Our website is made possible by displaying online advertisements to our visitors. Please consider supporting us by whitelisting our website.
ഉപകാരപ്പെട്ടുവെങ്കിൽ മറ്റുള്ളവരിലേക്ക് ഷെയർ ചെയുക

VRS (Voluntary Retirement) നടപടി ക്രമങ്ങൾ.

1 .പെൻഷന് യോഗ്യമായ സേവന കാലയളവ് (excluding LWA, Absent, period not regularized, etc) ചുരുങ്ങിയത് 20 വർഷം ഉള്ളവർക്ക് മാത്രം VRS ന് അപേക്ഷിക്കാം.
20 വർഷം qualifying service ഉണ്ടാകണം. റൗണ്ട് ചെയ്യാതെ തന്നെ പൂർണ്ണം ആയി 20 വർഷം ഉണ്ടാകണം. അങ്ങനെ ഉള്ള ജീവനക്കാരൻ VRS ന് എടുക്കാൻ അർഹൻ ആണ്. അങ്ങനെ ഉള്ളവർക്ക് 5 വർഷം weightage കൂടി ലഭിക്കും. എന്നാല് അങ്ങനെ weitage കൊടുക്കുമ്പോൾ പരമാവധി 33 വർഷം എന്നതിൽ കൂടാൻ പാടില്ല. കൂടാതെ weightage 5 വർഷം എടുക്കുമ്പോൾ യഥാർത്ഥ വിരമിക്കൽ തീയതി യും VRS തീയതിയും തമ്മിൽ ഉള്ള വ്യത്യാസത്തേക്കാൾ കൂടാനും പാടില്ല

  1. Major Penalty ലഭിക്കാവുന്ന വകുപ്പുതല അച്ചടക്ക നടപടികൾ / വിജിലൻസ് കേസ് / ക്രൈം കേസ് Pending ഉള്ളവർക്ക് VRS ലഭിക്കില്ല.
  2. ഏത് തീയ്യതി മുതലാണോ retirement ആഗ്രഹിക്കുന്നത് ആ തീയ്യതിക്ക് ചുരുങ്ങിയത് 3 മാസം മുമ്പെങ്കിലും ബന്ധപ്പെട്ട Pension Sanctioning Authority ക്കു മുമ്പാകെ എഴുതിത്തയ്യാറാക്കിയ അപേക്ഷ നൽകിയിരിക്കണം.
  3. Pension Sanctioning Authority അപേക്ഷ പരിശോധിച്ച് യോഗ്യമെങ്കിൽ ടി ജീവനക്കാരന്റെ സേവന പുസ്തകം “Service verification report” ലഭിക്കുന്നതിനായി
    അക്കൗണ്ടന്റ് ജനറലിന് അയച്ചു കൊടുക്കും. AGക്ക് പരിശോധനക്കായി അയക്കുന്നതിനു മുമ്പായി SB യിലെ എല്ലാ രേഖപ്പെടുത്തലുകളും ബന്ധപ്പെട്ട ഓഫീസ് മേധാവി പരിശോധിക്കേണ്ടതും AGക്ക് അയക്കുന്ന തീയ്യതി വരെയുള്ള പരിശോധനാ സർട്ടിഫിക്കറ്റ് (“entries up to —- are verified & found correct”) SB യിൽ രേഖപ്പെടുത്തേണ്ടതാണ്.
  4. Service Verification പൂർത്തിയാക്കി AG ഓഫീസിൽ നിന്നും സേവന പുസ്തകം verification report സഹിതം തിരികെ ലഭിക്കുന്ന മുറയ്ക്ക്, യോഗ്യമെങ്കിൽ, Pension Sanctioning Authority ക്ക് ടി ജീവനക്കാരന് VRS അനുവദിച്ച് ഉത്തരവിറക്കാം.
  5. VRS അനുവദിച്ച് ഉത്തരവിറങ്ങിയ ശേഷം സാധാരണ രീതിയിൽ പെൻഷൻ ആനുകൂല്യങ്ങൾ അനുവദിക്കുന്നതിനുള്ള അപേക്ഷ നൽകാം.
  6. VRS തീയതി വരെയുള്ള സേവന കാലയളവിന് പുറമേ പരമാവധി 5 വർഷം പെൻഷന് അധിക യോഗ്യകാലമായി പരിഗണിക്കും.. (5 വർഷമോ, റിട്ടയർമെന്റിന് ഇനി ബാക്കിയുള്ള കാലയളവോ, ഏതാണോ കുറവ് – അത്രയും കാലം)..
  7. ശ്രദ്ധിക്കുക – Pension Sanctioning Authority VRS അനുവദിച്ച് ഉത്തരവിറക്കുന്നതു വരെ എപ്പോൾ വേണമെങ്കിലും ജീവനക്കാരന് പ്രസ്തുത അപേക്ഷ അധികം നൂലാമാലകളില്ലാതെ പിൻവലിക്കാം.പക്ഷേ VRS അനുവദിച്ച് ഉത്തരവ് ഇറങ്ങിക്കഴിഞ്ഞാൽ പിന്നീട് പിൻവലിക്കുന്നതിന് സർക്കാറിന്റെ അനുമതി വാങ്ങണം.

ഉപകാരപ്പെട്ടുവെങ്കിൽ മറ്റുള്ളവരിലേക്ക് ഷെയർ ചെയുക

By Gopakumarannair.S

Hi friends, I am Gopakumaran Nair .S, Junior superintendent, working in Animal Husbandry Department.Spark-related classes have been taken in various departments since 2009 .This page is dedicated to Government employees. Ph.9496329164, mail .nairgopakumar76 @ gmail.com

Leave a Reply

Your email address will not be published. Required fields are marked *