Our website is made possible by displaying online advertisements to our visitors. Please consider supporting us by whitelisting our website.
ഉപകാരപ്പെട്ടുവെങ്കിൽ മറ്റുള്ളവരിലേക്ക് ഷെയർ ചെയുക

ബിംസ് വഴി അഡ്വാൻസ് ബിൽ മാറിയതിനു ശേഷം ഫൈനൽ സെറ്റിൽമെന്റ് ബിൽ എടുക്കുന്ന വിധം

ബിംസ് വഴി സാധാരണ സെറ്റിൽമെന്റ് ബില്ലും,അഡ്വാൻസ് ബില്ലും മാറാറുണ്ട്.അഡ്വാൻസ് ബിൽ എന്നുള്ളത് കൊണ്ട് ഉദ്ദേശിക്കുന്നത് നമ്മുടെ ഓഫീസിലെ ആവശ്യത്തിനായി ലഭിക്കുന്ന അലോട്ട്മെന്റ് (സ്കീമുകൾ,ഓഫീസ് എക്സ്പെൻസ് എന്നിങ്ങനെ ….)അഡ്വാൻസ് ആയി മാറാൻ കഴിയും.അഡ്വാൻസ് ബില്ലിന്റെ കൂടെ ഓഫീസ് പ്രൊസീഡിംങ്സ് മാത്രം മതി.വൗച്ചർ ഒന്നും തന്നെ ഹാജർ ആക്കേണ്ടതില്ല.എന്നാൽ ആ സാമ്പത്തിക വര്ഷം തന്നെ ഫൈനൽ ബിൽ സബ്മിറ്റ് ചെയ്തിരിക്കണം.ഫൈനൽ ബിൽ NIL ബിൽ ആയോ,നേരത്തെ അഡ്വാൻസ് മാറിയ തുകയിൽ ബാലൻസ് ഉണ്ടെങ്കിൽ ആ തുകയും കൂടി ചേർത്ത് സെറ്റിൽമെന്റ് ബില്ല് ബിംസ് വഴി എടുക്കാൻ കഴിയും.അഡ്വാൻസ് ബില്ല് മാറിയതിനു ശേഷം സെറ്റിൽമെന്റ് ബില്ല് നൽകുമ്പോൾ സെറ്റിൽമെന്റ് ബില്ലിന്റെ മുഴുവൻ തുകയുടെ വൗച്ചർ നേരത്തെ മാറിയ അഡ്വാൻസ് ബില്ലിന്റെ ചിലവഴിച്ച തുകയുടെ വൗച്ചർ ഉൾപ്പെടെ ട്രഷറിക്ക് നൽകണം.

കുറിപ്പ്‌ :അഡ്വാൻസ് മാറിയാൽ ഫൈനൽ ബിൽ കൊടുക്കണം എന്നുള്ള കാര്യം ഓർക്കുക.മിക്കവാറും ചിലർ ഇക്കാര്യം മറക്കാറുണ്ട്.ട്രഷറിയിൽ നിന്നും വിളി വരുമ്പോൾ മാത്രമാണ് ഇക്കാര്യം ഓർക്കുക.അപ്പോഴേക്കും സാമ്പത്തിക വര്ഷം കഴിഞ്ഞു പോയിട്ടുണ്ടാകും.NIL ബിൽ കൊടുക്കണം എന്നുടെങ്കിൽ സെറ്റിൽമെന്റ് കൊടുക്കാൻ ഉദ്ദേശിക്കുന്ന ബില്ലിന്റെ ഹെഡിൽ അലോട്ട്മെന്റ് ഉണ്ടായിരിക്കണം.

BiMS യൂസര്‍നെയിമും പാസ് വേഡും ഉപയോഗിച്ച് ഡി.ഡി.ഒ ലോഗിന്‍ ലോഗിന്‍ ചെയ്യുക.താഴെ കാണുന്നപോലെ ഒരു പേജ് കാണാം.അതിൽ ഇടതു സൈഡിൽ ആയി കാണുന്ന Bill–>>Bill entry എന്ന ഓപ്ഷൻ ക്ലിക്ക് ചെയുക.

താഴെ കാണുന്ന പോലെ ഒരു പേജ് വരും.

ഇവിടെ Nature of Claim, Detailed Head എന്നിവ തിരഞ്ഞെടുക്കുക. തുടര്‍ന്ന് , Expenditure Head of Account, Type of Bill, Advance Taken എന്നിവ നല്‍കുക.
Type of Bill-Settlement എന്ന് നൽകുക
Advance Taken-Yes എന്ന് സെലക്ട് ചെയ്യുക
.ഇതോടെ Expenditure Head of Account ഉം തനിയേ ചുവടെ ആക്ടീവായി വന്നിട്ടുണ്ടാകും.

Advance Taken-Yes പറയുന്നതോടു കൂടി നേരത്തെ ഇതേ ഹെഡിൽ മാറിയ തുക താഴെ കാണുന്ന രീതിയിൽ ലിസ്റ്റ് ചെയ്യും.

അഡ്വാൻസ് ബിൽ ഡീറ്റെയിൽസ് കാണുന്ന പേജിൽ അഡ്വാൻസ് മാറിയ തുകയോട് ചേർന്ന് കാണുന്ന ആരോ മാർക്കിൽ ക്ലിക്ക് ചെയ്യുക.

താഴെ കാണുന്ന സേവ് ഓപ്ഷൻ ക്ലിക് ചെയ്യ്തു സേവ് ചെയ്യുക

അതിനു ശേഷം തൊട്ടു താഴെ ആയി കാണുന്ന claim ഡീറ്റെയിൽസ് അപ്ഡേറ്റ് ചെയുക.Claim Details ൽ നേരത്തെ അഡ്വാൻസ് ആയി മാറിയ തുകയും,ഇനി മാറാൻ ഉള്ള തുകയും കൂടി ചേർത്ത് അകെ തുക നൽകുക.ബാലൻസ് മാറാൻ ഇല്ല എങ്കിൽ നേരത്തെ അഡ്വാൻസ് ആയി മാറിയ തുകതന്നെ നൽകുക

നൽകുക.

തൊട്ടു താഴെ ആയി Deduction Details ചോദിക്കും ..ഈ തുകയിൽ നിന്നും ഡിഡക്ഷൻസ് ഉണ്ടെങ്കിൽ നൽകുക .ഇല്ലെകിൽ SKIP എന്ന് ഓപ്ഷൻ ക്ലിക്ക് ചെയ്യുക.

അതിനു ശേഷം തൊട്ടു താഴെ ആയി വരുന്ന Beneficiary Details എന്ന പേജ് കൂടി അപ്ഡേറ്റ് ചെയ്യുക

അതിനു ശേഷം Send for Approval എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക.

ഇനി ഈ പേജ് sign out ചെയാം.അതിനു ശേഷം DDO Admin ലോഗിനിൽ പ്രവേശിച്ചു ബിൽ അപ്പ്രൂവ് ചെയിതു e submit ചെയ്യാവുന്നതാണ്

BiMS യൂസര്‍നെയിമും പാസ് വേഡും ഉപയോഗിച്ച് ഡി.ഡി.ഒ അഡ്മിൻ ലോഗിന്‍ ചെയ്യുക.താഴെ കാണുന്നപോലെ ഒരു പേജ് കാണാം.അതിൽ ഇടതു സൈഡിൽ ആയി കാണുന്ന Approval –>>Bill Approval എന്ന ഓപ്ഷൻ ക്ലിക്ക് ചെയുക.

താഴെ കാണുന്ന പോലെ ഒരു പേജ് കാണാം.അതിൽ GO എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക

ബിൽ ഡീറ്റെയിൽസ് ഓപ്പൺ ആയി വരുന്നതാണ് .ഏറ്റവും താഴെ ആയി കാണുന്ന Remarks ഓപ്ഷനിൽ റിമാർക്സ് രേഖപ്പെടുത്തി Approval Bill എന്ന ഓപ്ഷൻ ടിക് ചെയ്തു DSC കമ്പ്യൂട്ടറിൽ കണക്ട് ചെയിതു Sign and Save എന്ന ഓപ്ഷൻ ക്ലിക്ക് ചെയുക

അതിനു ശേഷം ബിൽ e സബ്മിറ്റ് ചെയ്യാവുന്നതാണ്


ഉപകാരപ്പെട്ടുവെങ്കിൽ മറ്റുള്ളവരിലേക്ക് ഷെയർ ചെയുക

By Gopakumarannair.S

Hi friends, I am Gopakumaran Nair .S, Junior superintendent, working in Animal Husbandry Department.Spark-related classes have been taken in various departments since 2009 .This page is dedicated to Government employees. Ph.9496329164, mail .nairgopakumar76 @ gmail.com

Leave a Reply

Your email address will not be published. Required fields are marked *