Our website is made possible by displaying online advertisements to our visitors. Please consider supporting us by whitelisting our website.
ഉപകാരപ്പെട്ടുവെങ്കിൽ മറ്റുള്ളവരിലേക്ക് ഷെയർ ചെയുക

How to exempt loan recovery in spark

01-05-2020 ലെ GO(P)No54-2020-Fin സർക്കാർ  ഉത്തരവ് പ്രകാരം ജീവനക്കാരുടെയും അദ്ധ്യാപകരുടെയും സർക്കാരിലേയ്ക്കുള്ള വായ്പയും മുൻ‌കൂറും ഏപ്രിൽ 2020  മുതൽ ആഗസ്റ്റ് 2020  വരെയുള്ള മാസങ്ങളിലെ തിരിച്ചടവ് മാറ്റി വയ്ക്കുന്നതിനും മാറ്റിവെക്കപെട്ട തിരിച്ചു അടവ് 2020 സെപറ്റംബർ മുതൽ 2021 ജൂൺ വരെ ഉള്ള മാസങ്ങളിൽ തിരിച്ചു ഈടാക്കുന്നതിനും ഉത്തരവായിരുന്നു .സ്പാർക്കിൽ ഇത് വരെ അത് അനുസരിച്ചുള്ള അപ്ഡേഷന് വന്നിരുന്നില്ല .അതിനാൽ ഉയർന്ന സാലറി നിരക്കിലുള്ള ആർക്കും അതിന്റെ ഗുണം ലഭിച്ചിരുന്നില്ല .മിക്കവാറും എല്ലാവരും സാലറി മാറി കഴിഞ്ഞു .പുതിയ അപ്‌ഡേഷൻ പ്രകാരം എല്ലാ മാസങ്ങളും ഒന്നിച്ചു സെലക്ട് ചെയ്യാൻ പറ്റും .അത് പോലെ തെറ്റിയാൽ ഡിലീറ്റ് ഓപ്ഷൻ ആഡ് ചെയിതിട്ടുണ്ട് . 

എങ്ങനെ ചെയാം എന്ന് നോക്കാം .അതിനായി 

Salary Matters-Changes in the month-Loans-Exempt  Recovery  എന്ന ഓപ്ഷൻ ക്ലിക് ചെയുക

ഒരു ന്യൂ വിന്ഡോയിലേക്ക് പോകുന്നത് കാണാം

                           ഇവിടെ ഇടതു സൈഡിൽ ആയി കാണുന്ന 

  • Department  
  • Office
  • DDO code
  • Bill  Type. 
  • Loan/Advance

എന്നിവ സെലക്ട് ചെയുക  അടുത്തതായി Exemption Details  ആഡ് ചെയുക എന്നതാണ് 

From Month/Year -റിക്കവറി ഒഴുവാകേണ്ട മാസം/ വർഷം  (05 / 2020 ) ഏപ്രിലിലെ സാലറി മാറിയില്ല എങ്കിൽ (04  / 2020 ) കൊടുക്കുക 

To Month/Year -റിക്കവറി ഒഴുവാകേണ്ട മാസം/ വർഷം എന്ന് വരെ എന്നുള്ളതാണ്  (08  / 2020 ) കൊടുക്കുക

No of Installments -10 കൊടുക്കുക 

Recovery Start Month and Year-ഓട്ടോമാറ്റിക് ആയി വരും 

Include all Emp with Basic less than -ഇവിടെ എത്ര ബേസിക് പേ യിൽ ഉള്ളവരെ മുതൽ ഉൾപ്പെടുത്തണം എന്നുള്ളതാണ് .അത് ടൈപ്പ് ചെയിതു കൊടുക്കുക .അതിനോട് ചേർന്ന് Select ഓപ്ഷൻ കാണാം .അത് ക്ലിക് ചെയുക

തൊട്ടു താഴെ ആയി ജീവനക്കാരുടെ നെയിം ലിസ്റ്റ് ചെയ്യും .ഒഴുവാക്കാൻ അപ്ലിക്കേഷൻ തന്നവരുടെ മാത്രം ടിക് ചെയുക അതിന് താഴെ ആയി .ഒരു സാക്ഷ്യ പാത്രം കുടി കാണാം .I certify that the exempt recovery of a loan is done based on the conditions laid down in Prevailing Govt orders.   അത് കുടി ടിക് ചെയിതു  confirm  പറയുക

ഇങനെ ഒരു മെസ്സേജ് വരും Ok  പറയുക .

ലോൺ അടവ് ഒഴുവാക്കിയവരുടെ ഡീറ്റെയിൽസ് ഇടതു സൈഡിൽ ആയി വരുന്നത് കാണാൻ കഴിയും .ശരി ആണോ എന്നുള്ളത് ഉറപ്പു വരുത്താം .ശരി ആണെകിൽ സാലറി പ്രോസസ്സ് ചെയാം .തെറ്റ് ഉണ്ടെങ്കിൽ ഡിലീറ്റ് ചെയ്യാൻ ഉള്ള ഓപ്ഷൻ കുടി ആഡ് ചെയ്തിട്ടുണ്ട് 


ഉപകാരപ്പെട്ടുവെങ്കിൽ മറ്റുള്ളവരിലേക്ക് ഷെയർ ചെയുക

By Gopakumarannair.S

Hi friends, I am Gopakumaran Nair .S, Junior superintendent, working in Animal Husbandry Department.Spark-related classes have been taken in various departments since 2009 .This page is dedicated to Government employees. Ph.9496329164, mail .nairgopakumar76 @ gmail.com

Leave a Reply

Your email address will not be published. Required fields are marked *