ഇ -ട്രഷറി പോർട്ടലിൽ രജിസ്റ്റർ ചെയിതു പുതിയ അഡീഷണൽ പോളിസിയുടെ ആദ്യ പ്രീമിയം തുക അഡ്വാൻസ് ആയി അടച്ച് ചെല്ലാൻ എടുക്കുന്ന വിധംരജിസ്റ്റർ ചെയുന്ന വിധം
https://etreasury.kerala.gov.in/
അതിനായി www.etreasury.kerala.gov.in എന്ന അഡ്രസ്സ് അഡ്രെസ്സ് ബാറിൽ ടൈപ്പ് ചെയ്തു കീ ബോർഡിൽ എന്റർ ബട്ടൺ ക്ലിക്ക് ചെയുക.അപ്പോൾ താഴെ കാണുന്ന പോലെ ഒരു പേജ് ആണ് കാണുക.
രണ്ടു രീതിയിൽ ഇ ചെല്ലാൻ അടക്കാവുന്നതാണ്.രജിസ്റ്റർ ചെയ്തു ലോഗിൻ വഴിയും,രജിസ്റ്റർ ചെയ്യാതെ Departmental Receipts വഴിയും ചെയാം
ആദ്യം രജിസ്റ്റർ ചെയ്തു ലോഗിൻ വഴി ചെല്ലാൻ അടക്കുന്നത് എങ്ങനെ എന്ന് നോക്കാം .ലോഗിൻ ചെയ്യാതെ ഇ ചെല്ലാൻ എടുക്കുന്ന വിധം ഈ പോസ്റ്റിന്റെ അവസാനം പറയുന്നതായിരിക്കും

ഈ പേജിൽ New Registration എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയുക

അപ്പോൾ താഴെ കാണുന്ന പോലെ ഒരു പേജ് ആണ് കാണുക.

അവിടെ ചോദിച്ചിട്ടുള്ള കോളെങ്ങൾ എല്ലാം കറക്റ്റ് ആയി ഫിൽ ചെയിതു താഴെ കാണുന്ന സേവ് ബട്ടൺ ക്ലിക്ക് ചെയുക.



ഈ പേജിൽ make payment എന്ന ഓപ്ഷൻ ക്ലിക്ക് ചെയിതു താഴെ ആയി കാണുന്ന Add Department എന്ന ഓപ്ഷൻ ക്ലിക്ക് ചെയുക.

🔻department – സ്റ്റേറ്റ് ഇൻഷ്വറൻസ്
🔻Remittance type – SLI FIRST PREMIUM
🔻Revenue district – select ചെയ്യുക
🔻Office name – select ചെയ്യുക
ആഡ് ക്ലിക്ക് ചെയിതു സേവ് പറയുക

ഈ പേജിൽ Make Payment എന്ന ഓപ്ഷൻ ക്ലിക്ക് ചെയുക

SELECT DEPARTMENT TO SEE PAYEE PROFILE: എന്ന ഓപ്ഷനിൽ ഡിപ്പാർട്മെന്റ് സെലക്ട് ചെയുക
Department Name എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയുക


എടുക്കേണ്ട പോളിസി തുക ടൈപ്പ് ചെയിതു കൊടുത്തു Net Banking / UPl / Card വഴി തുക അടക്കാം

തുക Net Banking / UPl / Card വഴിയോ അടച്ചു കഴിഞ്ഞാൽ അപ്പോൾ തന്നെ ചെല്ലാൻ ഡൌൺലോഡ് ആയി വരും.പിന്നെ എപ്പോൾ വേണമെങ്കിലും ചെല്ലാൻ അവശ്യമുണ്ടെങ്കിലും ഡൌൺലോഡ് ചെയ്യാവുന്നതാണ്.അതിനായി Menu -Challan History എന്ന ഓപ്ഷൻ ക്ലിക്ക് ചെയിതു ആവശ്യമായ ഡീറ്റെയിൽസ് സെലക്റ്റ് ചെയിതു കൊടുത്തു പ്രിന്റ് എടുക്കാവുന്നതാണ്


ഇതിൽ നിന്നും കിട്ടുന്ന ചെല്ലാൻ പ്രിന്റ് എടുത്തു ,SLI അപ്ലിക്കേഷൻ സഹിതം ഇൻഷുറൻസ് ഓഫ്‌സിൽ നൽകി പുതിയ ഇൻഷുറൻസ് എടുക്കാവുന്നതാണ്
ലോഗിൻ ചെയ്യാതെ Departmental Receipts ആയും ഇ ചെല്ലാൻ എടുക്കാവുന്നതാണ്.ലോഗിൻ പേജിൽ തന്നെ Departmental Receipts എന്ന ലിങ്കിൽ ക്ലിക്ക് ചെയുക

താഴെ കാണുന്ന പോലെ ഒരു പേജ് ആണ് കാണുക.

Department ,Remittance Type , Revenue District ,Office Name & Name എന്നിവ നിർബന്ധമായും ഫിൽ ചെയുക.ആവശ്യമായ മറ്റു കോളെങ്ങളും ഫിൽ ചെയുക.
എടുക്കേണ്ട പോളിസി തുക ടൈപ്പ് ചെയിതു കൊടുത്തു Net Banking / UPl / Card വഴി തുക അടക്കാം


തുക Net Banking / UPl / Card വഴിയോ അടച്ചു കഴിഞ്ഞാൽ അപ്പോൾ തന്നെ ചെല്ലാൻ ഡൌൺലോഡ് ആയി വരും