സർവിസിൽ ഇരുന്നു മരണമടഞ്ഞ ജീവനക്കാരുടെ സാലറി നോമിനിക്ക് മാറിനൽകുന്ന വിധം
സർവിസിൽ ഇരുന്നു മരണമടഞ്ഞ ജീവനക്കാരുടെ സാലറി മരിച്ച ദിവസം വരെ ഉള്ളത് നോമിനിക്ക് മാറി നൽകാവുന്നതാണ്.സ്പാർക്കിൽ നോമിനിക്ക് സാലറി മാറി നൽകുന്നതിനായി മരിച്ച ദിവസം വരെ സാലറി മാന്വൽ ആയി കണക്കാക്കി ഇന്നർ ബില്ലും,ഒരു പ്രോസിഡിങ്സ് ഉം തയ്യാറാക്കണം.(മാതൃക കാണുന്നതിനായി .Proceedings ,inner bill (inner bill form blank) ഇവിടെ ക്ലിക് ചെയുക )
ബിൽ ചെയ്യുന്നതിനായി സ്പാർക്ക് ഓപ്പൺ ചെയുക.Accounts->Claim Entry–>Nominees എന്ന ഓപ്ഷൻ ക്ലിക്ക് ചെയുക

താഴെ കാണുന്ന രീതിയിൽ ഉള്ള പേജിലേക്കാണ് പോകുക

Department –Select–
Office –Select–
Name of Treasury
Nature of Claim –Select–
DDO Code –Select–
Period of Bill : മരണപ്പെട്ട മാസം കൊടുക്കുക
- Expenditure Head of Account –Select–
Salary Head of Account
Select the deceased Employee ജീവനക്കാരന്റെ നെയിം സെലക്ട് ചെയുക
ഇത്രയും ഫിൽ ചെയിതു കഴിഞ്ഞാൽ നോമിനീ ഡീറ്റെയിൽസ് എന്റർ ചെയ്യാൻ താഴെ കാണുന്ന പോലെ വരുന്നതാണ് ..ആ കോളങ്ങൾ കുടി ഫിൽ ചെയുക

ഒന്നിലധികം നോമിനീസ് ഉണ്ടെങ്കിൽ ഓരോന്നായി ആഡ് ചെയ്യാവുന്നതാണ്.ആഡ് ചെയ്തതിനു ശേഷം ഇൻസേർട് ചെയുക.അപ്പോൾ താഴെ കാണുന്ന പോലെ മെസ്സേജ് വരുന്നതാണ്

അടുത്തായി ക്ലെയിം അപ്പ്രൂവൽ ആണ് ചെയേണ്ടത് .അതിനായി Accounts–>Claim Approval ക്ലിക്ക് ചെയുക

അപ്പോൾ താഴെ കാണുന്ന പോലെ ഒരു പേജിലേക്ക് പോകുന്ന കാണാം .അവിടെ സൈഡിൽ ആയി കാണുന്ന സെലക്ട് എന്ന ഓപ്ഷൻ ക്ലിക്ക് ചെയുക

നേരത്തെ എന്റർ ചെയിത ഡീറ്റെയിൽസ് എല്ലാം അവിടെ വരുന്നത് കാണാം.എല്ലാം ശരിയാണ് എന്ന് പരിശോധിച്ചു അപ്പ്രൂവൽ ഓപ്ഷൻ ക്ലിക്ക് ചെയുക

അടുത്തതായി Accounts–>Bills–>Make bill from Approved Claims എന്ന ഓപ്ഷൻ എടുക്കുക

അപ്പോൾ ഇങ്ങനെ ഒരു പേജിലേക്ക് ആകും പോകുക .

അവിടെ Department –Select–
Office –Select–
DDO Code –Select–
Nature of Claim:-Salary of deceased employees എന്ന ഓപ്ഷൻ സെലക്ട് ചെയുക.എല്ലാ കോളങ്ങളും ഫിൽ ആയി വരുന്നത് കാണാം.ഏറ്റവും താഴെ ആയി make bill എന്ന ഓപ്ഷൻ കാണാം.അതിൽ ക്ലിക്ക് ചെയുക



Accounts-Bills-E_Submit Bill ക്ലിക്ക് ചെയുക

ഇങ്ങനെ ഒരു പേജ് വരും

Department –Select– ചെയുക
Office –Select– ചെയുക
Bill Nature എന്നുള്ളടത്തു other claims -Select– ചെയുക
DDO Cod –Select– ചെയുക
താഴെ ബിൽ ഡീറ്റെയിൽസ് കാണാൻ കഴിയും .select ഓപ്ഷൻ ക്ലിക്ക് ചെയുക

നമ്മള് ഇ-സബ്മിറ്റ് ചെയ്യാനുദ്ദേശിക്കുന്ന ബില്ല് എന്ന് ഉറപ്പു വരുത്തിയതിന് ശേഷം മാത്രം താഴെ കാണുന്ന Approve and Submit എന്ന ബട്ടണില് ക്ലിക്ക് ചെയ്യുക..E submit ചെയ്യണമെങ്കിൽ DSC (Digital signature) കമ്പ്യൂട്ടറിൽ കണക്ട് ചെയ്തിരിക്കണം .DSC ടോക്കൺ പാസ്സ്വേർഡ് കൊടുത്തു സബ്മിറ്റ് ചെയ്യാവുന്നതാണ്.
ബിൽ പ്രിന്റ് എടുക്കുന്നതിനോ ബിൽന്റെ സ്റ്റാറ്റസ് അറിയുന്നതിനോ ആയി
Accounts-Bills-View Prepared Contingent Claims ഓപ്ഷൻ ക്ലിക്ക് ചെയുക

ഇങ്ങനെ ഒരു പേജ് വരും.

Department ഓട്ടോ മാറ്റിക് ആയി വരും
Office ഓട്ടോ മാറ്റിക് ആയി വരും
DDO Code ഓട്ടോ മാറ്റിക് ആയി വരും
Bills submitted in the month of:- ഏതു മാസം ആണ് ബിൽ ജനറേറ്റ് ചെയ്യ്തത്
Department –Select– ചെയുക
Office –Select–ചെയുക
DDO Code –Select–ചെയുക
Bills prepared in the month of ഏതു മാസം ആണ് ബിൽ ജനറേറ്റ് ചെയ്യ്തത് എന്നുള്ളത് സെലക്ട് ചെയുക
Nature of Claim:–Select–ചെയുക
തൊട്ടു താഴെ കാണുന്നു select ഓപ്ഷൻ ക്ലിക്ക് ചെയുക

താഴെ കാണുന്ന പ്രിന്റ് ഓപ്ഷനിൽ ക്ലിക്ക് ചെയിതു പ്രിന്റ് പറയാം.ബിൽ സ്റ്റാറ്റസ് ഉം അവിടെ കാണാവുന്നതാണ്