളതാണ്. .സാലറി കൊടുക്കേണ്ട എങ്കിൽ ഒന്നും സെലക്ട് ചെയേണ്ടതില്ല .ഇനി yes പറയേണ്ട സാഹചര്യം എന്താണ് എന്ന് നോക്കാം  (ഉദാ.ഒരു പാർട്ടൈംസ്വീപ്പർ പ്രൊമോഷൻ  ആകുന്നു, നോൺ ഗസറ്റഡ് ൽ നിന്നും ഗെസ്റ്റെഡ് ആകുന്നു ,inter department transfer, പ്രൊമോഷൻ ട്രാൻസ്ഫർ എന്നിങ്ങനെ ) സെയിം ഡിപ്പാർട്മെന്റ് ,സെയിം designation എന്നി സാഹചര്യങ്ങളിൽ ഈ ഓപ്ഷനിൽ ഒന്നും സെലക്ട് ചെയേണ്ടതില്ല.  

ഇത്രയും ഡീറ്റെയിൽസ് enter ചെയിതു കഴിഞ്ഞാൽ    

                                            confirm and update data  എന്ന ഓപ്ഷൻ ക്ലിക്ക് ചെയാം 

ജീവനക്കാരൻ നമ്മുടെ ഓഫ്‌സിൽ നിന്ന് റിലീവ് ആയി കഴിഞ്ഞു .നമ്മുടെ നടപടി പൂർണം  ആയില്ല .ഇനി ഈ ജീവനക്കാരാനു LPC  (last payment certificate)നൽകുക എന്നുള്ളതാണ് .അതിനായി 

salary matters – other reports – LPC   എന്ന ഓപ്ഷൻ ക്ലിക് ചെയുക 

താഴെ കാണുന്ന രീതിയിൽ ഒരു പേജ് വരും 

Department 

office         എന്നിവ സെലക്ട് ചെയുക 

Month and year of reliving  എന്ന ഓപ്ഷനിൽ റിലീവ് ചെയിത മാസവും വർഷവും ടൈപ്പ് ചെയിതു കൊടുത്തു GO  പറയുക 

തൊട്ടു താഴെ ആയി ആ മാസം റിലീവ് ആയിട്ടുള്ള ജീവനക്കാരുടെ ലിസ്റ്റ് വരും എംപ്ലോയീ യെ സെലക്ട് ചെയുക .Reliving date ഓട്ടോമാറ്റിക് ആയി വരും 

proceed  ക്ലിക്ക് ചെയുക  LPC  generate ചെയിതു വരും 

ഇത്രയും അയാൽ ട്രാൻസ്ഫർ നടപടി പൂർത്തിയായി .ചിലപ്പോൾ നമ്മൾ ട്രാൻസ്ഫർ ചെയ്യ്താലും ജോയിൻ ചെയ്യിക്കേണ്ട ഓഫ്‌സിൽ ജോയിൻ ഓൺ ട്രാൻസ്ഫെറിൽ നെയിം ലിസ്റ്റ് ചെയ്യുന്നില്ല എന്ന് കാണാറുണ്ട് .അതിന്റെ കാരണം പ്രധാനമായും ഓഫീസ് നെയിം duplication വരുന്നത് കൊണ്ടാണ് .ട്രാൻസ്ഫർ ചെയുമ്പോൾ നെയിം സെലക്ട് ചെയുമ്പോൾ ഒരു ഓഫീസ്നു

 തന്നെ .രണ്ടു പേര് കാണും .അത് ശ്രദ്ധിച്ചാൽ ഈ പ്രോബ്ലം ഒഴുവാക്കാം .ഇങ്ങനെ സംഭവിച്ചാൽ ട്രാൻസ്ഫർ ചെയ്താലും നമുക്ക് revert  ചെയ്യാൻ പറ്റും.അതിനായി 

Service Matters-Transfer-Revert reliving എന്ന ഓപ്ഷൻ ക്ലിക് ചെയുക 

താഴെ കാണുന്ന രീതിയിൽ ഒരു പേജ് വരും

ഇവിടെ എംപ്ലോയീ നെയിം സെലക്ട് ചെയുക .താഴെ കാണുന്ന രീതിയിൽ ഒരു പേജ് വരും

വലതു ഭാഗത്തു വരുന്ന എല്ലാ കോളങ്ങളും ഫിൽ ആയിട്ടാണ് വരുക .അതിനു അടിയിൽ ആയി Revert എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്താൽ എംപ്ലോയീ വീണ്ടും നമ്മുടെ ഓഫീസിൽ ജോയിൻ ആകും.വീണ്ടും കറക്റ്റ് ഓഫീസ് നെയിം സെലക്ട് ചെയിതു റിലീവ് ചെയ്യുക .

ഇനി നമുക്ക് അടുത്തതായി നമ്മുടെ ഓഫീസിൽ ഇത് പോലെ ട്രാൻസ്ഫർ ആയി വന്നാൽ ജോയിൻ ചെയ്യിക്കണം .അത് എങ്ങനെ എന്ന് കുടി നോക്കാം 

അതിനായി 

Service Matters-Transfer-join on Transfer എന്ന ഓപ്ഷൻ ക്ലിക് ചെയുക 

താഴെ കാണുന്ന രീതിയിൽ ഒരു പേജ് വരും

ഈ പേജിൽ Department, Office എന്നിവ സെലക്ട് ചെയുക .ഈ പേജിൽ തന്നെ ട്രാൻസ്ഫർ ആയി നമ്മുടെ ഓഫീസിലേക്ക്  വന്ന ജീവനക്കാരുടെ ലിസ്റ്റ് കാണാൻ കഴിയും .അതിനു സൈഡിൽ ആയി സെലക്ട് ഓപ്ഷനും കാണാൻ കഴിയും .അത് സെലക്ട് ചെയുക .താഴെ കാണുന്ന രീതിയിൽ ഒരു പേജ് വരും

 PEN

Employee Name

Relieve from Department

Relieve from Office

Designation

Relieve Date             FN/AN

 Joining Time in days –

മേൽ പറഞ്ഞിട്ടുള്ള ഓപ്ഷൻസ് ഓട്ടോമാറ്റിക് ആയി ഫിൽ ആയി കാണാം .

Date of Joining in New Office- ജോയിൻ  തീയതി കൊടുക്കുക FN/AN കൊടുക്കുക 

Date till salary to be drawn as per rates of previous office – ഒന്നും കൊടുക്കേണ്ടതില്ല 

New BasicPay – ഒന്നും കൊടുക്കേണ്ടതില്ല (ചില ടൈമിൽ ചോദിക്കാറുണ്ട് .ചോദിക്കുന്നു എങ്കിൽ ടൈപ്പ് ചെയിതു കൊടുക്കുക )

New Section- ഒന്നും കൊടുക്കേണ്ടതില്ല 

New Category – ഒന്നും കൊടുക്കേണ്ടതില്ല 

Bill Type -select  ചെയുക (ഈ ഓപ്ഷൻ പലരും വിട്ടുപോകാറുണ്ട് .ഇത് വിട്ടുപോയാൽ സാലറി പ്രോസസ്സ് ചെയുമ്പോൾ നെയിം ലിസ്റ്റ് ചെയ്യില്ല )

Acquittance Type- ഒന്നും കൊടുക്കേണ്ടതില്ല 

ഇനി  Confirm  ക്ലിക്ക് ചെയുക  .

ജീവനക്കാരൻ ഓഫീസിൽ ജോയിൻ ചെയ്ത് കഴിഞ്ഞു .

ട്രാൻസ്ഫർ എന്ന ഓപ്ഷനിൽ അറിഞിരിക്കേണ്ട എല്ലാ കാര്യങ്ങളും ഉൾപ്പെടുത്തി ആണ് ഈ പോസ്റ്റ് തയാറാക്കിയിട്ടുള്ളത് .അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക .


ഉപകാരപ്പെട്ടുവെങ്കിൽ മറ്റുള്ളവരിലേക്ക് ഷെയർ ചെയുക

By Gopakumarannair.S

Hi friends, I am Gopakumaran Nair .S, Junior superintendent, working in Animal Husbandry Department.Spark-related classes have been taken in various departments since 2009 .This page is dedicated to Government employees. Ph.9496329164, mail .nairgopakumar76 @ gmail.com

Leave a Reply

Your email address will not be published. Required fields are marked *