റിട്ടയർ ആയ ജീവനക്കാരുടെ പേ റിവിഷൻ സ്പാർക്കിൽ അപ്ഡേറ്റ് ചെയുന്നവിധം
സ്പാർക്കിൽ റിട്ടയർ മെൻറ് അപ്ഡേറ്റ് ചെയ്തതും ,ഡി എ അരിയർ മാറി നൽകിയതുമായ ജീവനക്കാരുടെ 11 മത് ശമ്പളപരിഷ്‌കരണം സ്പാർക്കിൽ അപ്ഡേറ്റ് ചെയ്യുന്നതിന് മുൻപായി GO(P) No.169/2019/Fin തീയതി 13-12-2019 പ്രകാരം ഉള്ള തെറ്റായി നൽകിയ അധിക വേതനവും അലവൻസും മടക്കിനൽകാമെന്ന് സമ്മതിക്കുന്ന ഡിക്ലറേഷൻ (undertaking )സ്പാർക്കിൽ അപ്ഡേറ്റ് ചെയ്യണം .(ഒരു തവണ ചെയ്തവർ ആണെകിൽ പിന്നീട് ചെയേണ്ടതില്ല ) (ഉത്തരവും, undertaking ഫോം ലഭിക്കാൻ ആയി ഇവിടെ ക്ലിക്ക് ചെയുക) ഒരു ഓഫിസിലെ ജീവനക്കാരുടെ Undertaking form ൽ countersignature ഡിഡിഒ ചെയുക. ഡിഡിഒ യുടെ കാര്യത്തിൽ തൊട്ടു മുകളിൽ ഉള്ള ഓഫീസർനെ കൊണ്ട് countersignature ചെയ്യിക്കുക .
അണ്ടർ ടേക്കിങ് അപ്‌ലോഡ് ചെയ്യുന്നതിനായി
Service Matters>Undertaking for Excess Payment Recovery ക്ലിക്ക് ചെയുക

താഴെ കാണുന്ന പേജിലേക്കാണ് പോകുന്നത്.

Department:- ഓട്ടോമാറ്റിക് ആയി വരും.
Office:-ഓട്ടോമാറ്റിക് ആയി വരും
DDO Code:—Select– ചെയുക
Bill Type:-Select– ചെയുക
Select Employee:-Select– ചെയുക
Date of Undertaking:- Undertaking ഉള്ള തീയതി നൽകുക
Upload Undertaking PDF.:-Undertaking ഫോം ഫിൽ ചെയിതു സ്കാൻ ചെയ്‌തു കമ്പ്യൂട്ടറിൽ അനുയോജ്യമായ ഫോൾഡറിൽ സേവ് ചെയിതിരിക്കണം
Choose file എന്നുള്ള ഭാഗത്തു ക്ലിക്ക് ചെയ്തു submit പറയുക

അണ്ടർ ടേക്കിങ് അപ്‌ലോഡ് ചെയിതു കഴിഞ്ഞാൽ ഈ ജീവനക്കാരുടെ DA അരിയർ മാറി നൽകി കഴിഞ്ഞട്ടുണ്ടെങ്കിൽ പേ റിവിഷൻ അപ്ഡേറ്റ് ചെയ്യാവുന്നതാണ്.
ജീവനക്കാരുടെ 11 മത് ശമ്പളപരിഷ്‌കരണം സ്പാർക്കിൽ അപ്ഡേറ്റ് ചെയ്യുന്നതിന് മുൻപായി 01/ 07/ 2019 മുതലുള്ള സർവീസ് ഹിസ്റ്ററി കറക്റ്റ് ആണോ എന്ന് പരിശോധിച്ചു ഉറപ്പുവരുത്തണം.അതിനുശേഷം അപ്ഡേറ്റ് ചെയാവുന്നതും,തെറ്റ് വരുകയാണെകിൽ വീണ്ടും ക്യാൻസൽ ചെയ്യാവുന്നതും ആണ്.11 മത് ശമ്പളപരിഷ്‌കരണം സ്പാർക്കിൽ അപ്ഡേറ്റ് ചെയ്യുന്നതിനായി സ്പാർക്ക് ഡി ഡി ഒ ലോഗിൻ ലോഗിൻ ചെയുക .അതിൽ
Salary Matters–>>Pay Fixation – 11th Pay Revision–>>Pay Fixation – 11th Pay Revision ക്ലിക്ക് ചെയുക


അതിൽ Department–Select–Office,DDO Code,Bill Type എന്നിവ സെലക്ട് ചെയിതു കൊടുക്കുക
താഴെ സെലക്ട് ചെയിതു കൊടുത്ത ബിൽ ടൈപ്പിൽ ഉള്ള ജീവനക്കാരുടെ നെയിം ലിസ്റ്റ് ചെയ്യുന്നതാണ്

സൈഡിൽ ആയി സെലക്ട് എന്ന ഓപ്ഷൻ കാണാം അതിൽ ക്ലിക്ക് ചെയുക

ഇങ്ങനെ ഒരു മെസ്സേജ് വരുന്നത് കാണാം. oK എന്ന ഓപ്ഷൻ ക്ലിക്ക് ചെയിതു മുന്നോട്ടു പോകാവുന്നതാണ്

വലതു സൈഡിൽ ആയി Present Salary details,Old Service history details,New Service history details എന്നിവ കാണാൻ കഴിയുന്നതാണ്.എല്ലാം ശരിയാണ് എന്ന് സർവീസ് ബുക്ക് മായി പരിശോധിച്ചു ഉറപ്പു വരുത്തിയതിനു ശേഷം താഴെ ആയി കാണുന്ന സർട്ടിഫിക്കറ്റ് കുടി ടിക്ക് ചെയിതു update revised pay എന്ന ഓപ്ഷൻ ക്ലിക്ക് ചെയുക




ഇപ്പോൾ പുതിയ പേ റിവിഷൻ അപ്ഡേറ്റ് ആയി കഴിഞ്ഞു..01/ 07/ 2019 മുതൽ ഉള്ള സർവീസ് ഹിസ്റ്ററി യും ഓട്ടോമാറ്റിക് അപ്ഡേറ്റ് ആകുന്നതാണ്.
fixation statement കാണുന്നതിനായി Service Matters–>>Pay Fixation Statement – 11th Pay Revision എന്ന ഓപ്ഷൻ ക്ലിക്ക് ചെയിതു കാണാവുന്നതാണ്
പേ റിവിഷൻ അരിയർ ഓപ്ഷൻ സ്പാർക്കിൽ ഇനേബിൾ ആകുന്ന മുറക്ക് അരിയർ മാറി നൽകാവുന്നതാണ്