Our website is made possible by displaying online advertisements to our visitors. Please consider supporting us by whitelisting our website.
ഉപകാരപ്പെട്ടുവെങ്കിൽ മറ്റുള്ളവരിലേക്ക് ഷെയർ ചെയുക

നോൺ ഗസറ്റഡ് തസ്തികയിൽ ഉള്ള ജീവനക്കാർ  സർവീസിൽ പ്രവേശിക്കുമ്പോൾ     സർവീസ് ബുക്ക് (സേവനപുസ്തകം)ഓപ്പൺചെയ്യെണ്ടതുണ്ട്.സർവീസ് ബുക്ക്കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.

സേവന പുസ്തകത്തിൽ പതിച്ചിരിക്കേണ്ട കാര്യങ്ങൾ .

  • പി .എസ്. സി യിൽ നിന്നും ലഭിക്കുന്ന ഐഡന്റിഫിക്കേഷൻ സർട്ടിഫിക്കറ്റ്.
  • വെരിഫിക്കേഷൻ സർട്ടിഫിക്കറ്റ്.
  • ആശ്രിതനിയമനം,സ്പോർട്സ്ക്വാട്ട,വികലാംഗരുടെനിയമനം,എന്നിവയുടെ നിയമന ഉത്തരവുകൾ.
  • ആശ്രിത നിയമനം,സ്പോർട്സ് ക്വാട്ട ,വികലാംഗരുടെ നിയമനം എന്നിവ പ്രകാരം നിയമിക്കപ്പെടുന്ന ജീവനക്കാർ ഐഡന്റിറ്റി തെളിയിക്കുന്ന ഗസറ്റഡ് ഉദ്യാഗസ്ഥർ സാഷ്യപെടുത്തിയ പാസ്പോര്ട്ട് ഫോട്ടോ പതിച്ച നിശ്ചിത മാതൃകയിൽ ഉള്ള ഐഡന്റിഫിക്കേഷൻ സർട്ടിഫിക്കറ്റ്.
  • വിവിധ നോമിനേഷനുകൾ.
  •  റെഗുലറൈസേഷൻ ,പ്രൊബേഷൻ ഉത്തരവുകൾ,
  • .കലാകാലങ്ങളിൽഉണ്ടാകുന്നപ്രൊമോഷൻഉത്തരവുകൾ,ഓപ്ഷൻ,ഡിക്റേഷൻ.

സർവീസ് ബുക്ക് കൈ കാര്യം ചെയുമ്പോൾ പ്രധാനമായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ 

  • ജീവനക്കാരൻ സ്ഥലം മാറ്റം ലഭിച്ചു പോകുമ്പോൾ പുതിയ ഓഫീസിൽ പ്രവേശിച്ചു കഴിഞ്ഞാൽ കഴിയുന്നതും വേഗം (ഒരു മാസത്തിൽ കൂടാൻ പാടില്ല )സർവീസ് ബുക്ക് അയച്ചു കൊടുക്കേണ്ടതാണ് (Ar .89 (2 )KFC )
  • പുതിയ ഓഫീസിൽ സർവീസ് ബുക്ക് ലഭിച്ചു കഴിഞ്ഞാൽ ഓഫിസ് മേധാവി പരിശോധിക്കേണ്ടതും,എന്തെങ്കിലും വിട്ടു പോയിട്ടുള്ള പക്ഷം ഉടൻ തന്നെ തിരികെ അയച്ചു കൊടുക്കേണ്ടതാണ്.
  • ജീവനക്കാരുടെ കൈ വശം സേവന പുസ്തകം കൊടുത്തു വിടാൻ പാടില്ല .
  • .ജീവനക്കാർക്ക് സേവനപുതകത്തിന്റെ പകർപ്പ് അറ്റസ്റ്റ് ചെയിതു സൂക്ഷിക്കാവുന്നതാണ്.
  • 15-11-2016 നു ശേഷം സേവനത്തിൽ പ്രവേശിച്ചവർ സ്വത്തു വിവരങ്ങൾ സേവനപുസ്തകത്തിൽ രേഖപ്പെടുത്തേണ്ടതാണ് .സ .ഉ .(അ )171/ 16 (ധന ) തീയതി 15/ 11/ 2016 .
  • രാജി വെച്ച ജീവനക്കാരുടെ സേവന പുസ്തകം അഞ്ചു വർഷവും ,പിരിച്ചു വിട്ട  ജീവനക്കാരുടെ സേവന പുസ്തകം കോടതി നടപടികൾ ഇല്ലെങ്കിൽ അഞ്ചു വർഷവും , കോടതി നടപടികൾ  ഉണ്ടെങ്കിൽ അവസാനിപ്പിച്ചു മുന്ന് വർഷവും,വിരമിച്ച ജീവനക്കാരുടെ സേവന പുസ്തകം 25 വർഷവും സൂക്ഷിക്കേണ്ടതാണ്.

പേജ് നമ്പർ 1 

പൂർണമായ പേര്,അഡ്രസ്, ജനനതീയതി ,എന്നിവ രേഖപ്പെടുത്തുകയും,ഫോട്ടോ പതിപ്പിക്കുകയും വേണം

  1. ജനനതീയതി,വിദ്യാഭ്യാസ യോഗ്യത ഓഫീസ് മേധാവി പ്രത്യകം ,പ്രത്യകം സൈൻ രേഖപ്പെടുത്തി സീൽ പതിപ്പിക്കേണ്ടതാണ് 
  2. ജീവനക്കാരന്റെ ഫോട്ടോ ഓരോ പത്തു വര്ഷം കൂടുംതോറും പുതുക്കേണ്ടതാണ് 
  3. ജീവനക്കാരന്റെ ജനന തീയതി രേഖപ്പെടുത്തുമ്പോൾ അതിനു ആധാരമായ സർട്ടിഫിക്കറ്റ് പരിശോധിച്ചു(” Date of Birth verified with reference to ………….certificate bearing reg number…………And found correct “)എന്ന് രേഖപ്പെടുത്തി ഓഫീസ് മേധാവി സൈൻ രേഖപ്പെടുത്തി സീൽ പതിപ്പിക്കേണ്ടതാണ്.(Ar.78.KFC)
  4. ജീവനക്കാരന്റെ പ്രോവിഡന്റ് ഫണ്ട് അക്കൗണ്ട് നമ്പർ മുകളിൽ വലതു ഭാഗത്തായി ചുവന്ന മഷിയിൽ രേഖപ്പെടുത്തേണ്ടതാണ്  

 പേജ് നമ്പർ 2 

  • വിദ്യാഭ്യസ യോഗ്യത (എല്ലാ വിദ്യാഭ്യസ യോഗ്യതകളും അസ്സൽ സർട്ടിഫിക്കറ്റ് മായി ഒത്തു നോക്കി വ്യക്തമായി ഡീറ്റെയിൽസ് രേഖപ്പെടുത്തേണ്ടതാണ് )
  • പരിശീലനങ്ങളുടെ വിശദംശങ്ങൾ
  • തിരിച്ചു അറിയാൻ ഉള്ള അടയാളങ്ങൾ 

ഓരോന്നിനും മേലധികാരി ഒപ്പു രേഖപ്പെടുത്തേണ്ടതാണ്

പേജ് നമ്പർ 3  

  • ജീവനക്കാരന്റെ ഉയരം.
  •  ജീവനക്കാരന്റെ  ഒപ്പ്  തീയതിയോട് കുടി (അല്ലെങ്കിൽ ഇടതു കൈവിരൽ അടയാളം )ഒപ്പിടാൻ കഴിയാത്തവർ ആണെങ്കിൽ നിർബന്ധമായും ചെയിതിരിക്കണം ഇവിടെ മേലധികാരിയുടെ സാന്നിധ്യത്തിൽ വേണം ഒപ്പു രേഖപ്പെടുത്തേണ്ടത്.
  • സാഷ്യപെടുത്തുന്ന മേലധികാരി ഒപ്പു തീയതിയോട് കുടി രേഖപ്പെടുത്തേണ്ടതാണ് 

പേജ് നമ്പർ 4   

  1. വകുപ്പ് തല പരീക്ഷ പാസ്സായ വര്ഷം ഉൾപ്പടെ അസ്സൽ സർട്ടിഫിക്കറ്റ് മായി ഒത്തു നോക്കി വ്യക്തമായി ഡീറ്റെയിൽസ് രേഖപ്പെടുത്തി മേലധികാരി ഒപ്പു രേഖപ്പെടുത്തേണ്ടതാണ്.
  2. പി .എസ് .സി അഡ്വൈസ് സംബന്ധിച്ച വിവരങ്ങൾ, നിയമനത്തിന്റെ വിവരങ്ങൾ,നമ്പറും,തീയതിയും ഉൾപ്പെടെ രേഖപ്പെടുത്തി മേലധികാരി ഒപ്പു രേഖപ്പെടുത്തേണ്ടതാണ്.
  3. സേവനത്തിൽ നിന്നും വിരമിക്കുന്ന തീയതി രേഖപ്പെടുത്തി മേലധികാരി ഒപ്പു രേഖപ്പെടുത്തേണ്ടതാണ്.

പേജ് നമ്പർ 5 

പേജ് നമ്പർ 6

പേജ് നമ്പർ 7 

പേജ് നമ്പർ 8 

പേജ് നമ്പർ 9

പേജ് നമ്പർ 10 

പേജ് നമ്പർ 11 

പേജ് നമ്പർ 12 

പേജ് നമ്പർ 15 മുതൽ 96 വരെ സേവന ചരിത്രവും സൂഷ്മ പരിശോധനയും എഴുതാനുള്ള പേജുകൾ ആണ്

പേജ് നമ്പർ 15 മുതൽ 96 വരെ സേവന ചരിത്രവും സൂഷ്മ പരിശോധനയും എഴുതാനുള്ള പേജുകൾ ആണ് .ഈ പേജുകളിൽ

  • സർവീസ് ക്രമവത്കരിക്കൽ ഉത്തരവ് നമ്പർ തീയതി സഹിതം ,
  • പ്രൊബേഷൻ ഉത്തരവ് നമ്പർ തീയതി സഹിതം,
  • സ്ഥലം മാറ്റം സംബന്ധിച്ച വിവരങ്ങൾ.
  • ശമ്പളവും,അലവൻസ് കളും (ഓരോ ഇനത്തിന്റെയും തുക കൃത്യമായി രേഖപ്പെടുത്തേണ്ടതാണ്)
  • ജീവനക്കാര്ക്ക് കലാകാലങ്ങളിൽ  അനുവദിക്കുന്ന എല്ലാ ആനുകൂല്യങ്ങളും  യഥാസമയം രേഖപ്പെടുത്തി മേലധികാരി ഒപ്പു രേഖപ്പെടുത്തേണ്ടതാണ്.
  • വാർഷിക ഇൻക്രെമെന്റ് അനുവദിക്കുമ്പോൾ “increment raising pay to Rs…………………..w.e.f………….. authorised” എന്ന് രേഖപ്പെടുത്തുക (Ar.78.KFC )
  • നിയമനത്തിന്റെ സ്വഭാവം (Nature of appointment ) എന്ന കോളത്തിൽ പ്രൊബേഷൻ പൂർത്തീകരിക്കുന്നതിന് മുൻപായി “പ്രൊവിഷണൽ “എന്നും ,പ്രൊബേഷൻ പൂർത്തീകരിക്കുന്ന മുറക്ക് ഓഫീഷിയേറ്റ് ” എന്നും,കോൺഫെർമേഷൻ ലഭിക്കുന്ന മുറക്ക് സബ്സ്റ്റ്ന്റീവ്”എന്നും ,എംപ്ലോയെമെൻറ് നിയമനം ആണെകിൽ “ടെമ്പർറി ” എന്നും രേഖപ്പെടുത്തി മേലധികാരി ഒപ്പു രേഖപ്പെടുത്തേണ്ടതാണ്.
  • അവധി സംബന്ധിച്ച വിവരങ്ങൾ ചുവന്ന മഷിയിൽ രേഖപ്പെടുത്തണം.അവധി ദിവസ കണക്കിൽ തന്നെ രേഖപ്പെടുത്തേണ്ടതാണ്.അവധി ആരംഭിക്കുന്ന ദിവസവും,അവസാനിക്കുന ദിവസവും വെക്തമായി രേഖപ്പെടുത്തണം 
  • ലീവ് സറണ്ടർ ചെയുന്ന വിവരങ്ങൾ ചുവന്ന മഷിയിൽ രേഖപ്പെടുത്തേണ്ടതാണ് 
  • കുടിശിക നൽകുമ്പോൾ രേഖപ്പെടുത്തേണ്ടതാണ്.
  • സസ്പെന്ഷൻ,മറ്റു അച്ചടക്ക നടപടികൾ,സസ്പെന്ഷൻ കാലം ക്രമവത്കരിക്കൽ എന്നിവ സംബന്ധിച്ച വിവരങ്ങൾ ചുവന്ന മഷിയിൽ രേഖപ്പെടുത്തേണ്ടതാണ്. 

പേജ് നമ്പർ 97 

റിവാർഡുകൾ,സദ്‌സേവന രേഖ,അഡ്വാൻസ് ഇൻക്രെമ്നെറ് റിവാർഡ് എന്നിവ 97,98 പേജുകളിൽ രേഖപ്പെടുത്തേണ്ടതാണ് 

പേജ് നമ്പർ 99

എല്ലാ ശിക്ഷണ നടപടികളും സംബന്ധിച്ച് ഉള്ള വിവരങ്ങളും  99,100 പേജുകളിൽ രേഖപ്പെടുത്തേണ്ടതാണ്

പേജ് നമ്പർ 101

ശമ്പള പരിഷ്കരണം,ഓപ്ഷൻ,ഫിക്സ്ഷൻ എന്നിവ സംബന്ധിച്ച വിവരങ്ങൾ 101-106 വരെ ഉള്ള പേജുകളിൽ രേഖപ്പെടുത്തേണ്ടതാണ്.

പേജ് നമ്പർ 107

ഓരോ സാമ്പത്തിക വര്ഷം അവസാനിക്കുമ്പോഴും അത് വരെ ഉള്ള എല്ലാ സേവന വിവരങ്ങളും ബന്ധപ്പെട്ട രേഖകൾ പരിശോധിച്ചു 31/ 03 / ……..AN വച്ച് സാഷ്യപ്പെടുത്തേണ്ടതാണ് പേജ് നമ്പർ 107 മുതൽ  111 വരെ

പേജ് നമ്പർ 112

ആർജിതാവധി കണക്കു കുട്ടി രേഖപ്പെടുത്തുകയും,സറണ്ടർ ചെയ്യുകയോ,ലീവ് എടുക്കുകയോ ചെയുകയാണെകിൽ പേജ് 112 മുതൽ 121 വരെ പേജുകളിൽ അതിനായി ഉപയോഗിക്കുവുന്നതാണ്. 

പേജ് നമ്പർ 122

അർദ്ധ വേതന അവധി (HPL ) കണക്കു കുട്ടി രേഖപ്പെടുത്തുകയും,അർദ്ധ വേതന അവധി (HPL ) യോ.പരിവർത്തിതാവധി (Commuted Leave)   എടുക്കുകയോ ചെയുകയാണെകിൽ പേജ് 122  മുതൽ 131  വരെ പേജുകളിൽ അതിനായി ഉപയോഗിക്കുവുന്നതാണ് .

പേജ് നമ്പർ 132

പേജ് 132  മുതൽ 134  വരെ പേജുകളിൽ അതിനായി ഉപയോഗിക്കുവുന്നതാണ് .

പേജ് നമ്പർ 135

പേജ് 135 മുതൽ 138 വരെ പേജുകളിൽ അതിനായി ഉപയോഗിക്കുവുന്നതാണ്

ഉപകാരപ്പെട്ടുവെങ്കിൽ മറ്റുള്ളവരിലേക്ക് ഷെയർ ചെയുക


ഉപകാരപ്പെട്ടുവെങ്കിൽ മറ്റുള്ളവരിലേക്ക് ഷെയർ ചെയുക

By Gopakumarannair.S

Hi friends, I am Gopakumaran Nair .S, Junior superintendent, working in Animal Husbandry Department.Spark-related classes have been taken in various departments since 2009 .This page is dedicated to Government employees. Ph.9496329164, mail .nairgopakumar76 @ gmail.com

7 thoughts on “Service book handling”
  1. Sir
    I was working at Malappuram.
    Lockdown period during Commuted leave taken from 1/2/2020 to 30/4/2020 can be treated as duty as I was intended to join in the middle of the leave but couldn’t attend the office due to the restrictions of covid 19 and unavailability of conveayance at that time. Now I am working in my native district Palakkad.

  2. കോൺഫെർമേഷൻ ലഭിക്കുന്ന മുറക്ക് “സബ്സ്റ്റ്ന്റീവ്”എന്നും
    Sir, confirmation എന്നു പറയുന്നത് എന്താണ്? Probation ന് ശേഷം വരുന്നതാണോ?
    Substantive എന്ന് sb യിൽ സാധാരണ കണ്ടിട്ടില്യ, ഒന്ന് പറഞ്ഞു തരുമോ?

    1. അങ്ങനെ എഴുതേണ്ടതാണ് .സര്‍വീസ് ബുക്കില്‍ തന്നെ ഏറ്റവും അടിയില്‍ അതിന്റെ കുറിപ്പ് കാണാം

Leave a Reply

Your email address will not be published. Required fields are marked *