ഡി ഡി ഒ യുടെ സ്‌പെഷ്യൽ ട്രഷറി സേവിങ് ബാങ്കിൽ (STSB ) അക്കൗണ്ടിൽ ക്രെഡിറ്റ് ആകുന്ന തുകകൾ (ഉദാഹരണത്തിന് ജീവനക്കാരുടെ സാലറിയിൽ പിടിക്കുന്ന കോ ഓപറേറ്റീവ് റിക്കവറി,പ്രൊഫ.ടാക്സ്,contingent ബില്ലുകൾ എന്നിങ്ങനെ)STSB ചെക്ക് എഴുതി ബിംസിൽ നിന്നും പ്രോസിഡിങ്സ് തയാറാക്കി അത് ഇ സുബ്മിറ്റ് ചെയിതു വേണം ട്രഷറിക്ക് നല്കാൻ.പലരും മാന്വൽ ആയി പ്രോസിഡിങ്സ് തയാറാക്കി ആണ് നല്കാറ്.പക്ഷെ ചില ട്രഷറി അത് സ്വീകരിക്കാറില്ല.ബിംസിൽ പ്രോസിഡിങ്സ് തയ്യാറാക്കുന്നത് എങ്ങനെ എന്ന് നോക്കാം.അതിനായി ബിംസ് ഡി ഡി ഒ ലോഗിൻ ഓപ്പൺ ചെയുക

ഇടതു സൈഡിൽ കാണുന്ന മെനുവിൽ TSB എന്ന് കാണാം,അതിൽ ക്ലിക്ക് ചെയുക.

അതിന്റെ സബ് മെനുകളായി കുറെ ഓപ്ഷൻസ് കാണാം

അതിൽ കാണുന്ന TSB Accounts എന്ന ഓപ്ഷൻ ക്ലിക്ക് ചെയുക.

അവിടെ വരുന്ന പേജിൽ ഡി ഡി ഒ യുടെ STSB നമ്പർ അപ്ഡേറ്റ് ചെയിതു നല്കണം.നേരത്തെ അപ്ഡേറ്റ് ചെയിതുണ്ടെകിൽ ഇവിടെ മുന്ന് ഓപ്ഷൻ കാണാം View – Entry – Edit ഇതിൽ View സെലക്ട് ചെയ്യ്താൽ കാണാൻ കഴിയും.ഇല്ല എങ്കിൽ Entry എന്ന ഓപ്ഷൻ സെലക്ട് ചെയുക.അതിൽ
Account Type:- STSB സെലക്ട് ചെയുക
Account Number:-STSB നമ്പർ ടൈപ്പ് ചെയുക
Account Holder Name :-ഓട്ടോ മാറ്റിക് ആയി വരും
Active Status:-Yes ഓപ്ഷൻ ക്ലിക്ക് ചെയുക
സേവ് പറയുക

സേവ് ആകുന്നത് കാണാം .എന്നാൽ അപ്പ്രൂവ് എന്ന കോളത്തിൽ അപ്പ്രൂവ് ആയിട്ടില്ല എന്ന് കാണാം.ഇത് അപ്പ്രൂവൽ ചെയ്യുന്നതിനായി ഡി ഡി ഒ അഡ്മിൻ ലോഗിൻ ഓപ്പൺ ചെയുക.

ഇടതു സൈഡിൽ കാണുന്ന മെനുവിൽ TSB എന്ന് കാണാം,അതിൽ ക്ലിക്ക് ചെയുക.

TSB Account Approval എന്ന ഓപ്ഷൻ ക്ലിക്ക് ചെയുക .

ഇവിടെ ഇൻബോക്സിൽ ആയി അക്കൗണ്ട് ഡീറ്റെയിൽസ് കാണാവുന്നതാണ്.വലതു Allow എന്ന ബട്ടണിൽ ക്ലിക്ക് ചെയുക


വീണ്ടും ഡി ഡി ഒ ലോഗിൻ ഓപ്പൺ ചെയുക.അതിൽ കാണുന്ന TSB Accounts എന്ന ഓപ്ഷൻ ക്ലിക്ക് ചെയുക.ഇപ്പോൾ approve ഓപ്ഷൻ ആക്റ്റീവ് ആയതായി കാണാം

View Passbook എന്നൊരു ഓപ്ഷനും ഇവിടെ കാണാം.അതിൽ ക്ലിക്ക് ചെയ്യ്താൽ STSB അക്കൗണ്ട് സ്റ്റേറ്റ്മെന്റ് കാണാൻ കഴിയും.ട്രഷറിയിൽ കൊടുത്തു പാസ്ബുക്ക് പതിപ്പിക്കണം എന്നില്ല.റൈറ്റ് ക്ലിക്ക് പറഞ്ഞു പ്രിന്റ് പറയാം.


അടുത്തതായി Present Details അപ്ഡേറ്റ് ചെയ്യണം.അതിനായി Present Details ക്ലിക്ക് ചെയുക.

നിലവിലെ ഓഫീസിലെ വിശദാംശങ്ങൾ നൽകുന്നതിനാണ് ഈ വിഭാഗം (ഹെഡ് ഓഫ് പേരും സ്ഥാനവും
ഓഫീസ്), ഇവിടെ മുന്ന് ഓപ്ഷൻ കാണാം View – Entry – Edit ഇതിൽ Entry എന്ന ഓപ്ഷൻ സെലക്ട് ചെയുക.അതിൽ

Name :-ഡി ഡി ഒ നെയിം ടൈപ്പ് ചെയുക
Designation:- ടൈപ്പ് ചെയുക
Phone number:-ടൈപ്പ് ചെയുക
Email :-ടൈപ്പ് ചെയുക
Active status :-Yes ഓപ്ഷൻ ക്ലിക്ക് ചെയുക
സേവ് പറയുക

അടുത്തതായി Forward Details അപ്ഡേറ്റ് ചെയ്യണം.അതിനായി Forward Details ക്ലിക്ക് ചെയുക.

ഈ ഓപ്ഷൻ പ്രോസിഡിങ്സ്കൈമാറുന്ന ഉദ്യോഗസ്ഥന്റെ ഡീറ്റെയിൽസ് അപ്ഡേറ്റ് ചെയ്യണം.കൈമാറുന്ന ഉദ്യോഗസ്ഥന്റെ പദവി വിശദാംശങ്ങൾ

ഇവിടെ മുന്ന് ഓപ്ഷൻ കാണാം View – Entry – Edit ഇതിൽ Entry എന്ന ഓപ്ഷൻ സെലക്ട് ചെയുക.അതിൽ Forwarded by എന്ന കോളത്തിൽ ഫിൽ ചെയുക. Save പറയുക

അടുത്തതായി Beneficiary Master അപ്ഡേറ്റ് ചെയ്യണം.അതിനായി Beneficiary Master ക്ലിക്ക് ചെയുക.

ഈ വിഭാഗം ഗുണഭോക്തൃ പട്ടിക സൃഷ്ടിക്കുന്നതിനാണ്

ഇവിടെ മുന്ന് ഓപ്ഷൻ കാണാം View – Entry – Edit ഇതിൽ Entry എന്ന ഓപ്ഷൻ സെലക്ട് ചെയുക.അതിൽ Forwarded by എന്ന കോളത്തിൽ ഫിൽ ചെയുക.
Add Beneficiaries Details
Name of Beneficiary:- പേര് ചേർക്കുക
Mobile Number:-നമ്പർ കൊടുക്കുക
Credit To :-ഏതു തരം അക്കൗണ്ട് ടൈപ്പ് ആണ് എന്ന് സെലക്ട് ചെയുക
Account Number:-എന്റർ ചെയുക
Purpose ;- എന്ത് ആവശ്യം ആണ് എന്നുള്ളത് ടൈപ്പ് ചെയുക
Active Status Yes സെലക്ട് ചെയുക
Save പറയുക

അടുത്തതായി Add/Edit Proceedings ക്ലിക്ക് ചെയുക.

Proceedings തയ്യാറാക്കുന്നതിന് ആണ് ഈ ഓപ്ഷൻ ഉപയോഗിക്കുന്നത്.

STSB യിൽ ഉള്ള ബാലൻസ് തുക ഇവിടെ കാണാവുന്നതാണ്.GO ഓപ്ഷൻ ക്ലിക്ക് ചെയുക

Select A S* :- സെലക്ട് ചെയുക (AS എന്ന് വെച്ചാൽ അഡ്മിനിട്രേറ്റിവ് sanction ആണ് )
Cheque No* ടൈപ്പ് ചെയുക Cheque Date:-ടൈപ്പ് ചെയുക
ALPHA :-കോഡ് ടൈപ്പ് ചെയുക (ചെക്ക് ന്റെ മുകളിൽ കാണുന്ന Cheque No ന്റെ കൂടെ കാണുന്നതാണ് ALPHA :കോഡ്)

proceeding Details
Proceeding No* കൊടുക്കുക Proceeding Date* കൊടുക്കുക
Amount* :-ടൈപ്പ് ചെയുക
Amount in Words:-ഓട്ടോ മാറ്റിക് ആയി വരും

Forward Details :-സെലക്ട് ചെയുക
Purpose*;-അനുയോജ്യമായത് സെലക്ട് ചെയ്‌തു (അതിൽ ഇല്ലാത്ത ആവശ്യം എങ്കിൽ others സെലക്ട് ചെയുക )
Subject:- വിഷയം ടൈപ്പ് ചെയുക
Read:- പരാമർശം ടൈപ്പ് ചെയുക (ഒന്നിൽ കൂടുതൽ ചേർക്കാൻ ഉണ്ടെങ്കിൽ Add more ക്ലിക്ക് ചെയ്ത് ആഡ് ചെയാം )
Proceedings Content : ഈ ബോക്സിൽ proceedings ടൈപ്പ് ചെയുക


To എന്ന ബോക്സിൽ ആർക്കാണ് കോപ്പി നൽകേണ്ടത് എന്ന് ടൈപ്പ് ചെയുക (ഒന്നിൽ കൂടുതൽ ചേർക്കാൻ ഉണ്ടെങ്കിൽ Add more ക്ലിക്ക് ചെയ്ത് ആഡ് ചെയാം )സേവ് പറയുക .

ഈ തുകയിൽ നിന്ന് deduction വല്ലതും ഉണ്ടെങ്കിൽ Add എന്ന ഓപ്ഷൻ ക്ലിക്ക് ചെയാം.എല്ലാ എങ്കിൽ Skip പറയാം .അടുത്തതായി Beneficiary ഡീറ്റെയിൽസ് ആഡ് ചെയ്യാനായി ഓപ്ഷൻ താഴെ വരും .

ആവശ്യമായ ഡീറ്റെയിൽസ് എന്റർ ചെയ്ത് purpose എന്താണ് എന്നുള്ളത് ടൈപ്പ് ചെയിതു സേവ് പറയുക.ഒന്നിൽ കൂടുതൽ ഉണ്ടെങ്കിൽ Add ഓപ്ഷൻ പറഞ്ഞു പോകാം

തൊട്ടു താഴെ ആയി proceedings കാണുന്നതിനായി preview ഓപ്ഷൻ ക്ലിക്ക് ചെയ്യ്താൽ കാണാവുന്നതാണ്.എല്ലാം ശരി ആണെകിൽ Send for Approval ക്ലിക്ക് ചെയുക



അടുത്തതായി Approval ചെയ്യുന്നതിനായി ഡി ഡി ഒ അഡ്മിൻ ലോഗിൻ ഓപ്പൺ ചെയുക.

GO ബട്ടൺ ക്ലിക്ക് ചെയുക


Remarks കോളത്തിൽ അപ്പ്രൂവൽ എന്ന് ടൈപ്പ് ചെയിതു Approve ക്ലിക്ക് ചെയുക

അടുത്തതായി അപ്പ്രൂവ് ചെയ്ത് proceedings കാണുന്നതിനായി മുകളിൽ കാണുന്ന Out box ക്ലിക്ക് ചെയുക
PDF ക്ലിക്ക് ചെയുക .പ്രിന്റ് പറയാവുന്നതാണ്


അടുത്തതായി proceedings e submit ചെയ്യണം അതിനായി .proceedings e submit എന്ന ഓപ്ഷൻ ക്ലിക്ക് ചെയുക


ഇപ്പോൾ ഈ ഓപ്ഷനിൽ e submit ചെയ്യുന്നതിനായി DSC നിർബന്ധം ഇല്ല e submit ക്ലിക്ക് ചെയുക .


ഇതിൽ നിന്ന് കിട്ടിയ proceedings ഉം ചെക്ക് ഉം ട്രഷറിയിൽ നൽകുക.ട്രഷറിയിൽ നൽകിയതിന് ശേഷം ചെക്ക് പാസ് ആക്കിയോ എന്ന് അറിയാനായി Proceedings Status ക്ലിക്ക് ചെയുക


ഇവിടെ View Try Status,Credit Status എന്നി ഓപ്ഷൻ ക്ലിക്ക് ചെയ്യ്താൽ status അറിയാവുന്നതാണ്.
എല്ലാവർക്കും മനസ്സിൽ ആയി കാണും എന്ന് കരുതുന്നു.അഭിപ്രായം comment ബോക്സിൽ രേഖപെടുത്താവുന്നതാണ്
Sir,very informative and useful for DDOs
Sir, march, april masangalil coperative recovery cheytha amount special tsb yil kidakkukayanu, aathuka ithuvare cheque koduthu treasuryil ninnum tansfer cheythittilla, iniyayalumaa thuka transfer cheyyuvan kazhiyumo? Itranalkkakam thanne tsb yil ninnum aa thuk atransfer cheyyanamennundo
എത്രയും പെട്ടെന്ന് ചെക്ക് നൽകി തുക ട്രാൻസ്ഫർ ചെയുക
Sir
it is a very useful information.Thank you
Sir,proceedings cheyyunnathinayi forwarded detailsil arude name anu enter cheyyendathu, treasuryofficerudeyo atho proceedings treasuryil kondupokunna aludeyo
This section is for entering the Forward (designation of the officer who forward the
proceedings) details. The Forward details are required at the time of preparation of
Proceedings.കൈമാറുന്ന ഉദ്യോഗസ്ഥന്റെ പദവി
നടപടിക്രമങ്ങൾ
ക്ലർക്കിലെ tsb present details എന്താണ് ഉദ്ദേശിക്കുന്നത്?
present details ല് DDO യുടെ details ആണ് നല്കേണ്ടത്
professional tax proceedings thayyarakkumbol DDO yudae STSB accountlae thuka panchayath secretaryyudae bank accontlekkanu pokunnathu. DDO proceedings thayyarakki cheque attach cheythu panchayath secretarykku kodukkunnu. secretary anu cheque treasuryyil submit cheyyunnathu. appol FORWARD DETAILS arudae kodukkum
പ്രോസിഡിങ്സ്കൈമാറുന്ന ഉദ്യോഗസ്ഥന്റെ ഡീറ്റെയിൽസ് അപ്ഡേറ്റ് ചെയ്യണം
പ്രോസിഡിങ്സ്കൈമാറുന്ന ആൾ എന്നത് ഇവിടെ DDO ആണോ അതോ PANCHAYATH SECRETARY ?
സർ ,
ക്യാഷ് ആയി തന്നെ വേണ്ടുന്ന തുകയ്ക്ക് എന്താണ് ചെയ്യേണ്ടത് … (purchase of Postal Stamp ന് എന്തു ചെയ്യാൻ പറ്റും, Alc No ഇല്ലാത്ത case)
Administrative sanction എന്ന ഭാഗത്ത് AS എന്നു മാത്രേമേ വരുന്നുളളു എന്തു ചെയ്യണം
Sir
ടെലഫോൺ ബില്ല് അടയ്ക്കാൻ Proceedings തയ്യാറാക്കുന്നത് എങ്ങനെയാണ്.
പ്രദീപ് പി
Is Active എന്ന കോളം x എന്ന് കാണിക്കുന്നു. എന്ത് ചെയ്യണം
thank u sir